• HOME
  • »
  • NEWS
  • »
  • film
  • »
  • താരങ്ങൾക്ക് കുളിക്കാൻ മോഷ്ടിച്ച പാൽ; കടിഞ്ഞാണിടാൻ തമിഴ്നാട് ഡീലർമാർ

താരങ്ങൾക്ക് കുളിക്കാൻ മോഷ്ടിച്ച പാൽ; കടിഞ്ഞാണിടാൻ തമിഴ്നാട് ഡീലർമാർ

ഡീലർമാരുടെ ജീവിത മാർഗത്തെ തടസ്സപ്പെടുത്തുന്ന രീതിയാണ് കണ്ടു വരുന്നതെന്നും പരാതിക്കാർ പറയുന്നു

താര പോസ്റ്ററുകളിൽ പാലഭിഷേകം

താര പോസ്റ്ററുകളിൽ പാലഭിഷേകം

  • Share this:
    അതി രാവിലെ വിൽക്കാൻ വച്ചിരിക്കുന്ന പാൽപാക്കറ്റുകൾ കൂട്ടത്തോടെ മോഷണം പോവുക. അവസാനം 'കള്ളന്മാരെ' കയ്യോടെ പിടി കൂടി. പിന്നെ പരാതിയുമായി നേരെ പൊലീസിലേക്ക്. പാലിൻറെ പോഷക ഗുണങ്ങൾ ഏറ്റു വാങ്ങുന്നവർ സാക്ഷാൽ 'സൂപ്പർ താരങ്ങൾ' തന്നെ. അതും വെറും പാലുകുടിയല്ല, വിശാലമായ പാലിൽക്കുളി തന്നെ. പാലൂട്ടുന്നത്, ഇവരുടെ കൂറ്റൻ കട്ടൗട്ടുകളെ ആണെന്ന് മാത്രം. കുളി അതിരു കടന്നപ്പോഴാണ് തമിഴ്നാട് മിൽക്ക് ഡയലേഴ്‌സ് വെൽഫെയർ അസോസിയേഷൻ ചെന്നൈ പോലീസ് കമ്മീഷണർക്ക് കത്ത് കൊടുത്തത്. പാലഭിഷേകം നിരോധിക്കണമെന്നാണ് ഇവരുടെ ആവശ്യം.

    Also read: അഞ്ച് മലയാള ചലച്ചിത്രങ്ങൾ ഈ ആഴ്ച തിയേറ്ററിൽ

    വിഗ്രഹങ്ങളിൽ പാലഭിഷേകം നടത്തുന്നതിന് ചുവടുപിടിച്ചാണ് പ്രിയ താരങ്ങളുടെ കട്ടൗട്ടിനു മേൽ ആരാധകർ പാലഭിഷേകം ആരംഭിച്ചത്. സൂപ്പർതാര ചിത്രങ്ങൾ തിയേറ്ററിലെത്തുന്ന ആദ്യ ദിനം ഏറ്റവും കൂടുതൽ അളവിൽ പാൽ അഭിഷേകം ചെയ്യുന്നത് താരങ്ങളുടെ കരുത്തു തെളിയിക്കാനെന്നാണ് ഇവരുടെ വിശ്വാസം. തമിഴ്നാട്ടിലെന്ന പോലെ, കേരളത്തിലും ഇതിനു വൻ പിന്തുണയുണ്ട്. അയൽ സംസ്ഥാനത്തെ ആചാരത്തിനു ചുവടു പിടിച്ച്‌, അന്യഭാഷ ചിത്രങ്ങൾ ഇവിടെ റിലീസ് ആവുമ്പോഴും, മലയാളത്തിലെ സൂപ്പർ താരങ്ങളുടെ ചിത്രങ്ങൾ തിയേറ്ററിൽ എത്തുമ്പോഴും പാലഭിഷേകം നടത്താറുണ്ട്.

    ഡീലർമാരുടെ ജീവിത മാർഗത്തെ തടസ്സപ്പെടുത്തുന്ന രീതിയാണ് കണ്ടു വരുന്നതെന്നും പരാതിക്കാർ പറയുന്നു. ഡീലർമാരുടെ കടകൾക്കും, പാല് വിതരണ കേന്ദ്രങ്ങൾക്കും പോലീസ് സംരക്ഷണവും ഇവർ ആവശ്യപ്പെടുന്നു.

    First published: