കുപ്രസിദ്ധമായ വെബ്‌സൈറ്റായ തമിഴ് റോക്കേഴ്‌സ് പലപ്പോഴും ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന പല സിനിമകളുടെ വ്യാജ പതിപ്പുകളും ചോർത്തുന്നത് പതിവാണ്. അതും ഉയർന്ന ഡെഫനിഷൻ ഗുണനിലവാരത്തിൽ തന്നെ. അത്തരത്തിൽ തമിഴ് റോക്കേഴ്സിന്റെ ആക്രമണത്തിനിരയായിരിക്കുകയാണ് ബോളിവുഡ് ചിത്രം മലാംഗും.
ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രമായ മലാംഗ് റിലീസ് ദിവസം തന്നെയാണ് ചോർത്തിയിരിക്കുന്നത്. ആദിത്യ റോയ് കപൂർ- ദിഷ പട്ടാണി എന്നിവർ പ്രധാന വേഷത്തിലെത്തിയ ചിത്രത്തിൽ വൻതാരനിരതന്നെയുണ്ട്. അനിൽ കപൂർ, കുനാൽ കെമ്മു എന്നിവരാണ് മറ്റ് താരങ്ങൾ.
റിലീസിന് മുമ്പ് തന്നെ വാർത്തകളിലിടം നേടിയ ചിത്രമാണ് മലാംഗ്. എന്നാൽ ആദ്യം ദിനം തന്നെ ചിത്രം ചോർന്നിരിക്കുന്നത് ബോക്സോഫീസ് കളക്ഷനെ ബാധിച്ചേക്കും.
പങ്ക, സ്ട്രീറ്റ് ഡാൻസർ 3ഡി എന്നീ ചിത്രങ്ങളും തമിഴ് റോക്കേഴ്സിന്റെ ആക്രമണത്തിന് ഇരയായിട്ടുണ്ട്. ഇത് ഈ ചിത്രങ്ങളുടെ ബോക്സോഫീസ് കളക്ഷനെയും ബാധിച്ചിരുന്നു. മോഹിത് സൂരി സംവിധാനം ചെയ്ത ക്രൈം ത്രില്ലറാണ് മലാംഗ്.
Published by:Gowthamy GG
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.