• HOME
 • »
 • NEWS
 • »
 • film
 • »
 • MOVIES TAPSEE PANNU RIDES A TWO WHEELER TO THE LOCATION OF HER MOVIE IN GOA

ലൊക്കേഷനിൽ സ്കൂട്ടർ ഓടിച്ച് വരുന്ന നായികയോ? ലാളിത്യത്തിന്റെ പര്യായമായി താരസുന്ദരി

Tapsee Pannu rides a two-wheeler to the location of her movie in Goa | ലൊക്കേഷനിലേക്കുള്ള ദൂരം താണ്ടാൻ സ്വന്തമായി സ്കൂട്ടർ ഓടിച്ച് പ്രേക്ഷകരുടെ പ്രിയങ്കരി

(വീഡിയോ ദൃശ്യം)

(വീഡിയോ ദൃശ്യം)

 • Share this:
  'ലൂപ്പ് ലപെട്ട' എന്ന സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട് ഗോവയിലാണ് നടി തപ്‌സി പന്നു ഇപ്പോൾ. അതിനിടെ 'ഷബാഷ് മിതു' എന്ന സിനിമയ്ക്കുവേണ്ടിയുള്ള തയാറെടുപ്പ് കൂടി നടത്തുകയാണ് തപ്‌സി. ഈ ചിത്രത്തിൽ ഇന്ത്യൻ വനിതാ ക്രിക്കറ്റ് താരം മിതാലി രാജിന്റെ വേഷമാണ് തപ്‌സി അവതരിപ്പിക്കുന്നത്. 1998ൽ പുറത്തിറങ്ങിയ 'റൺ ലോല റൺ' എന്ന സിനിമയുടെ ഹിന്ദി പതിപ്പാണ് 'ലൂപ്പ് ലപെട്ട'.

  ഗുജറാത്തിലെ റാൻ ഓഫ് കച്ചിൽ 'രശ്മി റോക്കറ്റ്' എന്ന സിനിമയുടെ ചിത്രീകരണം അടുത്തിടെയാണ് തപ്‌സി പൂർത്തിയാക്കിയത്. ആകർഷ് ഖുറാന സംവിധാനം ചെയ്ത ചിത്രത്തിൽ പ്രിയൻഷു പൈന്യുലി, അഭിഷേക് ബാനർജി തുടങ്ങിയവർ വേഷമിടുന്നു. വിനിൽ മാത്യു സംവിധാനം ചെയ്യുന്ന ഹസീൻ ദിൽറുബ എന്ന സിനിമയും ഷൂട്ടിംഗ് പൂർത്തിയായി. ഈ വർഷം അവസാനത്തോട് കൂടി ഈ ചിത്രം തിയേറ്ററിലെത്തും. തമിഴിൽ വിജയ് സേതുപതി നായകനാവുന്ന ദീപക് സുന്ദരരാജന്റെ സിനിമയും തയാറാവുന്നുണ്ട്.

  ഇപ്പോൾ സംസാരവിഷയമാവുന്നത്‌ മറ്റൊന്നുമല്ല, 'ലൂപ്പ് ലപെട്ട' ചിത്രത്തിന്റെ ലൊക്കേഷനിൽ സ്വന്തമായി സ്കൂട്ടർ ഓടിച്ചെത്തിയ തപ്‌സിയാണ്. തന്റെ സ്പോട്ട് ബോയിയെയും ഒപ്പമിരുത്തിക്കൊണ്ടാണ് തപ്‌സി സ്കൂട്ടർ ഓടിച്ചെത്തിയത്. ലൊക്കേഷനും ബെയ്‌സും തമ്മിലെ ദൂരം താണ്ടാൻ മറ്റു പോംവഴിയൊന്നും കാണാതിരുന്നതിനാലാണ് തപ്‌സി സ്വന്തം ഇരുചക്ര വാഹനമോടിച്ച് സെറ്റിലെത്തിയത്.  കങ്കണ- തപ്‌സി പന്നു വിവാദം

  തപ്‌സി പന്നു ബി ഗ്രേഡ് താരമാണെന്ന് കങ്കണ റണൗത്ത് ഒരു അഭിമുഖത്തിൽ പറഞ്ഞത്തോടെ ഇരുവരും തമ്മിൽ തുറന്ന വാക്ക്പോരാണുണ്ടായത്. താൻ സ്വയം ഒരു എ-ലിസ്റ്ററായി കരുതുന്നില്ലെന്നും എങ്ങനെ എ ലിസ്റ്ററാകണമെന്ന് അറിയില്ലെന്നും തപ്സി ടീം കങ്കണയ്ക്കുള്ള മറുപടിയിൽ വ്യക്തമാക്കി. ശേഷം തപ്സിയുടെ പ്രസ്താവനയ്ക്ക് മറുപടിയുമായി ടീം കങ്കണ എത്തി. എങ്ങനെ ഒരു എ ലിസ്റ്ററാകാം എന്നതിന് ടിപ്പുകളാണ് ടീം കങ്കണ നൽകിയിരിക്കുന്നത്.

  ടീം കങ്കണയുടെ ട്വീറ്റ് ഇങ്ങനെയായിരുന്നു; "നല്ല അഭിനയം, ശക്തിമായ വ്യക്തിത്വം അതിനെക്കൊളൊക്കെ ഉപരി സ്വന്തമായി ഒരു വിജയചിത്രം, ക്വീൻ, തനു വെഡ്സ് മനു റിട്ടേൺസ്, മണികർണിക എന്നിവപോലൊരു ബ്ലോക്ക് ബസ്റ്റർ. നിങ്ങളുടെ സമയം അപ്പോൾ തുടങ്ങും. തപ്സിയുടെ അഭിമുഖത്തിന്റെ സ്ക്രീൻഷോട്ടിനൊപ്പമാണ് ട്വീറ്റ് പങ്കുവെച്ചിട്ടുള്ളത്."

  ഇതിനു പുറമെ അന്തരിച്ച ബോളിവുഡ് താരം സുശാന്ത് സിംഗിന് നീതി ലഭിക്കുന്നത് താപ്സി അട്ടിമറിക്കുകയാണെന്നും ടീം കങ്കണ ആരോപിച്ചു. നേരത്തെ സി‌എൻ‌എൻ‌ ന്യൂസ് 18 ന് നൽകിയ അഭിമുഖത്തിൽ താപ്‌സി കങ്കണയ്ക്കെതിരെ രംഗത്തെത്തിയിരുന്നു.

  പിന്നിൽ നിന്നും തോണ്ടിയ ആളോട് പ്രതികരിച്ച തപ്‌സി

  ഗുരുപൂരബിന് ഗുരുദ്വാരയിലേക്ക് പോകുന്നതിനിടെയാണ് തപ്‌സി അനിഷ്‌ട സംഭവം നേരിട്ടത്. നിരവധി സ്റ്റാളുകൾ വഴിയിലുണ്ടായിരുന്നതായും നല്ല തിരക്കുണ്ടായിരുന്നതായും തപ്സി. ഒരാൾ തന്റെ പുറകിൽ സ്പർശിച്ചതായി തോന്നി. അത് തിരിച്ചറിഞ്ഞപ്പോൾ അയാൾ വീണ്ടും സ്പർശിച്ചു എന്നും തപ്സി വ്യക്തമാക്കുന്നു. പെട്ടെന്നു തന്നെ താൻ പ്രതികരിച്ചെന്നും പിന്നിൽ തോണ്ടിയയാളുടെ വിരൽ പിടിച്ച് തിരിച്ചെന്നും താപ്സി പറഞ്ഞു. ഉടന്‍ തന്നെ ആ തിരക്കിൽ നിന്ന് തപ്സി മാറിപ്പോവുകയായിരുന്നു.
  Published by:user_57
  First published:
  )}