മോഹൻലാൽ ആടുതോമയെന്ന കഥാപാത്രമായെത്തിയ മലയാളത്തിലെ എക്കാലത്തേയും മികച്ച മാസ് ആൻഡ് ക്ലാസ് ചിത്രം ‘സ്ഫടികം’ (Spadikam) സിനിമയുടെ ഈ കാലത്തെ പ്രാധാന്യത്തെ കുറിച്ച് ഒരു അദ്ധ്യാപിക പറയുന്നതിന്‍റെ വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച് സംവിധായകൻ ഭദ്രൻ. ഒരു കുറിപ്പിനോടൊപ്പമാണ് ഭദ്രൻ വീഡിയോ ഫേസ്ബുക്കിൽ പങ്കിട്ടിരിക്കുന്നത്. ‘സ്ഫടികം’ അനേകം അധ്യായങ്ങൾ ഉള്‍ക്കൊള്ളുന്നൊരു ബൃഹത് ഗ്രന്ഥമാണെന്നാണ് അധ്യാപിക വീഡിയോയിൽ പറഞ്ഞിരിക്കുന്നത്.
ഭദ്രന്‍റെ കുറിപ്പ് ചുവടെ:
“സ്ഫടികം ഒരു സിനിമയല്ല, അനേകം അധ്യായങ്ങളുള്ള ബൃഹത്തായ ഒരു ഗ്രന്ഥമാണ്. ആടുതോമ അതിലെ ആദ്യ അധ്യായമാണ്. വരികൾക്കിടയിലൂടെ രക്ഷിതാക്കളും അധ്യാപകരും വായിച്ച് വ്യാഖ്യാനിക്കേണ്ടൊരു അധ്യായം. രണ്ടാമത്തെ അധ്യായം ചാക്കോ മാഷ്. ഇങ്ങനെ അനേകം അധ്യായങ്ങൾ ചേരുന്നൊരു ബൃഹത് ഗ്രന്ഥമാണ് സ്ഫടികം. ഇനി ആടുതോമമാര്‍ സൃഷ്ടിക്കപ്പെടാതിരിക്കട്ടെ, ചാക്കോ മാഷുമാരുണ്ടാകാതിരിക്കട്ടെ’, പറയുന്നത് ഒരു ടീച്ചറാണ്. ഞാൻ കൂടി ഭാഗമായൊരു ചടങ്ങിലായിരുന്നു അവരിതു പറഞ്ഞത്, യാദൃശ്ചികമായി കഴിഞ്ഞ ദിവസം ആ വീഡിയോ എനിക്ക് മൊബൈലിൽ ലഭിച്ചപ്പോൾ ഏറെ അർത്ഥവത്തായ ആ വരികൾ നിങ്ങളുമായി പങ്കുവയ്ക്കണമെന്ന് തോന്നി, ടീച്ചറെ പ്രണാമം”.
കഴക്കൂട്ടം ജ്യോതിസ് സെന്‍ട്രൽ സ്കൂളിന്‍റെ 19-ാം വാര്‍ഷിക ദിന പരിപാടിയോടനുബന്ധിച്ച് നടന്ന ചടങ്ങിനിടെയായിരുന്നു സ്കൂളിലെ മലയാളം അദ്ധ്യാപികയായ സലില ‘സ്ഫടികം’ സിനിമയെ കുറിച്ച് പറയുകയുണ്ടായത്. പരിപാടിയുടെ ഉദ്ഘാടനം നിർവ്വഹിക്കാനായി സംവിധായകൻ ഭദ്രനെ ക്ഷണിക്കുന്നതിനിടയിൽ നടത്തിയ പ്രസംഗത്തിനിടയിലായിരുന്നു ‘സ്ഫടികം’ സിനിമയുടെ ഈ കാലത്തുള്ള പ്രസക്തിയെ കുറിച്ച് അവർ പറഞ്ഞത്. 28 വര്‍ഷങ്ങൾക്ക് ശേഷം 4K ദൃശ്യമികവിൽ ‘സ്ഫടികം’ ഫെബ്രുവരി 9ന് തിയറ്ററുകളിൽ ഇറങ്ങുന്നതുമായി ബന്ധപ്പെട്ട് അവർ ആശംസകൾ നേരുകയുമുണ്ടായി. നടൻ നന്ദു, രാജധാനി ഗ്രൂപ്പ് ചെയർമാൻ ഡോ. ബിജു രമേശ് തുടങ്ങി നിരവധി പ്രമുഖരും പരിപാടിയുടെ ഭാഗമായിരുന്നു.
Summary: “The all-time classic film ‘Spadikam’ featuring actor Mohanlal will be releasing in a re-mastered version on February 9th. The director, Bhadran, has previously hinted at some surprises for movie lovers. A recent video was shared by Bhadran in which a school teacher reflects on the film’s potential impact on students
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.