നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • Janeman | സിനിമയ്ക്ക് മികച്ച പ്രേക്ഷക പ്രതികരണം; നന്ദി അറിയിച്ച് ജാൻ.എ.മൻ. സിനിമയുടെ അണിയറക്കാർ

  Janeman | സിനിമയ്ക്ക് മികച്ച പ്രേക്ഷക പ്രതികരണം; നന്ദി അറിയിച്ച് ജാൻ.എ.മൻ. സിനിമയുടെ അണിയറക്കാർ

  Team Janeman met media after rousing response to Janeman movie | സിനിമയുടെ വിജയാഘോഷം നടത്തി ജാൻ.എ.മൻ. ടീം

  ജാൻ.എ.മൻ. സിനിമ

  ജാൻ.എ.മൻ. സിനിമ

  • Share this:
   നവംബർ 19 ന് കേരളത്തിലെ തിയെറ്ററുകളിൽ റിലീസായി മികച്ച വിജയം നേടിയ ജാൻ.എ.മൻ. (Janeman) സിനിമയുടെ പ്രസ്സ് മീറ്റും വിജയാഘോഷവും കൊച്ചിയിൽ നടന്നു.

   90 റിലീസ് സെൻ്ററുകളിൽ നിന്നും 150 തിയേറ്ററുകളിൽ എത്തി നിൽക്കുന്ന ഈ സിനിമയുടെ വിജയം പൂർണമായും പ്രേക്ഷകർക്കാണെന്ന് സിനിമയുടെ നിർമ്മാതാക്കളായ ലക്ഷ്മി വാര്യരും ഗണേഷ് മേനോനും പറഞ്ഞു.

   ചെറിയ സിനിമയായിട്ടും പ്രേക്ഷകർ ഇതിനെ ഒരു വലിയ സിനിമയാക്കി മാറ്റിയതിൽ നന്ദിയും സന്തോഷവും രേഖപ്പെടുത്തുന്നു എന്ന് സംവിധായകൻ ചിദംബരം പറഞ്ഞു.

   തനിക്ക് വെറും കോമഡി മാത്രമല്ല വഴങ്ങുക എന്ന് ഈ സിനിമയിലൂടെ തെളിയിക്കാൻ സാധിച്ചതിലൂം പ്രേക്ഷകർ അതിനെ ഏറ്റെടുത്തതും വലിയ സന്തോഷമുണ്ടെന്ന് നടൻ ബാലു വർഗ്ഗീസ് മാധ്യമങ്ങളോട് പറഞ്ഞു.

   സിനിമ വിജയിച്ചതിൻ്റെ ക്രെഡിറ്റ് പ്രേക്ഷകർക്കാണെന്നും അഭിനയം മാത്രമല്ലാതെ ഈ സിനിമയുടെ തിരക്കഥയിലും ഭാഗമാകാൻ പറ്റിയതിൽ അഭിമാനിക്കുന്നു എന്നും നടൻ ഗണപതി പറഞ്ഞു.

   കഴിഞ്ഞ ഞായറാഴ്ച 350 ഓളം ഹൗസ്ഫുൾ ഷോകൾ ആണ് ജാൻ.എ.മൻ കേരളത്തിലാകെ നേടിയത്. ഇതൊരു വലിയ നേട്ടമായി തന്നെ കാണുന്നു എന്നും ഇപ്പോഴും നല്ല സിനിമകൾ പ്രേക്ഷകർ ഏറ്റെടുക്കുന്നു എന്നതിനുള്ള തെളിവാണ് ഇതെന്നും സിനിമയുടെ അണിയറ പ്രവർത്തകർ പറഞ്ഞു.

   ഡിസംബർ 10 ഓട് കൂടി കേരളത്തിന് പുറത്തും ഇന്ത്യക്ക് പുറത്തും ജാൻ.എ.മൻ. റിലീസ് ചെയ്യുന്നതായിരിക്കും എന്നും നിർമ്മാതാവ് ലക്ഷ്മി വാര്യർ സൂചിപ്പിച്ചു.

   ഡയറക്ടർ ചിദംബരം, നടൻ ബാലു വർഗീസ്, നടനും സിനിമയുടെ സഹരചയിതാവുമായ ഗണപതി, മറ്റൊരു സഹരചയിതാവ് സപ്നേഷ് വരച്ചാൽ നടന്മാരായ സജിൻ ഗോപു, ശരത് സഭ, നിർമ്മാതാക്കളായ ലക്ഷ്മി വാര്യർ, ഗണേഷ് മേനോൻ എന്നിവർ പ്രസ്സ് മീറ്റിൽ പങ്കെടുത്തു.   Also read: രണ്ടു വർഷങ്ങൾക്ക് ശേഷം കണ്ണമ്മയും അയ്യപ്പൻ നായരും വീണ്ടും കണ്ടുമുട്ടി

   നീണ്ട രണ്ടു വർഷങ്ങൾക്ക് ശേഷം അയ്യപ്പൻ നായരും കണ്ണമ്മയും വീണ്ടും കണ്ടുമുട്ടിയ വിശേഷവുമായി ഗൗരി. ബിജു മേനോനെ കണ്ടുമുട്ടിയപ്പോഴുള്ള ചിത്രം ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തുകൊണ്ടാണ് ഗൗരി നന്ദ ഈ വിശേഷം ആരാധകരുമായി പങ്കിട്ടത്. സച്ചി സംവിധാനം ചെയ്ത 'അയ്യപ്പനും കോശിയും' (Ayyappanum Koshiyum) സിനിമയിൽ പോലീസുകാരൻ അയ്യപ്പൻ നായരുടെ വേഷം ബിജു മോനോനും (Biju Menon) ഭാര്യ കണ്ണമ്മയുടെ (Kannamma) വേഷം ചെയ്തത് ഗൗരിയുമായിരുന്നു. കോശി കുര്യൻ എന്ന കഥാപാത്രം ചെയ്തത് പൃഥ്വിരാജ് (Prithviraj) ആയിരുന്നു.

   ഈ ചിത്രത്തിന് ഇപ്പോൾ തെലുങ്ക് റീമേക് ഇറങ്ങുന്ന വേളയാണ്. ചിത്രത്തിന്റെ തെലുങ്ക് റീമേക്കായ ഭീംലാ നായികിന്റെ വാര്‍ത്തകള്‍ ആദ്യമേ തന്നെ വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. പവന്‍ കല്യാണും റാണാ ദഗ്ഗുബാട്ടിയും മുഖ്യ വേഷങ്ങളിലെത്തുന്ന സിനിമയാണിത്.

   Summary: Team Janeman expressed their gratitude for making the movie a success
   Published by:user_57
   First published:
   )}