• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

എന്തൊക്കെയാണെന്നറിയണമല്ലോ? ലൂസിഫർ കാണാൻ മധുര രാജ സംഘം

Team Madhura Raja watching Lucifer | മധുര രാജ സംഘം ചെന്നൈയിൽ ലൂസിഫർ കാണാൻ പോയ ഫോട്ടോ സമൂഹ മാധ്യമങ്ങളിൽ എത്തിക്കഴിഞ്ഞു

news18india
Updated: April 1, 2019, 11:50 AM IST
എന്തൊക്കെയാണെന്നറിയണമല്ലോ? ലൂസിഫർ കാണാൻ മധുര രാജ സംഘം
Team Madhura Raja watching Lucifer | മധുര രാജ സംഘം ചെന്നൈയിൽ ലൂസിഫർ കാണാൻ പോയ ഫോട്ടോ സമൂഹ മാധ്യമങ്ങളിൽ എത്തിക്കഴിഞ്ഞു
  • News18 India
  • Last Updated: April 1, 2019, 11:50 AM IST IST
  • Share this:
പ്രേക്ഷകർക്കെന്ന പോലെ സിനിമാ മേഖലയിലും ലൂസിഫറിന് ആരാധകർ ഏറെയുണ്ടെന്നതിനു തെളിവാണ് ഇക്കഴിഞ്ഞ കുറച്ചു ദിവസങ്ങളായി നമ്മൾ കാണുന്നത്. എന്നാൽ അടുത്ത് തന്നെ പ്രേക്ഷക മുന്നിലെത്താൻ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രം മധുര രാജയുടെ അണിയറയിൽ നിന്നും മോഹൻലാൽ നായകനായ ലൂസിഫറിന് പ്രേക്ഷകരുണ്ടായ വാർത്തയാണ് ഇപ്പോൾ സംസാര വിഷയം. മധുര രാജാ സംവിധായകൻ വൈശാഖ്, സംഗീത സംവിധായകൻ ഗോപി സുന്ദർ, ഗോപിയുടെ പങ്കാളി അഭയ ഹിരണ്മയി എന്നിവർ ചേർന്ന് ചെന്നൈയിൽ ലൂസിഫർ കാണാൻ പോയ ഫോട്ടോ സമൂഹ മാധ്യമങ്ങളിൽ എത്തിക്കഴിഞ്ഞു. വിഷു റിലീസായി തിയേറ്ററിലെത്താൻ കാത്തിരിക്കുന്ന ചിത്രമാണ് മധുര രാജ.

ഗോപി സുന്ദർ, അഭയ ഹിരണ്മയി, വൈശാഖ്


റിലീസ് ആയി ദിവസങ്ങൾക്കുള്ളിൽ തന്നെ 50 കോടി ക്ലബ്ബിൽ ലൂസിഫർ കയറിപ്പറ്റിയിട്ടുണ്ട്. ഇതോടു കൂടി 50 കോടി ക്ലബ്ബിൽ പ്രവേശിക്കുന്ന മലയാള സിനിമയിലെ ആദ്യത്തെ നടനും, സംവിധായകനും, നിർമ്മാതാവുമായ വ്യക്തിയെന്ന നേട്ടം പൃഥ്വിരാജ് സ്വന്തമാക്കി. മലയാളത്തിൽ ഏറ്റവും കൂടുതൽ കളകഷൻ നേടിയ ചിത്രമായ പുലിമുരുകന് ശേഷം വൈശാഖ് സംവിധാനം ചെയ്യുന്ന ചിത്രമാണ് മധുരരാജ. തിരക്കഥ ഉദയകൃഷ്ണ. പീറ്റർ ഹെയ്ൻ ആക്ഷൻ കൊറിയോഗ്രാഫി ഒരുക്കുന്നു. നെൽസൺ ഐപാണ് നിർമാണം.

First published: April 1, 2019
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍