നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • വില്ലനായ ഫഹദ് ഫാസിലിന് ആശംസയുമായി 'പുഷ്പ' ടീം

  വില്ലനായ ഫഹദ് ഫാസിലിന് ആശംസയുമായി 'പുഷ്പ' ടീം

  തെലുങ്കിനോടൊപ്പം തമിഴ്, ഹിന്ദി, കന്നഡ, മലയാളം എന്നീ ഭാഷകളിലും ചിത്രം റിലീസ് ചെയ്യും

  പുഷ്പയിൽ ഫഹദ്

  പുഷ്പയിൽ ഫഹദ്

  • Share this:
   തെലുങ്ക് ചിത്രം 'പുഷ്പയുടെ' അണിയറയിൽ നിന്നും പിറന്നാൾ ദിനം ഫഹദ് ഫാസിലിന് ആശംസ നൽകി ഒരു പോസ്റ്റർ. ചിത്രത്തിൽ വില്ലൻ വേഷമാണ് ഫഹദിന്. കള്ളക്കടത്തുകാരന്‍ പുഷ്പരാജായിട്ടാണ് നായകൻ അല്ലു അർജുൻ എത്തുന്നത്.

   ആര്യ, ആര്യ 2 എന്നീ മെഗാഹിറ്റുകള്‍ക്ക് ശേഷം അല്ലുവും സുകുമാറും ഒരുമിക്കുന്ന സിനിമയാണ്.

   തെലുങ്കിനോടൊപ്പം തമിഴ്, ഹിന്ദി, കന്നഡ, മലയാളം എന്നീ ഭാഷകളിലും ചിത്രം റിലീസ് ചെയ്യും. രശ്മിക മന്ദാന, ധനഞ്ജയ്, സുനില്‍, അജയ് ഘോഷ് എന്നിവരാണ് ചിത്രത്തില്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

   രക്തചന്ദനം കടത്തുന്നതിന്റെ പശ്ചാത്തലത്തിലാണ് 'പുഷ്പ' ഒരുങ്ങുന്നതെന്നാണ് റിപ്പോർട്ട്. ചിത്രത്തിന്റെ ഏറ്റവും പുതിയ ഷെഡ്യൂൾ കേരളത്തിൽ നടക്കുന്നുണ്ടെന്ന് അടുത്തിടെ വാർത്ത വന്നിരുന്നു.

   വിശാഖപട്ടണത്തും കിഴക്കൻ ഗോദാവരിയിലെ മരേദുമിലി വനമേഖലയിലുമാണ് ഇതുവരെ ചിത്രീകരണം നടന്നത്. കൊറോണ വൈറസ് പാൻഡെമിക് മൂലം നീണ്ട ഇടവേളയ്ക്ക് ശേഷം 2020 നവംബറിൽ ചിത്രത്തിന്റെ ഷൂട്ടിംഗ് പുനഃരാരംഭിച്ചു. എന്നിരുന്നാലും, ചിത്രത്തിന്റെ ആറ് അംഗങ്ങൾ കോവിഡ് പോസിറ്റീവ് ആയപ്പോൾ ഇത് ഹ്രസ്വമായി വീണ്ടും നിർത്തിവച്ചു.

   വിജയ് സേതുപതി പുഷ്പയിൽ വില്ലനായി അഭിനയിക്കുന്നതായി അഭ്യൂഹമുണ്ടായിരുന്നു. സുകുമാറും മൈത്രി മൂവി മേക്കേഴ്‌സും ചേർന്ന് അടുത്തിടെ നിർമ്മിച്ച തെലുങ്ക് ചിത്രമായ ഉപ്പേനയിൽ താരം വില്ലനായി അഭിനയിച്ചു.

   'ആര്യ' സീക്വലുകളിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് സുകുമാർ.   Also read: 'ഷാനു'വിനും നസ്രിയക്കുമൊപ്പം പൃഥ്വിയും സുപ്രിയയും; ഫഹദിന് പിറന്നാൾ ആശംസയുമായി പൃഥ്വിരാജ്

   ഷാനു എന്ന ഓമനപ്പേരിൽ അറിയപ്പെടുന്ന ഫഹദ് ഫാസിലിന് ഇന്ന് ജന്മദിനം. ഏറ്റവുമാദ്യം ഫഹദിന് പിറന്നാൾ ആശംസ അറിയിച്ചിരിക്കുകയാണ് പൃഥ്വിരാജ്. ഫഹദും നസ്രിയയും സുപ്രിയയും താനും ചേർന്നൊരു സെൽഫി പോസ്റ്റ് ചെയ്താണ് പൃഥ്വിരാജ് ആശംസ അറിയിച്ചത്. "ജന്മദിനാശംസകൾ ഷാനു! സ്വന്തം ക്രഫ്റ്റ് കണ്ടെത്തുന്നത് തുടരുകയും, എന്നേക്കും എന്നപോലെ ഒരു മികച്ച കലാകാരനാകുകയും ചെയ്യട്ടെ!," എന്നാണ് പൃഥ്വിരാജ് ആശംസിച്ചിരിക്കുന്നത്.

   ഷാനു എന്ന പേരിലാണ് ഫഹദ് സിനിമയിലെത്തിയത്. പിതാവ് ഫാസിൽ സംവിധാനം ചെയ്ത 'കയ്യെത്തും ദൂരത്ത്' എന്ന സിനിമയിലാണ് തുടക്കം. 2002 ൽ തുടങ്ങിയെങ്കിലും ഫഹദിലെ നടനെ പ്രേക്ഷകർ തിരിച്ചറിയാൻ 2009 വരെ കാത്തിരിക്കേണ്ടി വന്നു. 'കേരള കഫെ' എന്ന ആന്തോളജി ചിത്രത്തിലാണ് ഷാനുവിൽ നിന്നും ഫഹദ് ഫാസിൽ എന്ന പേരിൽ അദ്ദേഹം സിനിമയിൽ മടങ്ങിയെത്തിയത്. 'മൃത്യുഞ്ജയം' എന്ന സെഗ്മെന്റിലെ വേഷമാണ് ഫഹദിനെ ശ്രദ്ധേയനാക്കിയത്.

   പിന്നീട് താരപുത്രൻ എന്ന ഇമേജ് ഫഹദിന് മേൽ ഉണ്ടായില്ല. കാമ്പും ആഴവുമുള്ള കഥാപാത്രങ്ങൾ തിരഞ്ഞെടുത്ത് അഭിനയിക്കാൻ ആരംഭിച്ചതിൽ പിന്നെ ഫഹദ് അഥവാ ഫ.ഫാ. മലയാള സിനിമയിൽ യുവാക്കളുടെ ഇടയിൽ തരംഗമായി മാറി.
   Published by:user_57
   First published:
   )}