HOME /NEWS /Film / RRR ചിത്രത്തിന്റെ ദീപാവലി സ്‌പെഷൽ; നായകന്മാർക്കൊപ്പം സംവിധായകൻ രാജമൗലി

RRR ചിത്രത്തിന്റെ ദീപാവലി സ്‌പെഷൽ; നായകന്മാർക്കൊപ്പം സംവിധായകൻ രാജമൗലി

RRR

RRR

Team RRR posts a Deepavali pic showing the director and lead actors | 450 കോടി മുതൽമുടക്കിൽ ഒരുങ്ങുന്ന ബ്രഹ്‌മാണ്ഡ ചിത്രമാണ് RRR

  • Share this:

    ദീപാവലി സ്പെഷ്യൽ ചിത്രങ്ങളുമായി രാജമൗലി ചിത്രം RRR. സംവിധായകനും നായകന്മാരായ റാം ചരൺ, ജൂനിയർ എൻ.ടി.ആർ. എന്നിവരാണ് സ്പെഷ്യൽ ചിത്രത്തിൽ. താരങ്ങളുടെ മറ്റു ചിത്രങ്ങളും ട്വിറ്റർ വഴി പുറത്തിറക്കിയിട്ടുണ്ട്. വെള്ളനിറമുള്ള കുർത്ത ധരിച്ച്, RRR എന്ന് പിന്നണിയിൽ എഴുതിയ വേദിക്കു മുന്നിലായി മൂവരും ഇരിക്കുന്ന ചിത്രമാണ്. നിലവിൽ ഹൈദരാബാദിൽ ചിത്രീകരണം പുരോഗമിക്കുന്ന സിനിമയാണ് RRR.

    2018 അവസാനത്തോടെ ചിത്രീകരണം ആരംഭിച്ച ബാഹുബലി സംവിധായകൻ രാജമൗലിയുടെ ബ്രഹ്‌മാണ്ഡ ചിത്രമാണ് RRR. രുധിരം, രൗദ്രം, രണം എന്നാണ് RRR കൊണ്ട് ഉദ്ദേശിക്കുന്നത്. സ്വതന്ത്ര്യസമര നേതാവായിരുന്ന അല്ലൂരി സീതരാമ രാജുവായാണ് നായകൻ രാംചരൺ വേഷമിടുക.

    തെന്നിന്ത്യയിൽ നിന്നും ബോളിവുഡിൽ നിന്നുമുള്ള വൻ താരനിരയാണ് ഈ ചിത്രത്തിന് വേണ്ടി സ്‌ക്രീനിൽ അണിനിരക്കുന്നത്. 450 കോടി മുതൽമുടക്കിൽ ഒരുങ്ങുന്ന ചിത്രം അജയ് ദേവ്ഗൺ, ആലിയ ഭട്ട്, ഒലിവിയ മോറിസ്, സമുദ്രക്കനി, അലിസൺ ഡൂഡി, റേ സ്റ്റീവൻസൺ എന്നിവരെ മുഖ്യ വേഷങ്ങളിൽ അവതരിപ്പിക്കുന്നു. നവംബർ മാസം അളിയാ ഭട്ട് സെറ്റിലെത്തും. ഡി.വി.വി. ദാനയ്യയാണ് ചിത്രത്തിന്റെ നിർമ്മാതാവ്. കെ. കെ. സെന്തിൽകുമാർ ഛായാഗ്രഹണം നിർവഹിക്കുന്നു. സംഗീതം: എം.എം. കീരവാണി.

    ചിത്രം 2021 ജനുവരി 8ന് റിലീസ് ചെയ്യാനാണ് അണിയറപ്രവർത്തകർ ഉദ്ദേശിച്ചിരുന്നത്. പുതിയ തിയതിയെപ്പറ്റി നിലവിൽ തീരുമാനമെടുത്തിട്ടില്ല. എന്നിരുന്നാലും 2021ൽ തന്നെ റിലീസ് ചെയ്യാൻ കഴിയുമെന്ന പ്രതീക്ഷയിലാണ്.

    ചിത്രം തെലുങ്ക്, ഹിന്ദി, തമിഴ്, മലയാളം, കന്നഡ ഉൾപ്പെടെയുള്ള ഭാഷകളിൽ പുറത്തിറങ്ങും.

    First published:

    Tags: RRR, S.S. Rajamouli