• HOME
 • »
 • NEWS
 • »
 • film
 • »
 • Thallumaala | യഥാർത്ഥ സബ്ടൈറ്റിൽ ഒ.ടി.ടിയിൽ വെട്ടിനിരത്തി; പ്രതിഷേധവുമായി 'തല്ലുമാല'യുടെ അണിയറക്കാർ

Thallumaala | യഥാർത്ഥ സബ്ടൈറ്റിൽ ഒ.ടി.ടിയിൽ വെട്ടിനിരത്തി; പ്രതിഷേധവുമായി 'തല്ലുമാല'യുടെ അണിയറക്കാർ

നെറ്ഫ്ലിക്സിൽ പ്രദർശനം തുടരുന്ന തല്ലുമാലയുടെ സബ്ടൈറ്റിലുകൾ തിരുത്തി എന്ന് അണിയറക്കാർ

തല്ലുമാല

തല്ലുമാല

 • Last Updated :
 • Share this:
  നെറ്ഫ്ലിക്സിൽ പ്രദർശനം തുടരുന്ന തല്ലുമാലയുടെ (Thallumaala) സബ്ടൈറ്റിലുകൾ തിരുത്തി എന്ന് അണിയറക്കാർ. തങ്ങൾ സിനിമയിൽ ഉദ്ദേശിച്ച അർഥം വരുന്ന സബ്ടൈറ്റിലുകളാണ് നൽകിയത്. എന്നാൽ അതിൽ ഏറെ മാറ്റങ്ങൾ വരുത്തിയാണ് ഒ.ടി.ടിയിൽ സ്ട്രീം ചെയ്തത് എന്ന് സബ്ടൈറ്റിൽ സാങ്കേതിക വിഭാഗം പ്രസ്താവനയിലൂടെ അറിയിച്ചു. ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത് ടൊവിനോ തോമസ്, കല്യാണി പ്രിയദർശൻ എന്നിവർ മുഖ്യവേഷങ്ങൾ അവതരിപ്പിച്ച 'തല്ലുമാല' ബോക്സ് ഓഫീസിൽ 70 കോടിക്ക് മേൽ കളക്ഷൻ നേടിയ ചിത്രമാണ്.

  Also read: Thallumaala review | തല്ലുമാല: അടിയാണ് സാറേ ഇവന്മാരുടെ മെയിൻ

  'നെറ്റ്ഫ്ലിക്സിന് വേണ്ടി തല്ലുമാല സിനിമയ്ക്കായി ഞങ്ങൾ ചെയ്ത് നൽകിയ ഇംഗ്ലീഷ് സബ്ടൈറ്റിലിലെ ഓരോ വരിയും സിനിമയുടെ ക്രിയേറ്റീവ് ഡയറക്‌ടറും, രചയിതാക്കളിൽ ഒരാളുമായ മുഹ്‌സിൻ പരാരിയും ചേർന്ന് പരിശോധിച്ചാണ്. എന്നാൽ ഇപ്പോൾ കാണുന്ന സബ്ടൈറ്റിൽ, എഡിറ്റ് ചെയ്ത്, വീര്യം കുറച്ച്‌, വെട്ടിനിരത്തിയ നിലയിലാണുള്ളത് എന്ന് അതീവ ദുഃഖത്തോടെ നിങ്ങളെ അറിയിക്കുന്നു. അതിലുണ്ടായിരുന്ന സൂക്ഷ്മാംശം പലതും നഷ്‌ടമായി. ഗാനങ്ങളുടെ കാര്യത്തിൽ പ്രത്യേകിച്ചും. ഗാനങ്ങളുടെ ആത്മാവ് നശിപ്പിച്ച്, വെറും വാക്കുകളുടെ അർത്ഥത്തിലേക്ക് അവതരിപ്പിക്കപ്പെട്ടിരിക്കുന്നു. ക്രിയാത്മകത നിറഞ്ഞ സബ്ടൈറ്റിലുകളിൽ സംസ്കാരവും, തമാശയും, വ്യംഗ്യാർത്ഥവും, യഥാർത്ഥ ഭാഷയുടെയും രചിക്കപെടുന്ന ഭാഷയുടെയും പ്രാദേശിക ഛായയും നിറയേണ്ടതുണ്ട്. സബ്ടൈറ്റിൽ രചയിതാവിന്റെ അനുമതിയില്ലാതെ മാറ്റങ്ങൾ വരുത്തുന്നത് തീർത്തും അനുചിതവും അധാര്‍മ്മികവുമാണ്. ഇത്തരം പ്രവർത്തിയിൽ ഏർപ്പെടരുതെന്ന് നെറ്ഫ്ലിക്സിനോടും മറ്റു സ്ട്രീമിംഗ് പ്ലാറ്റുഫോമുകളോടും ഞങ്ങൾ അഭ്യർത്ഥിക്കുന്നു', ചിത്രത്തിനായി സബ്ടൈറ്റിൽ ചെയ്ത 'ഫിൽ ഇൻ ദി ബ്ലാങ്ക്‌സ്' പ്രസ്താവനയിൽ പറഞ്ഞു.  തല്ലിക്കൊണ്ട് കൂട്ടുകൂടുന്ന സുഹൃത്തുക്കളുടെ കഥയാണ് 'തല്ലുമാല'.

  മണവാളൻ വസീം എന്നാണ് ടൊവിനോ കഥാപാത്രത്തിന്റെ പേര്. ബീപാത്തു എന്ന കഥാപാത്രമായാണ് കല്യാണി പ്രിയദർശൻ എത്തുക. ആഷിക്ക് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിക് ഉസ്മാൻ നിർമ്മിച്ച് ഖാലിദ് റഹമാൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'തല്ലുമാല'. മുഹ്‌സിൻ പരാരിയും, അഷ്‌റഫ് ഹംസയും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്.

  ഷൈൻ ടോം ചാക്കോ, ജോണി ആന്റണി, ബിനു പപ്പു, ലുക്ക്മാൻ അവറാൻ തുടങ്ങി ഒരു നീണ്ട താരനിര തന്നെ ചിത്രത്തിലുണ്ട്.

  സിനിമ മുന്നോട്ടു വയ്ക്കുന്ന വിഷയത്തിന് ചേരുന്ന നിലയിലാണ് വസീമിന്റെ കൂട്ടുകാരെയും കാസ്റ്റ് ചെയ്തത്. വസിം വേണ്ടെന്നു വച്ചാലും 'വസിയേ' എന്ന വിളിയിൽ അടുത്ത അടിക്ക് സെറ്റിടാൻ ഇവർ ധാരാളം. വസീമിന്റെ കൂട്ടുകാരായി ഇൻസ്റ്റഗ്രാം റീൽസിലൂടെ ശ്രദ്ധേയനായ അദ്രി ജോ, സ്വാതി ദാസ് പ്രഭു തുടങ്ങിയവരുണ്ട്. കൂടാതെ ലുക്മാൻ അവറാൻ, 'വിജയ് സൂപ്പറും പൗർണ്ണമിയും' സിനിമയിലെ അതിഥിവേഷം ചെയ്ത് ശ്രദ്ധ നേടിയ അസിസ്റ്റന്റ് ഡയറക്ടർ ഓസ്റ്റിൻ എന്നിവരും കൂടി ചേർന്നാൽ സുഹൃദ് സംഘം പൂർണ്ണം.

  യൂത്തന്മാരുടെ പ്രതീകമായി ടൊവിനോ തോമസും, അടിയുണ്ടാക്കുന്നവന്മാരെക്കാൾ തല്ലു പ്രിയനായ എസ്.ഐ. റെജി മാത്യുവായി ഷൈൻ ടോം ചാക്കോയും സിനിമയിലുടനീളം നിറയുന്നു.
  Published by:user_57
  First published: