• HOME
  • »
  • NEWS
  • »
  • film
  • »
  • ബിജു മേനോനും പാർവതി തിരുവോത്തും; 'ആർക്കറിയാം' ടീസറും ഫസ്റ്റ് ലുക്കും പുറത്തിറങ്ങി

ബിജു മേനോനും പാർവതി തിരുവോത്തും; 'ആർക്കറിയാം' ടീസറും ഫസ്റ്റ് ലുക്കും പുറത്തിറങ്ങി

Teaser and first look of Arkkariyam starring Biju Menon and Parvathy Thiruvothu released | 'ആർക്കറിയാം' ടീസറും ഫസ്റ്റ് ലുക്കും കമൽ ഹാസനും ഫഹദ് ഫാസിലും പുറത്തിറക്കി

ആർക്കറിയാം

ആർക്കറിയാം

  • Last Updated :
  • Share this:
    മൂൺഷോട്ട് എന്റർടൈൻമെൻറ്സും ഒ പി എം ഡ്രീം മിൽ സിനിമാസും ചേർന്ന് നിർമ്മിക്കുന്ന സാനു ജോൺ വർഗീസ് ചിത്രം 'ആർക്കറിയാം' ടീസറും ഫസ്റ്റ് ലുക്കും കമൽ ഹാസനും ഫഹദ് ഫാസിലും പുറത്തിറക്കി. ചിത്രത്തിനും അണിയറ പ്രവർത്തകർക്കും ആശംസകൾ നേർന്നാണ് താരങ്ങൾ ഒഫീഷ്യൽ ടീസറും ഫസ്റ്റ് ലുക്ക് പോസ്റ്ററും പങ്കുവെച്ചത്.

    കോവിഡ് പശ്ചാത്തലമാക്കി വന്നിരിക്കുന്ന ടീസറും ഫസ്റ്റ് ലുക്കും എന്ന പ്രത്യേകതയുമുണ്ട്. പാർവതി തിരുവോത്തും, ബിജു മേനോനും, ഷറഫുദ്ധീനും കേന്ദ്ര കഥാപാത്രങ്ങളാകുന്ന 'ആർക്കറിയാം' നിർമ്മിച്ചിരിക്കുന്നത് സന്തോഷ് ടി. കുരുവിളയും ആഷിഖ് അബുവുമാണ്. ബിജു മേനോനും പാർവതിയും ഷറഫുദ്ധീനുമാണ് ഇന്ന് പുറത്തിറങ്ങിയ ടീസറിലും പോസ്റ്ററിലും ഉള്ളത്.



    • സന്തോഷ് ടി. കുരുവിളയും ആഷിഖ് അബുവും ചേർന്ന് നിർമ്മിക്കുന്ന പുതിയ ചിത്രം 'ആർക്കറിയാം' ഒഫീഷ്യൽ ടീസറും ഫസ്റ്റ് ലുക്കും കമൽ ഹാസനും ഫഹദ് ഫാസിലും ചേർന്ന് പുറത്തിറക്കി

    • പാർവതി തിരുവോത്തും, ബിജു മേനോനും ഷറഫുദ്ധീനും കേന്ദ്ര കഥാപാത്രങ്ങളാകുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് സാനു ജോൺ വർഗീസ് ആണ്


    വ്യത്യസ്തമായ രൂപത്തിലും ഭാവത്തിലും താരങ്ങൾ എത്തുന്ന ടീസറും ഫസ്റ്റ് ലുക്കും സമൂഹ മാധ്യമങ്ങൾ ഏറ്റെടുത്തു കഴിഞ്ഞു. മഹേഷ് നാരായണൻ എഡിറ്റിംഗ് നിർവഹിച്ചിരിക്കുന്ന ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത് സാനു ജോൺ വർഗീസും, രാജേഷ് രവിയും, അരുൺ ജനാർദ്ദനനും ചേർന്നാണ്. ജി. ശ്രീനിവാസ് റെഡ്ഢിയാണ് ഛായാഗ്രഹണം. നേഹ നായരുടെയും, യെക്‌സാൻ ഗാരി പെരേരയുടെയും ആണ് ഗാനങ്ങൾ.



    രതീഷ് ബാലകൃഷ്ണൻ പൊതുവാൾ പ്രൊഡക്ഷൻ ഡിസൈനറാകുന്ന ആർക്കറിയാമിന്റെ ആർട്ട് ഡയറക്ടർ ജ്യോതിഷ് ശങ്കറാണ്. സമീറ സനീഷ് വസ്ത്രാലങ്കാരവും രഞ്ജിത്ത് അമ്പാടി മേക്കപ്പും കൈകാര്യം ചെയ്തിരിക്കുന്നു. അരുൺ സി തമ്പിയും സന്ദീപ രക്ഷിതും എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്‌സ് ആയ ചിത്രത്തിന്റെ ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ വാവയാണ്. ബെന്നി കട്ടപ്പനയാണ് പ്രൊഡക്ഷൻ കൺട്രോളർ. പരസ്യകല ഓൾഡ് മോങ്ക്സ്. 2021 ഫെബ്രുവരി 26നാണ് 'ആർക്കറിയാം' റിലീസിനൊരുങ്ങുന്നത്. ചിത്രം ഇപ്പോൾ പോസ്റ്റ് പ്രൊഡക്ഷനിലാണ്.


    പാർവതി നായികാ വേഷം ചെയ്ത ഏറ്റവും ഒടുവിലത്തെ ചിത്രം 'ഉയരെ' ആണ്. അതിനു ശേഷം വൈറസ്, ഹലാൽ ലവ് സ്റ്റോറി തുടങ്ങിയ സിനിമകളിൽ അഭിനയിച്ചു. 'വർത്തമാനം' എന്ന ചിത്രം അടുത്തതായി റിലീസിന് തയാറെടുക്കുകയാണ്.

    2020ലെ ബ്ലോക്ക്ബസ്റ്റർ ചിത്രം 'അയ്യപ്പനും കോശിയും' സിനിമയിലെ അയ്യപ്പൻ നായർ എന്ന പോലീസ് വേഷമാണ് ബിജു മേനോന്റെ ഏറ്റവും ഒടുവിൽ റിലീസായ ചിത്രം. മൾട്ടി-സ്റ്റാർ ചിത്രമായ തുറമുഖത്തിലും ബിജു മേനോൻ ഒരു കഥാപാത്രത്തെ അവതരിപ്പിക്കും.

    സാഹിത്യകാരൻ ഉറൂബ് രചിച്ച 'രാച്ചിയമ്മ'യെ അടിസ്ഥാനപ്പെടുത്തി അതേ പേരിൽ ഒരുങ്ങുന്ന ചിത്രത്തിലും പാർവതി നായികയാണ്. ഈ ചിത്രം പ്രഖ്യാപിക്കകുകയും വളരെ വ്യത്യസ്തമായ ഫസ്റ്റ് ലുക്ക് പുറത്തിറക്കിയിരിക്കുകയുമാണ്.
    Published by:user_57
    First published: