• HOME
  • »
  • NEWS
  • »
  • film
  • »
  • Bharatha Circus | എളുപ്പം പിടിതരാത്ത കഥാപാത്രങ്ങളുമായി 'ഭാരത സർക്കസ്' ടീസർ

Bharatha Circus | എളുപ്പം പിടിതരാത്ത കഥാപാത്രങ്ങളുമായി 'ഭാരത സർക്കസ്' ടീസർ

പോലീസും ദളിത് രാഷ്ട്രീയവും ത്രില്ലർ പശ്ചാത്തലത്തിൽ ചർച്ച ചെയ്യുന്ന ചിത്രം

ഭാരത സർക്കസ്

ഭാരത സർക്കസ്

  • Share this:
ബിനു പപ്പു (Binu Pappu), ഷൈൻ ടോം ചാക്കോ (Shine Tom Chacko), സംവിധായകൻ എം.എ. നിഷാദ് (M.A. Nishad) എന്നിവരെ മുഖ്യ കഥാപാത്രങ്ങളാക്കി സോഹൻ സീനുലാൽ (Sohan Seenulal) സംവിധാനം ചെയ്യുന്ന ഭാരത സർക്കസിന്റെ (Bharatha Circus) ആദ്യ ടീസർ പുറത്തിറക്കി. പൃഥ്വിരാജിന്റെ സോഷ്യൽ മീഡിയ പേജിലൂടെയാണ് ടീസർ പുറത്തിറക്കിയത്. ബെസ്റ്റ് വേ എന്റർടെയ്ൻമെന്റിന്റെ ബാനറിൽ അനൂജ് ഷാജിയാണ് ചിത്രം നിർമ്മിക്കുന്നത്.

പോലീസും ദളിത് രാഷ്ട്രീയവും ത്രില്ലർ പശ്ചാത്തലത്തിൽ ചർച്ച ചെയ്യുന്ന ഭാരത സർക്കസിന്റെ തിരക്കഥ രചിച്ചിരിക്കുന്നത് മുഹാദ് വെമ്പായം ആണ്. ജാഫർ ഇടുക്കി, സുധീർ കരമന, മേഘ തോമസ്, ആരാധ്യ ആൻ, സുനിൽ സുഖദ, സരിത കുക്കു, അഭിജ, കലാഭവൻ പ്രജോദ്, ജയകൃഷ്ണൻ, അനു നായർ, ജോളി ചിറയത്ത്, ലാലി, ദിവ്യ എം. നായർ, നിയ തുടങ്ങിയവർ അഭിനയിക്കുന്നു.

ബിനു കുര്യൻ ഛായാ​ഗ്രഹണവും ബിജിബാൽ സം​ഗീതവും നിർവഹിക്കുന്നു. എഡിറ്റർ- വി.സാജൻ, പ്രൊഡക്ഷൻ കൺട്രോളർ- ദീപക് പരമേശ്വരൻ, ​ഗാനരചന- ബി.കെ. ഹരിനാരായണൻ, കവിത- പിഎൻആർ കുറുപ്പ്. കലാസംവിധാനം- പ്രദീപ്, മേക്കപ്പ്- റോണക്സ് സേവ്യർ, കോസ്റ്റ്യൂം- അരുണ‍്‍ മനോഹർ, കോ-ഡയറക്ടർ- പ്രകാശ് കെ. മധു, സൗണ്ട് ഡിസൈൻ- ഡാൻ, പ്രൊഡക്ഷൻ എക്സികുട്ടീവ്- നസീർ കാരന്തൂർ, സ്റ്റിൽസ്- നിദാദ്, ഡിസൈൻ- കോളിൻസ്‍ ലിയോഫിൽ- പി.ആർ.ഒ.- എ.എസ്. ദിനേശ്. മാർക്കറ്റിം​ഗ് ആന്റ് പിആർ സ്ട്രാറ്റജി- കണ്ടന്റ് ഫാക്ടറി, സോഷ്യൽ മീഡിയ ബ്രാന്റിം​​ഗ്- ഒബ്സ്ക്യൂറ. ഷോബിസ് സ്റ്റുഡിയോസാണ് ചിത്രത്തിന്റെ വിതരണം.Also read: Pushpa 2 | പുഷ്പ 2നെ കുറിച്ചറിയണം; പ്രതിഷേധ സമരവുമായി അല്ലു അര്‍ജുന്‍ ഫാന്‍സ്, കേരളത്തിലും പ്രതിഷേധം

കഴിഞ്ഞ വര്‍ഷത്തെ ഏറ്റവും വലിയ പണംവാരി ചിത്രങ്ങളില്‍ ഒന്നായിരുന്നു അല്ലു അര്‍ജുന്‍ (Allu Arjun) നായകനായ പുഷ്പ (Pushpa). സുകുമാര്‍ സംവിധാനം ചെയ്ത ചിത്രം പല കളക്ഷന്‍ റെക്കോര്‍ഡുകളും തകര്‍ത്തിരുന്നു. 2023 ല്‍ പുറത്തിറങ്ങുന്ന സിനിമയുടെ രണ്ടാം ഭാഗത്തിനായും പ്രതീക്ഷയോടെയാണ് പ്രേക്ഷകര്‍ കാത്തിരിക്കുന്നത്.

രണ്ടാം ഭാഗത്തിന്റെ ചിത്രീകരണം ആരംഭിച്ചതായി വാര്‍ത്തകള്‍ പുറത്തുവന്നിരുന്നെങ്കിലും അപ്‌ഡേറ്റുകളൊന്നും പുറത്തുവിട്ടിരുന്നില്ല. ഇതിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ നിര്‍മാണ കമ്പനിക്കെതിരെ പ്രതിഷേധവുമായി എത്തിയിരിക്കുകയാണ് അല്ലു അര്‍ജുന്‍ ആരാധകര്‍.

നിര്‍മാതാക്കളില്‍ ഒരാളായ ഗീതാ ആര്‍ട്‌സിന്റെ ഓഫീസിന്റെ മുന്നില്‍ ധര്‍ണ നടത്തിയ അല്ലു ആരാധകര്‍ ഇനിയും അപ്ഡേറ്റ് നല്‍കിയില്ലെങ്കില്‍ മൈത്രി സിനിമയുടെ ഓഫീസിന് മുന്നിലും ധര്‍ണ നടത്തേണ്ടി വരുമെന്നാണ് പറയുന്നത്.

Summary: A new teaser for Bharatha Circus movie has been posted on YouTube. Major characters in the film are played by Binu Pappu, Shine Tom Chacko, and director MA Nishad
Published by:user_57
First published: