• HOME
 • »
 • NEWS
 • »
 • film
 • »
 • ഐശ്വര്യ ലക്ഷ്മി നായികയാവുന്ന 'അർച്ചന 31 നോട്ട് ഔട്ട്' ടീസർ പുറത്തിറങ്ങി

ഐശ്വര്യ ലക്ഷ്മി നായികയാവുന്ന 'അർച്ചന 31 നോട്ട് ഔട്ട്' ടീസർ പുറത്തിറങ്ങി

Teaser drops for Aishwarya Lekshmi movie Archana 31 Not Out | ഐശ്വര്യ ലക്ഷ്മി കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന 'അര്‍ച്ചന 31 നോട്ടൗട്ട്' എന്ന ചിത്രത്തിന്റെ ടീസർ

അർച്ചന 31 നോട്ട് ഔട്ട്

അർച്ചന 31 നോട്ട് ഔട്ട്

 • Share this:
  ഐശ്വര്യ ലക്ഷ്മി കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന
  'അര്‍ച്ചന 31 നോട്ടൗട്ട്' എന്ന ചിത്രത്തിന്റെ ടീസർ സൈന മൂവീസ്സിലൂടെ റിലീസായി. നവാഗതനായ അഖില്‍ അനില്‍കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'അര്‍ച്ചന 31 നോട്ടൗട്ട്'. 'ദേവിക പ്‌ളസ് ടു ബയോളജി', 'അവിട്ടം' എന്നീ ഷോര്‍ട്ട് ഫിലിമുകള്‍ അഖില്‍ അനില്‍കുമാര്‍ സംവിധാനം ചെയ്തിട്ടുണ്ട്.

  അഖില്‍ അനില്‍കുമാര്‍, അജയ് വിജയന്‍, വിവേക് ചന്ദ്രന്‍ എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ സംഭാഷണമെഴുതുന്നത്‌. മാര്‍ട്ടിന്‍ പ്രക്കാട്ട് ഫിലിംസിന്റെ ബാനറില്‍ മാര്‍ട്ടിന്‍ പ്രക്കാട്ട്, സിബി ചാവറ, രഞ്ജിത് നായര്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ജോയല്‍ ജോജി നിര്‍വ്വഹിക്കുന്നു.ചലച്ചിത്ര സംവിധായകനായ മാര്‍ട്ടിന്‍ പ്രക്കാട്ടിന്റെ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളായ 'ചാര്‍ളി', 'ഉദാഹരണം സുജാത' എന്നീ ചിത്രങ്ങളുടെ നിര്‍മ്മാണ പങ്കാളിയാണ്.

  ലൈന്‍ പ്രൊഡ്യൂസര്‍- ബിനീഷ് ചന്ദ്രന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- സബീര്‍ മലവെട്ടത്ത്, എഡിറ്റിംങ്ങ്- മുഹ്‌സിന്‍ പി.എം., സംഗീതം- രജത്ത് പ്രകാശ്, മാത്തന്‍, കല- രാജേഷ് പി. വേലായുധന്‍, വസ്ത്രലങ്കാരം- സമീറ സനീഷ്, മേക്കപ്പ്- റോണക്‌സ് സേവ്യര്‍, അസോസിയേറ്റ് ഡയറക്ടര്‍- സമന്ത്യക് പ്രദീപ്, സൗണ്ട്- വിഷ്ണു പി.സി., അരുണ്‍ എസ്. മണി, പരസ്യകല- ഓള്‍ഡ് മോങ്ക്‌സ്, വാര്‍ത്താ പ്രചരണം- എ.എസ്. ദിനേശ്.  Also read: വിനീത് ശ്രീനിവാസൻ 'വീട്ടു തടങ്കലിൽ'; സർപ്രൈസ് ഒളിപ്പിച്ചുകൊണ്ടൊരു ഫേസ്ബുക്ക് പോസ്റ്റ്

  നടനും സംവിധായകനും ഗായകനുമായ വിനീത് ശ്രീനിവാസന്റെ ഫേസ്ബുക്ക് പേജിൽ കഴിഞ്ഞ ദിവസം പ്രത്യക്ഷപ്പെട്ട പോസ്റ്റ് കണ്ട് ഞൊടിയിടയിൽ ആരെങ്കിലുമൊക്കെ ഞെട്ടിക്കാണും. 'വിനീത് ശ്രീനിവാസൻ വീട്ടു തടങ്കലിൽ' എന്ന തലക്കെട്ടോടു കൂടി വിനീതിന്റേയും സുഹൃത്തിന്റെയും ചിത്രങ്ങൾ ഉൾപ്പെടുത്തിയ പത്രവാർത്താ ശൈലിയിലെ പോസ്റ്റാണ് പേജിൽ പ്രത്യക്ഷപ്പെട്ടത്. പോസ്റ്റിലെ ഉള്ളടക്കം ചുവടെ:

  "ഫീൽ ഗുഡ് സിനിമകളിൽ മാത്രം അഭിനയിച്ച്‌ മുന്നോട്ടു പോയിരുന്ന എളിയ കലാകാരനായ വിനീത് ശ്രീനിവാസനെ അദ്ദേഹത്തിന്റെ സ്വന്തം വീട്ടിൽ തടങ്കലിൽ ഇട്ടതായി റിപ്പോർട്ടുകൾ. ഇൻഡസ്ട്രിയെ ഒന്നടങ്കം ഞെട്ടിച്ച സംഭവത്തിന് പിന്നിൽ എഡിറ്റർ അഭിനവ് സുന്ദർ നായക് ആണെന്ന് ഇതിനോടകം അറിയാൻ കഴിഞ്ഞിട്ടുണ്ട്.

  ടൊവിനോ തോമസ്, അജു വർഗീസ് അടക്കമുള്ള ഒട്ടനവധി മുൻ നിര അഭിനേതാക്കളുടെ നല്ല സീനുകൾ ഒരു കാര്യവുമില്ലാതെ നിഷ്കരുണം വെട്ടി കളയുന്ന ഒരു സൈക്കോ ആണ് ഇയാൾ എന്നാണ് സിനിമാ വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. അഭിനവ് ആദ്യമായി സംവിധാനം ചെയ്യുന്ന സിനിമയിൽ വിനീത് നായകനായി അഭിനയിച്ചില്ലെങ്കിൽ വെട്ടി കൊല്ലും എന്നാണ് ഭീഷണി.

  ഈ സംഭവത്തെക്കുറിച്ച് അന്വേഷിച്ചപ്പോൾ വിനീത് ശ്രീനിവാസൻ പറഞ്ഞത് ഇങ്ങനെ. നാളെ വൈകിട്ട് 7pmന് സിനിമയുടെ അനൗൺസ്മെന്റ് പോസ്റ്റർ പുറത്തുവരുന്നത് വരെ എന്നെ ഇവിടെ പിടിച്ചിടാനാണ് ഇവരുടെ തീരുമാനം. ഭീഷണിക്ക് വഴങ്ങി കൊടുക്കുക എന്നല്ലാതെ വേറെ ഒരു മാർഗ്ഗവും എന്റെ മുന്നിൽ ഇല്ല. അതുകൊണ്ട് ഈ സിനിമയിൽ എന്നെ വച്ച് ഇവൻ കാണിക്കാൻ പോകുന്ന അക്രമങ്ങൾക്ക് ഒന്നിനും ഞാൻ ഉത്തരവാദി അല്ല. നാളെ പോസ്റ്റർ ഇറങ്ങുമ്പോൾ എല്ലാവരും സോഷ്യൽ മീഡിയയിൽ ദൈവത്തെ ഓർത്ത് ഷെയർ ചെയ്യണം."
  Published by:user_57
  First published: