• HOME
  • »
  • NEWS
  • »
  • film
  • »
  • ഗിരീഷും ദിവാകര കുറുപ്പും എത്തുന്നു; ഷാഫി ഒരുക്കുന്ന 'ആനന്ദം പരമാനന്ദം' ഒഫീഷ്യൽ ടീസർ

ഗിരീഷും ദിവാകര കുറുപ്പും എത്തുന്നു; ഷാഫി ഒരുക്കുന്ന 'ആനന്ദം പരമാനന്ദം' ഒഫീഷ്യൽ ടീസർ

ഇന്ദ്രൻസും ഷറഫുദ്ദീനുമാണ് ആനന്ദം പരമാനന്ദത്തിലെ നായക കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്

ആനന്ദം പരമാനന്ദം

ആനന്ദം പരമാനന്ദം

  • Share this:
മനസ്സ് നിറഞ്ഞ് ചിരിക്കാൻ കുറെയേറെ സമ്മാനിച്ച പഞ്ചവർണതത്ത, ആനക്കള്ളൻ എന്നീ ചിത്രങ്ങൾക്ക് ശേഷം സപ്ത തരംഗ് ക്രിയേഷൻസ് നിർമിക്കുന്ന പുതിയ ചിത്രമായ 'ആനന്ദം പരമാനന്ദം' (Anandam Paramanandam) ഒഫീഷ്യൽ ടീസർ പുറത്തിറങ്ങി. മലയാളി പ്രേക്ഷകർക്ക് നിരവധി സൂപ്പർഹിറ്റുകൾ തന്റെ തൂലികയിൽ നിന്നും സമ്മാനിച്ചിട്ടുള്ള എം. സിന്ധു രാജിന്റെ രചനയിൽ ചിത്രത്തിന്റെ സംവിധാനം ഷാഫിയാണ്. ഇരുവരും ആദ്യമായി ഒന്നിക്കുന്നുവെന്നതും ഈ ചിത്രത്തിന്റെ ഒരു പ്രത്യേകതയാണ്. ഇന്ദ്രൻസും ഷറഫുദ്ദീനുമാണ് ആനന്ദം പരമാനന്ദത്തിലെ നായക കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ഇവർക്ക് പുറമേ അജു വർഗീസ്, ബൈജു സന്തോഷ്, സാദിഖ്, സിനോയ്‌ വർഗീസ്, ഒ.പി. ഉണ്ണികൃഷ്ണൻ, നിഷ സാരംഗ്, അനഘ നാരായണൻ തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.

മനോജ് പിള്ളൈ ക്യാമറയും ഷാൻ റഹ്മാൻ സംഗീത സംവിധാനവും നിർവഹിക്കുന്നു. എഡിറ്റിംഗ് - സാജൻ, പ്രൊഡക്ഷൻ കൺട്രോളർ - ഡിക്സൻ പൊടുത്താസ്, ആർട്ട് ഡയറക്ടർ - അർക്കൻ എസ്. കർമ്മ, മേക്കപ്പ് - പട്ടണം റഷീദ്, ലിറിക്‌സ് - മനു മഞ്ജിത്, ഗായകർ - വിജയ് യേശുദാസ്, വിനീത് ശ്രീനിവാസൻ, കോസ്റ്റ്യൂംസ് - സമീറ സനീഷ്, പി.ആർ.ഒ. - വാഴൂർ ജോസ്, എ.എസ്. ദിനേശ്, ടൈറ്റിൽ ഡിസൈൻ - ടെൻപോയിന്റ്, ഡിസൈൻ - പ്രമേഷ് പ്രഭാകർ, സ്റ്റിൽസ് - ഹരി തിരുമല, ഡിജിറ്റൽ മാർക്കറ്റിങ് - അനൂപ് സുന്ദരൻ. പാലക്കാടും പരിസര പ്രദേശങ്ങളിലുമായി ചിത്രീകരണം പൂർത്തിയാക്കിയ ആനന്ദം പരമാനന്ദം ഉടൻ തീയറ്ററുകളിൽ പ്രദർശനത്തിന് എത്തും.Also read: സാമന്തയും ഉണ്ണി മുകുന്ദനും വേഷമിടുന്ന 'യശോദ' നവംബറിൽ കാണാം; റിലീസ് തിയതി പ്രഖ്യാപിച്ചു

തെന്നിന്ത്യന്‍ സൂപ്പര്‍ താരം സാമന്ത (Samantha Ruth Prabhu) നായികയാവുന്ന യശോദ (Yashoda) എന്ന ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചു. തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി ഭാഷകളിലായി നവംബര്‍ 11നാണ് ചിത്രം റിലീസ് ചെയ്യുന്നത്. ശ്രീദേവി മൂവീസ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ശിവലെങ്ക കൃഷ്ണ പ്രസാദ് നിര്‍മ്മിച്ച ചിത്രം ഹരിയും ഹരീഷും ചേര്‍ന്നാണ് സംവിധാനം ചെയ്യുന്നത്.

ചിത്രം ഒരു ന്യൂജെന്‍ ആക്ഷന്‍ ത്രില്ലറാണെന്നും പ്രേക്ഷകരെ ആകര്‍ഷിക്കുന്ന ഘടകങ്ങളോട് കൂടിയ നിഗൂഢതയും വികാരങ്ങളും സമതുലിതമാക്കിയിരിക്കുന്നതാണെന്നും ചിത്രത്തിനെ കുറിച്ച് നിര്‍മ്മാതാവ് ശിവലേങ്ക കൃഷ്ണ പ്രസാദ് പറഞ്ഞു.

"യശോദ ഒരു എഡ്ജ് ഓഫ് ദി സീറ്റ് ത്രില്ലറാണ്. ടൈറ്റില്‍ റോളില്‍ അഭിനയിച്ച സാമന്ത ആക്ഷന്‍ രംഗങ്ങളില്‍ തന്റെ വിയര്‍പ്പും ചോരയും ചാലിച്ചു. തെലുങ്കിലും തമിഴിലും അവള്‍ സ്വയം ഡബ്ബ് ചെയ്തു. മണിശര്‍മ്മയുടെ പശ്ചാത്തല സംഗീതത്തിന്റെ തികച്ചും പുതിയ മാനത്തിന് നിങ്ങള്‍ സാക്ഷ്യം വഹിക്കും. സാങ്കേതിക, നിര്‍മ്മാണ മൂല്യങ്ങളില്‍ ഞങ്ങള്‍ വിട്ടുവീഴ്ച ചെയ്തിട്ടില്ല. ചിത്രത്തിന്റെ ആഡംബര ബജറ്റില്‍ ഞങ്ങള്‍ 100 ദിവസം കൊണ്ട് ചിത്രീകരണം പൂര്‍ത്തിയാക്കി. നവയുഗ സിനിമയെ ഇഷ്ടപ്പെടുന്ന പ്രേക്ഷകര്‍ തീര്‍ച്ചയായും യശോദയെ കാണാന്‍ ത്രില്ലായിരിക്കും. 2022 നവംബര്‍ 11 ന് ലോകമെമ്പാടുമുള്ള തീയറ്ററുകളില്‍ ഇത് കാണുക," എന്നും അദ്ദേഹം പറഞ്ഞു.
Published by:user_57
First published: