HOME » NEWS » Film » MOVIES TEASER DROPS FOR ANOOP MENON PRODUCTION PADMA STARRING SURABHI LAKSHMI

Padma teaser | അനൂപ് മേനോൻ നിർമ്മിച്ച് സുരഭി ലക്ഷ്മി നായികയാവുന്ന 'പത്മ' ടീസർ പുറത്തിറങ്ങി

Teaser drops for Anoop Menon production Padma starring Surabhi Lakshmi | രസകരമായ ടീസറിൽ അനൂപ് മേനോനും സുരഭി ലക്ഷ്മിയുമാണ് സ്‌ക്രീനിൽ

News18 Malayalam | news18-malayalam
Updated: May 21, 2021, 7:30 PM IST
Padma teaser | അനൂപ് മേനോൻ നിർമ്മിച്ച് സുരഭി ലക്ഷ്മി നായികയാവുന്ന 'പത്മ' ടീസർ പുറത്തിറങ്ങി
സുരഭി ലക്ഷ്മി, അനൂപ് മേനോൻ
  • Share this:
നടനും സംവിധായകനുമായ അനൂപ് മേനോൻ ആദ്യമായി നിർമ്മിച്ച് സുരഭി ലക്ഷ്മി കേന്ദ്ര കഥാപാത്രമാകുന്ന 'പത്മ'യിലെ ആദ്യ ടീസർ റിലീസായി. ഭാര്യാഭർത്താക്കന്മാരുടെ രസകരമായ സംഭാഷണമാണ് സെക്കൻഡുകൾ നീളുന്ന ടീസറിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. അനൂപ് മേനോനും സുരഭി ലക്ഷ്മിയുമാണ് സ്‌ക്രീനിൽ.

അനൂപ് മേനോൻ സ്റ്റോറീസിൻ്റെ ബാനറിൽ നിർമ്മിക്കുന്ന ചിത്രത്തിൽ അനൂപ് മേനോൻ, സുരഭി ലക്ഷ്മി എന്നിവർക്ക് പുറമേ ശങ്കര്‍ രാമകൃഷ്ണന്‍, മെറീന മൈക്കിള്‍ തുടങ്ങിയ താരങ്ങളും അഭിനയിക്കുന്നുണ്ട്. കഥ, തിരക്കഥ, സംഭാഷണം എന്നിവക്ക് പുറമേ അനൂപ് മേനോൻ തന്നെയാണ് ചിത്രത്തി​ൻ്റെ സംവിധാനവും.

മഹാദേവന്‍ തമ്പിയാണ് ചിത്രത്തിൻ്റെ ഛായാഗ്രഹണം. പ്രൊഡക്ഷന്‍ ഡിസൈനര്‍- ബാദുഷ, കല- ദുന്‍ദു രഞ്ജീവ്, എഡിറ്റര്‍- സിയാന്‍ ശ്രീകാന്ത്, സംഗീതം- നിനോയ് വർഗീസ്, പ്രൊഡക്ഷൻ കണ്‍ട്രോളര്‍- അനില്‍ ജി., ഡിസൈന്‍- ആന്റണി സ്റ്റീഫന്‍, വാര്‍ത്ത പ്രചരണം- പി. ശിവപ്രസാദ്.

Youtube Video


അനൂപ് മേനോന്റെ 'കിംഗ് ഫിഷ്'

അനൂപ് മേനോൻ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'കിംഗ് ഫിഷ്'. ദശരഥ വർമ്മ എന്ന കഥാപാത്രത്തെയാണ് അനൂപ് അവതരിപ്പിക്കുക. സംവിധായകൻ രഞ്ജിത് ഒരു മുഴുനീള കഥാപാത്രമാവുന്ന ചിത്രം കൂടിയാണിത്. 'അയ്യപ്പനും കോശിയും' സിനിമയിലെ കുര്യന് ശേഷം സംവിധായകൻ രഞ്ജിത് വെള്ളിത്തിരയിലെത്തുന്ന ചിത്രം കൂടിയാവുമിത്. സസ്‌പെൻസും, മാസ്സും, ക്ലാസ്സും നിറഞ്ഞ ഉദ്വേഗഭരിതമായ ട്രെയ്‌ലർ ചിത്രത്തിന്റെ ഭാഗമായി റിലീസ് ചെയ്തിരുന്നു.

വി.കെ. പ്രകാശ് സംവിധാനം ചെയ്യാനിരുന്ന ചിതമായിരുന്നു 'കിംഗ് ഫിഷ്'. പിന്നീട് ആ ചുമതല അനൂപ് മേനോൻ ഏറ്റെടുക്കുകയായിരുന്നു. സംവിധായകന്റെ കുപ്പായം അണിയുന്നു എന്ന വാർത്ത അനൂപ് മേനോൻ അറിയിച്ചത് ചുവടെ കാണുന്ന ഫേസ്ബുക് കുറിപ്പിലൂടെയായിരുന്നു.

"പ്രിയപ്പെട്ടവരേ, ഞാൻ സംവിധായകനാവുന്നുവെന്ന വിവരം നിങ്ങളോടു പങ്കിടുന്നു. കിംഗ് ഫിഷ് ആണ് ചിത്രം. വി.കെ.പി. സംവിധാനം ചെയ്യേണ്ടിയിരുന്ന ചിത്രത്തിൽ ഡേറ്റിന്റെ പ്രശ്നങ്ങൾ കാരണം, ഞാൻ പകരക്കാരനാവുകയാണ്. നിങ്ങൾ ഇഷ്ടപ്പെടുന്നതും ആസ്വദിക്കുന്നതുമായ രീതിയിലും ഇത് നിർമ്മിക്കാൻ ഞാൻ ശ്രമിക്കുന്നതാണ്. ഇതിനു മുൻപത്തെ എൻ്റെ തിരക്കഥ, 'എന്റെ മെഴുതിരി അത്താഴങ്ങൾ'ക്ക് നിങ്ങൾ നൽകിയ സ്നേഹത്തിനും നന്ദി പറയുന്നു. അതിനേക്കാളും മികച്ചതാക്കാൻ ശ്രമിക്കുന്നതാവും. സ്നേഹം."

2020 മെയ് മാസത്തിൽ റിലീസ് ചെയ്യാനിരുന്ന ചിത്രമാണിത്. സെൻസറിങ് പൂർത്തിയായ ചിത്രം പുതിയ റിലീസ് തിയതി പ്രഖ്യാപിച്ചിട്ടില്ല. വി.കെ. പ്രകാശ്- അനൂപ് മേനോൻ കൂട്ടുകെട്ടിൽ പുതിയ ചിത്രം അണിയറയിൽ ഒരുങ്ങുന്നുണ്ട്. 'ഒരു നാല്പതുകാരന്റെ ഇരുപത്തൊന്നുകാരി' എന്ന സിനിമയിൽ പ്രിയ പ്രകാശ് വാര്യർ നായികയാവും.

Summary: Teaser drops for Anoop Menon's maiden production venture 'Padma'. The film has award-winning actor Surabhi Lakshmi playing female lead. The less-than-a-minute teaser features Anoop Menon and Surabhi Lakshmi
Published by: user_57
First published: May 21, 2021, 7:30 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories