'ഒരു കിളി തിന്ന പുഴു, പുഴു തിന്ന കിളി'; മലയാള സിനിമയ്ക്ക് വീണ്ടുമൊരു ക്രൈം ത്രില്ലർ '99 ക്രെെം ഡയറി'

Teaser drops for investigative crime thriller 99 Crime Diary | നടനും സംവിധായകനുമായ ലാലിന്റെ ശബ്ദത്തിലാണ് ടീസറിന്റെ വിവരണം

News18 Malayalam | news18-malayalam
Updated: October 19, 2020, 6:57 AM IST
'ഒരു കിളി തിന്ന പുഴു, പുഴു തിന്ന കിളി'; മലയാള സിനിമയ്ക്ക് വീണ്ടുമൊരു ക്രൈം ത്രില്ലർ '99 ക്രെെം ഡയറി'
Teaser drops for investigative crime thriller 99 Crime Diary | നടനും സംവിധായകനുമായ ലാലിന്റെ ശബ്ദത്തിലാണ് ടീസറിന്റെ വിവരണം
  • Share this:
സംവിധായകനും ഛായാഗ്രാഹകനുമായ ജിബു ജേക്കബിന്റെ സംവിധാന സഹായിയായിരുന്ന സിന്റോ സണ്ണി സംവിധാനം ചെയ്യുന്ന '99 ക്രെെം ഡയറി' എന്ന ചിത്രത്തിന്റെ ടീസർ റിലീസ്സായി. നടനും സംവിധായകനുമായ ലാലിന്റെ ശബ്ദത്തിലാണ് ടീസറിന്റെ വിവരണം.

2015 ല്‍ റിലീസായ 'നൂല്‍പ്പാലം' എന്ന ചിത്രത്തിനു ശേഷം

സിന്റോ സണ്ണി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ഇന്‍വെസ്റ്റിഗേഷന്‍ ക്രെെം ത്രില്ലര്‍ ചിത്രത്തില്‍ ശ്രീജിത്ത് രവി, വിപിന്‍ മംഗലശ്ശേരി, ഗായത്രി സുരേഷ്, ഫര്‍സാന തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിക്കുന്നു.

രാജമല എന്ന കുടിയേറ്റ പ്രദേശത്ത് 1999-ല്‍ നടന്ന നക്സല്‍ ആക്രമണവും തുടര്‍ന്നുണ്ടായ കൊലപാതങ്ങളുടെയും പശ്ചാത്തലത്തില്‍ വര്‍ഷങ്ങള്‍ക്കു ശേഷം മറ്റൊരു കേസ് അന്വേഷണത്തിനായി എത്തുന്ന പോലീസ്സ് ഉദ്യോഗസ്ഥര്‍ കണ്ടെടുത്തുന്ന സംഭവ ബഹുലമായ മുഹൂര്‍ത്തങ്ങളാണ് 99 ക്രെെം ഡയറിയില്‍ സിന്റോ സണ്ണി ദൃശ്യവല്‍ക്കരിക്കുന്നത്.

ജിബു ജേക്കബ് എന്റര്‍ടെെയ്ന്‍മെന്റ്സിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ നക്സല്‍ ലൂയിയായി ശ്രീജിത്ത് രവിയും പോലീസ് ഓഫീസ്സര്‍ രവി പ്രസാദായി വിപിന്‍ മംഗലശ്ശേരിയും അഭിനയിക്കുന്നു. പോലീസ് കമ്മീഷണറായി ഗായത്രിയും, രേവതി എന്ന നായികാ കഥാപാത്രത്തെ ഫര്‍സാനയും അവതരിപ്പിക്കുന്നു.പയസ്, പ്രമോദ് പടിയത്ത്, ദ്രുവ് നാരായണന്‍, ഷിബു ലാസര്‍, സുമ ദേവീ തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

പകയും പ്രതികാരവും ഇന്‍വെസ്റ്റിഗേഷനും മാത്രമല്ല, പൂര്‍ണ്ണമായും കാടിന്റെ പശ്ചാത്തലത്തിലുള്ള ഒരു ട്രാവല്‍ മൂവിയെണെന്നാണ് ഈ ചിത്രത്തെ പറ്റി ലഭിക്കുന്ന വിശേഷണം. പോലീസിന്റെ അന്വേഷണം, നക്സല്‍ കാലഘട്ടം, കൊല്ലപ്പെടാനുള്ള അവസാന കണ്ണിയായ ചെറുപ്പക്കാനും ഗ്രാമത്തിലെ പെണ്‍ക്കുട്ടിയുമായുള്ള പ്രണയം എന്നിവയെല്ലാം ഈ ചിത്രത്തിന്റെ പ്രത്യേകതകളാണ്.

പൂര്‍ണ്ണമായും കാേവിഡ് കാലത്ത് സര്‍ക്കാര്‍ അനുവദിച്ച എല്ലാ മാനദണ്ധങ്ങളും പാലിച്ച് ചിത്രീകരണം പൂര്‍ത്തിയാക്കിയ ഈ ചിത്രത്തിന്റെ ഛായാഗ്രഹണം മുജീബ് ജുജൂസ് നിര്‍വ്വഹിക്കുന്നു. സംഗീതം: അരുണ്‍ കുമാരന്‍.

മികച്ച ഒരു ഹിറ്റ് ക്രൈം ത്രില്ലറിലാണ് 2020 ആരംഭിച്ചത്. മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്ത് കുഞ്ചാക്കോ ബോബൻ നായകനായ 'അഞ്ചാം പാതിരാ' എന്ന സൈക്കോ ത്രില്ലർ ചിത്രം ബോക്സ് ഓഫിസിൽ 50 കോടി കളക്ഷൻ നേടിയ സിനിമയാണ്. ഇതിനു പിന്നാലെ തന്നെ ടൊവിനോ തോമസ് നായകനായ ഫോറെൻസിക്കും തിയേറ്ററിലെത്തി. ഈ ചിത്രവും മികച്ച പ്രതികരണം നേടി പ്രദർശനം തുടർന്ന് വരികയായിരുന്നു.
Published by: user_57
First published: October 19, 2020, 6:57 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading