HOME » NEWS » Film » MOVIES TEASER DROPS FOR MAMTHA MOHANDAS MOVIE LALBAGH

Lalbagh teaser | മംമ്ത മോഹൻദാസ് ചിത്രം 'ലാൽബാഗ്' ടീസർ പുറത്തിറങ്ങി

Teaser drops for Mamtha Mohandas movie Lalbagh | സൈക്കോളജിക്കൽ ത്രില്ലർ ചിത്രമാണ് 'ലാൽബാഗ്'

News18 Malayalam | news18-malayalam
Updated: April 26, 2021, 1:07 PM IST
Lalbagh teaser | മംമ്ത മോഹൻദാസ് ചിത്രം 'ലാൽബാഗ്' ടീസർ പുറത്തിറങ്ങി
ലാൽബാഗിൽ മംമ്ത മോഹൻദാസ്
  • Share this:
മംമ്ത മോഹൻദാസ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന 'ലാൽബാഗ്' എന്ന സൈക്കോളജിക്കൽ ത്രില്ലർ ചിത്രത്തിന്റെ ഒഫീഷ്യൽ ടീസർ റിലീസായി. 'പൈസാ പൈസാ' എന്ന ചിത്രത്തിനു ശേഷം പ്രശാന്ത് മുരളി തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന 'ലാല്‍ ബാഗ്' പൂർണമായും ബാംഗ്ളൂരിലാണ് ചിത്രീകരിച്ചത്.

ഒരു ബർത്ത്ഡേ പാർട്ടിയ്ക്ക് ശേഷമുണ്ടാകുന്ന ഒരു കൊലപാതകവും അതിന് മുൻപും ശേഷവുമുണ്ടാകുന്ന സംഭവങ്ങളും എങ്ങനെ ആ പാർട്ടിയിൽ പങ്കെടുത്തിരുന്നവരുമായി ബന്ധപ്പെട്ട് കിടക്കുന്നുവെന്നതാണ് 'ലാല്‍ബാഗ്' എന്ന ചിത്രത്തില്‍ ദൃശ്യവല്‍ക്കരിക്കുന്നത്.

"നാഗരിക ജീവിതം സ്ത്രീ പുരുഷ ബന്ധങ്ങളിൽ ഉണ്ടാക്കുന്ന സങ്കീർണ്ണതകളാണ് ഈ നോൺ ലീനിയർ സിനിമ മുന്നോട്ട് വയ്ക്കുന്നത്," സംവിധായകൻ പ്രശാന്ത് മുരളി പറഞ്ഞു.

കോവിഡ് പ്രതിസന്ധിയുടെ നാളുകളിൽ സ്റ്റുഡിയോയിൽ പോകാതെ എങ്ങനെ റെക്കോർഡിംഗ് പൂർത്തിയാക്കാമെന്നതിന് മാതൃകയുമായി നടി മംമ്ത മോഹൻദാസ് കഴിഞ്ഞ വർഷം ഒരു വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. ലാൽ ബാഗിലെ 'റുമാൽ അമ്പിളി' ഗാനത്തിന്റെ റെക്കോർഡിംഗാണ് വളരെ വ്യത്യസ്തമായി മംമ്ത കൈകാര്യം ചെയ്തത്.

റെക്കോർഡിംഗ് സ്‌റ്റുഡിയോക്ക് പകരം മംമ്ത ഇരിക്കുന്നത് വസ്ത്രങ്ങൾ സൂക്ഷിക്കുന്ന വീട്ടിലെ കുഞ്ഞുമുറിയിലാണ്. അവിടെ അയയിൽ തൂക്കിയിട്ട വസ്ത്രങ്ങൾക്ക് ഇടയിൽ ചുരുണ്ടുകൂടിയിരുന്ന്, റെക്കോർഡിങ് സെറ്റുമായി മംമ്ത തന്റെ ജോലി പൂർത്തിയാക്കുകയായിരുന്നു. മംമ്തക്കൊപ്പം സിയ-ഉൾ-ഹഖും ചേർന്ന് ഗാനം ആലപിച്ചിരിക്കുന്നു.

Youtube Video


"വീടുപണി നടക്കുന്ന സമയത്തായിരുന്നു ലോക്ക്ഡൗൺ. വീട്ടിലെ ഏഴു ചുമരുകൾ ഞാൻ സ്വന്തമായി പെയിന്റ് ചെയ്തു. അച്ഛനും അമ്മയ്ക്കുമൊപ്പം ഒട്ടേറെ കണ്ടന്റ് കണ്ടു. ഏറെനാളുകൾക്കു ശേഷം അവർക്കൊപ്പം ഒന്നിച്ചിരുന്ന് ഭക്ഷണം കഴിച്ചു. അച്ഛനുമമ്മയും വളരെ സന്തോഷത്തിലാണ്.

തിരികെ ഫ്‌ളൈറ്റുകൾ ആരംഭിച്ചപ്പോഴാണ് ലോസ്ഏഞ്ചലസിലേക്ക് മടങ്ങിയത്. യു.എസിൽ പുതിയ അപർട്മെന്റിലേക്കു മാറി. പിന്നെ അപ്പാർട്മെന്റിൽ തന്നെയായി. അവിടെ വീടൊരുക്കി. സ്വന്തമായി മെറ്റീരിയൽ വാങ്ങി എല്ലാം തനിയെ ചെയ്തു. ഒക്‌ടോബർ തുടക്കം വരെ അങ്ങനെ പോയി," ലോക്ക്ഡൗൺ നാളുകൾ ചിലവഴിച്ചതിനെക്കുറിച്ച് മംമ്ത പറഞ്ഞതിങ്ങനെ.

സെലിബ്‌സ് ആൻഡ് റെഡ്‌ കാർപെറ്റ് ഫിലിംസിന്റെ ബാനറിൽ രാജ് സഖറിയാസ് നിർമ്മിക്കുന്ന ഈ ചിത്രത്തില്‍ മംമ്ത മോഹൻദാസിനു പുറമേ സിജോയ് വർഗീസ്, രാഹുൽ മാധവ്, നന്ദിനി റായ്, നേഹാ സക്സേന, രാഹുൽ ദേവ് ഷെട്ടി, വി.കെ. പ്രകാശ്, സുദീപ് കാരക്കാട്ട് എന്നിവർ അഭിനയിക്കുന്നു.

സംഗീതം: രാഹുൽ രാജ്, വാർത്ത പ്രചരണം: എ.എസ്. ദിനേശ്.

Summary: Teaser of Mamtha Mohandas starring Lalbagh has just been released. The film, touted to be a psychological thriller, is a non-linear treatment on the complexities of relationships. The plot is likely to be a whodunnit murder mystery
Published by: user_57
First published: April 26, 2021, 1:06 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories