പകരം വെക്കാനില്ലാത്ത മനോഹരമായ ഫ്രെയിമുകളിലൂടെ പ്രേക്ഷകർക്ക് വേറിട്ട ദൃശ്യാനുഭവങ്ങൾ സമ്മാനിക്കുന്ന സന്തോഷ് ശിവൻ സംവിധാനം നിർവഹിക്കുന്ന പുതിയ മലയാള ചലച്ചിത്രമായ ജാക്ക് ആൻഡ് ജില്ലിന്റെ (Jack n Jill) രസകരമായ ടീസർ പുറത്തിറങ്ങി. സംവിധായകൻ മണിരത്നമാണ് ടീസർ പുറത്തിറക്കിയത്.
കോമഡിയും ആക്ഷനും ചേർന്ന ഒരു പക്കാ എന്റർടൈനർ തന്നെയാണ് ചിത്രമെന്ന് ടീസർ ഉറപ്പ് നൽകുന്നുണ്ട്. രസകരമായ ഒരു ചിത്രം തന്നെയായിരിക്കും ജാക്ക് ആൻഡ് ജില്ലെന്ന് ഉറപ്പ് നൽകി നേരത്തെ ഫസ്റ്റ്ലുക്ക് പോസ്റ്റർ പുറത്തിറങ്ങിയിരുന്നു. ഒരു ദേവിയുടെ ഗെറ്റപ്പിൽ സ്കൂട്ടർ ഓടിക്കുന്ന മഞ്ജു വാര്യരെയാണ് ഫസ്റ്റ്ലുക്ക് പോസ്റ്ററിൽ കണ്ടത്. ചിത്രത്തിലെ കിം കിം എന്ന ഗാനവും ഏറെ വൈറലായിരുന്നു.
ഗോകുലം ഗോപാലൻ. സന്തോഷ് ശിവൻ, എം. പ്രശാന്ത് ദാസ് എന്നിവർ ചേർന്നാണ് സയൻസ് ഫിക്ഷൻ കോമഡി ഗണത്തിൽപ്പെടുന്ന ചിത്രമായ ജാക്ക് ആൻഡ് ജിൽ നിർമ്മിച്ചിരിക്കുന്നത്. മഞ്ജു വാര്യർ നായികയാകുന്ന ചിത്രത്തിൽ സൗബിൻ ഷാഹിർ, നെടുമുടി വേണു, ഇന്ദ്രൻസ്, ബേസിൽ ജോസഫ്, കാളിദാസ് ജയറാം, അജു വർഗീസ്, സേതുലക്ഷ്മി, ഷായ്ലി കിഷൻ, എസ്തർ അനിൽ തുടങ്ങിയ മികച്ചൊരു താരനിര അണിനിരക്കുന്നുമുണ്ട്. മെയ് 20ന് ചിത്രം തിയെറ്ററുകളിൽ പ്രദർശനത്തിന് എത്തും. ജോയ് മൂവി പ്രോഡക്ഷൻസാണ് ചിത്രം വിതരണത്തിന് എത്തിക്കുന്നത്.
ബി.കെ. ഹരിനാരായണനും റാം സുന്ദരും വരികൾ എഴുതിയ ചിത്രത്തിലെ ഗാനങ്ങൾക്ക് സംഗീതം നൽകിയിരിക്കുന്നത് റാം സുരേന്ദറും ഗോപി സുന്ദറും ജേക്സ് ബിജോയിയും ചേർന്നാണ്. കൃഷ്ണമൂർത്തിയാണ് എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ. തിരക്കഥ: സന്തോഷ് ശിവൻ, അജിൽ എസ്.എം., സുരേഷ് രവീന്ദ്രൻ, സംഭാഷണം: വിജീഷ് തോട്ടിങ്ങൽ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: രാജേഷ് മേനോൻ, വിനോദ് കാലടി, നോബിൾ ഏറ്റുമാനൂർ, അസിസ്റ്റന്റ് ഡയറക്ടർസ്: ജയറാം രാമചന്ദ്രൻ, സിദ്ധാർഥ് എസ്. രാജീവ്, മഹേഷ് ഐയ്യർ, അമിത് മോഹൻ രാജേശ്വരി, അജിൽ എസ്എം.
അസോസിയേറ്റ് ഡയറക്ടർ: കുക്കു സുരേന്ദ്രൻ, പ്രൊഡക്ഷൻ കൺട്രോളർ: അലക്സ് ഇ. കുര്യൻ, ആർട്ട് ഡയറക്ടർ: അജയൻ ചാലിശ്ശേരി, എഡിറ്റർ: രഞ്ജിത് ടച്ച് റിവർ, VFX ഡയറക്ടർ & ക്രീയേറ്റീവ് ഹെഡ്: ഫൈസൽ, സൗണ്ട് ഡിസൈൻ: വിഷ്ണു പിസി, അരുൺ എസ് മണി, (ഒലി സൗണ്ട് ലാബ്), സ്റ്റിൽസ് :ബിജിത്ത് ധർമടം, ഡിസൈൻസ്: ആന്റണി സ്റ്റീഫൻ, കോസ്റ്റ്യൂം: സമീറ സനീഷ്, മേക്കപ്പ്: റോണി വെള്ളത്തൂവൽ, ഡിസ്ട്രിബൂഷൻ ഹെഡ്: പ്രദീപ് മേനോൻ, ഡിജിറ്റൽ മാർക്കറ്റിംഗ്: അനൂപ് സുന്ദരൻ, പി.ആർ.ഒ.: വാഴൂർ ജോസ്, എ.എസ്. ദിനേശ്, ആതിര ദിൽജിത്ത്.
Summary: An out-and-out entertaining teaser has dropped for the movie 'Jack n Jill' starring Manju Warrier in the lead role
Published by:user_57
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.
Jack n Jill | സ്ത്രീകൾ വരുമ്പോൾ തന്നെ ഒരു ഐശ്വര്യമല്ലേ! ദേ, മഞ്ജു വാര്യർ വരുന്നു
Kerala State Films Awards 2021 |മിന്നലായി മിന്നൽ മുരളി; പുരസ്കാരങ്ങൾ വാരിക്കൂട്ടി മലയാളത്തിലെ ആദ്യ സൂപ്പർ ഹീറോ ചിത്രം
Kerala State Films Awards 2021 | 'ചിത്രങ്ങള്‍ പലതും രണ്ടാമത് കണ്ടു'; മലയാളത്തില്‍ മികച്ച ഉള്ളടക്കമുള്ള ചിത്രങ്ങളെന്ന് ജൂറി
Kerala State Films Awards 2021 | സംസ്ഥാന ചലച്ചിത്ര പുരസ്ക്കാരത്തിൽ തിളങ്ങി ജോജി, ചുരുളി, മിന്നൽ മുരളി
Kerala State Films Awards 2021 | 2021 സംസ്ഥാന ചലച്ചിത്ര പുരസ്ക്കാരങ്ങൾ; ആവാസവ്യൂഹം മികച്ച ചിത്രം ബിജു മേനോനും ജോജു ജോർജും മികച്ച നടനുള്ള പുരസ്ക്കാരം; രേവതി മികച്ച നടി
Vellari Pattanam | ചക്കരക്കുടത്തു നിന്നും സ്ഥാനാർഥി കെ.പി. സുനന്ദ വോട്ട് തേടുന്നു; മഞ്ജു വാര്യരുടെ 'വെള്ളരിപ്പട്ടണം' കാരക്റ്റർ റീൽ കാണാം
Manjusha Niyogi | ബംഗാളി മോഡൽ മഞ്ജുഷ നിയോഗി മരിച്ച നിലയിൽ; 3 ദിവസത്തിനിടയിൽ രണ്ടാമത്തെ ആത്മഹത്യ
John Luther review | ജോൺ ലൂഥർ റിവ്യൂ: ആരാണ് ജോൺ ലൂഥർ? ജയസൂര്യ വീണ്ടും കാക്കി അണിയുമ്പോൾ
Jaladhara Pumpset Since 1962| പൊട്ടിച്ചിരിപ്പിക്കാൻ ഇന്ദ്രൻസും ഉർവശിയും; ജലധാര പമ്പ് സെറ്റ് സിൻസ് 1962 ടൈറ്റിൽ ലുക്ക് പുറത്ത്