അനൂപ് മേനോന്റെ തീപാറുന്ന ഡയലോഗുമായി 'മരട് 357' ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി. എബ്രഹാം മാത്യു, സുദർശനൻ കാഞ്ഞിരംകുളം എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിന്റെ സംവിധായകൻ കണ്ണൻ താമരക്കുളവും രചയിതാവ് ദിനേശ് പള്ളത്തുമാണ്.
കേരളക്കരയാകെ ചര്‍ച്ച ചെയ്യപ്പെട്ട വിഷയമാണ് മരട് ഫ്ലാറ്റ് പൊളിക്കൽ. ഫ്ലാറ്റ് ഒഴിപ്പിക്കലുമായി ബന്ധപ്പെട്ട് 357 ഓളം കുടുംബങ്ങള്‍ക്കാണ് തങ്ങളുടെ വീട് നഷ്ടപെട്ടത്. എന്താണ് മരട് ഫ്ലാറ്റില്‍ സംഭവിച്ചത് എന്നതിന്റെ നേര്‍ക്കാഴ്ചയാവും 'മരട് 357' എന്ന് അണിയറക്കാർ പറയുന്നു.
ഫ്ലാറ്റിലെ താമസക്കാരുടെ ജീവിതത്തിന്റെയും അവരനുഭവിക്കേണ്ടി വന്ന കഷ്ടപ്പാടുകളുടെയും കഥ പറയുന്ന 'മരട് 357' ഭൂമാഫിയകള്‍ക്കെതിരെയുള്ള ശക്തമായ ഒരു സിനിമ എന്ന നിലയിലാണ് പ്രഖ്യാപിക്കപ്പെട്ടിട്ടുള്ളത്.
കണ്ണൻ താമരക്കുളം-ദിനേശ് പള്ളത്ത് കൂട്ടുകെട്ടിൽ പിറന്ന ചിത്രമായ പട്ടാഭിരാമനും സാമൂഹിക പ്രസക്തിയുള്ള വിഷയമായിരുന്നു കൈകാര്യം ചെയ്തിരുന്നത്.
Published by:user_57
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.