നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • ചിമ്പുവും കല്യാണി പ്രിയദർശനും നായികാനായകന്മാർ; 'മാനാട്' സിനിമയിലെ ഗാനത്തിന്റെ ടീസർ പുറത്തുവിട്ടു

  ചിമ്പുവും കല്യാണി പ്രിയദർശനും നായികാനായകന്മാർ; 'മാനാട്' സിനിമയിലെ ഗാനത്തിന്റെ ടീസർ പുറത്തുവിട്ടു

  Teaser drops for Meherezylaa song in the movie Maanaadu | ചിത്രത്തിലെ 'മെഹർസില'... എന്ന ഗാനത്തിന്റെ ആദ്യത്തെ ടീസ്സർ റിലീസായി

  'മാനാട്'

  'മാനാട്'

  • Share this:
   ചിമ്പു, കല്യാണി പ്രിയദർശൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വെങ്കട്ട് പ്രഭു സംവിധാനം ചെയ്യുന്ന 'മാനാട്' എന്ന ചിത്രത്തിലെ 'മെഹർസില'... എന്ന ഗാനത്തിന്റെ ആദ്യത്തെ ടീസ്സർ റിലീസായി.

   മുഖത്ത് രക്തവും നെറ്റിയില്‍ വെടിയുണ്ടമായി പ്രാര്‍ത്ഥന നടത്തുന്ന ചിമ്പുവിന്റെ മുഖവും, 'A Venkat Prabhu Politics' എന്ന ടാഗ്‌ലൈനോടുകൂടി മഹാത്മാഗാന്ധിയുടെ 'മനുഷ്യരാശിയുടെ വിനിയോഗത്തിലെ ഏറ്റവും വലിയ ശക്തിയാണ് അഹിംസ'. എന്ന ഉദ്ധരണിയുമായി പുറത്തിറക്കിയ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ വെെറലായിരുന്നു. മറ്റു ഭാഷകള്‍ക്കൊപ്പം മലയാളത്തിലും 'മാനാട്' പ്രദര്‍ശനത്തിനെത്തും. അബ്ദുല്‍ ഖാലിക്ക് എന്ന യുവാവിന്റെ കഥാപാത്രത്തെയാണ് ചിമ്പു 'മാനാടില്‍ അവതരിപ്പിക്കുന്നത്.

   ഒരു ടേക്കില്‍ ആറ് മിനിറ്റ് ദൈര്‍ഘ്യമുള്ള രംഗം പൂര്‍ത്തിയാക്കി ചിമ്പു സെറ്റിൽ എല്ലാവരെയും അത്ഭുതപ്പെടുത്തി. യൂണിറ്റ് മുഴുവന്‍ അദ്ദേഹത്തെ പ്രശംസിക്കുകയും ചെയ്തു.

   വി ഹൗസ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുരേഷ് കാമാച്ചി നിര്‍മ്മിച്ച് വെങ്കട്ട് പ്രഭു സംവിധാനം ചെയ്യുന്ന 'മാനാട്' എന്ന പൊളിറ്റിക്കല്‍ ത്രില്ലർ ചിത്രത്തിൽ എസ്. എ. ചന്ദ്രശേഖര്‍, എസ്. ജെ. സൂര്യ, കരുണാകരന്‍, ഭാരതിരാജ, അരവിന്ദ് ആകാശ്, മനോജ് ഭാരതിരാജ, പ്രേംജി അമരന്‍, ഉദയ, ഡാനിയല്‍ ആനി പോപ്പ്, രവികാന്ത് എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഛായാഗ്രഹണം- റിച്ചര്‍ഡ് എം. നാഥ്, സംഗീതം-യുവൻ ശങ്കർ രാജാ. വാര്‍ത്താ പ്രചരണം- എ. എസ്. ദിനേശ്.   Also read: സിനിമയുടെ വ്യാജ പതിപ്പ് ഉണ്ടാക്കിയാൽ ജയിൽ ശിക്ഷ

   ന്യൂഡൽഹി: സിനിമയുടെ വ്യാജ പതിപ്പ് ഉണ്ടാക്കിയാൽ ജയിൽ ശിക്ഷ അടക്കം വ്യവസ്ഥ ചെയ്യുന്ന ചലച്ചിത്രങ്ങളുടെ ചിത്രീകരണ-പ്രദർശന നിയമങ്ങളിൽ ദേദഗതിക്കൊരുങ്ങി കേന്ദ്രസർക്കാർ. ഇതു സംബന്ധിച്ച കരടുബിൽ കേന്ദ്രസർക്കാർ പുറത്തിറക്കി. സെൻസർ ചെയ്ത സിനിമ കേന്ദ്രസർക്കാരിന് പുനപരിശോധിക്കാം എന്നതടക്കമുള്ള ഭേദഗതികളാണ് വരുത്തിയിട്ടുള്ളത്.

   വ്യാജപതിപ്പിന് ജയിൽശിക്ഷയാണ് കരട് ബില്ലിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. സിനിമകൾക്ക് നിലവിൽ നൽകുന്ന U,A സർട്ടിഫിക്കറ്റ് സമ്പ്രദായത്തിലും മാറ്റം വരും. പ്രേക്ഷകരുടെ പ്രായത്തിന്റെ അടിസ്ഥാനത്തിൽ സർട്ടിഫിക്കറ്റ് നൽകണമെന്ന നിർദേശമാണ് കരട് ബിൽ മുന്നോട്ട് വെക്കുന്നത്. ഏഴ് വയസിന് മുകളിൽ പ്രായമുള്ളവർക്ക് കാണാവുന്ന സിനിമകൾ, 13 വയസിന് മുകളിൽ, 16 വയസിന് മുകളിൽ എന്ന തരത്തിൽ സിനിമകളെ വേർതിരിക്കും. വ്യാജ പതിപ്പുകൾക്കുള്ള ശിക്ഷ 5 വർഷമാക്കി ഉയർത്താനും 5 ലക്ഷം രൂപ വരെ പിഴ ഈടാക്കാനുമാണ് സിനിമാട്ടോഗ്രാഫ് ഭേദഗതി 2021 ബിൽ നിർദ്ദേശിക്കുന്നത്.

   നിലവിൽ സിനിമയുടെ പ്രദർശനത്തിന് അനുമതി നൽകുന്നത് സെൻസർ ബോർഡുകളാണ്. സെൻസർ ബോർഡ് അനുമതി നൽകിയ സിനിമകൾ പുനഃപരിശോധിക്കാമെന്ന കേന്ദ്രത്തിന്റെ തീരുമാനം നേരത്തെ കർണാടക ഹൈക്കോടതി റദ്ദാക്കിയിരുന്നു. 2000 നവംബറിൽ സുപ്രീം കോടതി ഉത്തരവ് ശരിവെച്ചിരുന്നു.

   Summary: Teaser for the song Meherezylaa from the movie Maanaadu has been out
   Published by:user_57
   First published:
   )}