നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • Baby Sam | പുരുഷന്മാർക്ക് വേണ്ടി പ്രതികരിക്കാൻ ആരുണ്ട്? ചോദ്യവുമായി മിഥുൻ രമേഷിന്റെ 'ബേബി സാം'

  Baby Sam | പുരുഷന്മാർക്ക് വേണ്ടി പ്രതികരിക്കാൻ ആരുണ്ട്? ചോദ്യവുമായി മിഥുൻ രമേഷിന്റെ 'ബേബി സാം'

  പുരുഷന്മാർക്ക് വേണ്ടി സംസാരിക്കാൻ ആരുണ്ട് എന്ന ചോദ്യവുമായി ഒരു പുരുഷനിതാ. മിഥുൻ രമേഷിന്റെ 'ബേബി സാം' ടീസർ

  ബേബി സാം

  ബേബി സാം

  • Share this:
   'രാവിലെ മുതൽ രാത്രി വരെ കഷ്‌ടപ്പെട്ടു വരുന്ന ഭർത്താവ് ഇ.എം.ഐ., ലോൺ, പലിശ, കേബിൾ, പത്രം, പാൽ എന്നിങ്ങനെ രണ്ടറ്റം കൂട്ടിമുട്ടിക്കാൻ ശ്രമിക്കുമ്പോൾ ഭാര്യ തിരിച്ച് തരുന്നത് പരാതിയും പരിഭവവും മാത്രം!' ഒരു ഭർത്താവിന്റെ രോദനമാണ് ഇത്. പറയുന്നത് പ്രേക്ഷരുടെ പ്രിയ നടനും അവതാരകനുമായ മിഥുൻ രമേഷ് (Mithun Ramesh). പുതിയ സിനിമയുടെ ടീസറിൽ പുരുഷന്മാർക്ക് വേണ്ടി സംസാരിക്കാൻ ആരുണ്ട് എന്ന ചോദ്യവുമായി വരുന്ന ഒരു പുരുഷനിതാ.

   ഭർത്താവിന്റെ പ്രശ്നങ്ങൾ ചർച്ച ചെയ്യാൻ ഒരു ന്യൂസ് നൈറ്റോ, ഒരു കോളം വാർത്തയോ ഉണ്ടോ? ആക്ടിവിസ്റ്റ് അല്ല, പക്ഷെ ഒരാവേശത്തിന്റെ പേരിൽ പുരുഷന്മാർക്ക് വേണ്ടി പ്രതികരിച്ചതേയുള്ളൂ എന്ന് ഈ കഥാപാത്രം പറയുന്നത് കേൾക്കാം.

   മിഥുൻ രമേഷ്, അഞ്ജലി നായർ (Anjali Nair) എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജീവൻ ബോസ് കഥയെഴുതി സംവിധാനം ചെയ്യുന്ന 'ബേബി സാം' (Baby Sam) എന്ന ചിത്രത്തിന്റെ ഒഫിഷ്യൽ ടീസർ, സൈന മൂവീസിലൂടെ റിലീസ് ചെയ്തു. നസീർ സംക്രാന്തി, സജീവ് കുമാർ, റിതു പി. രാജൻ, ഷാജി ഏബ്രഹാം, ബിനു കെ. ജോൺ, മായ, രേവതി ഷാരിയേക്കൽ, ആയൂഷ് എന്നിവരാണ് മറ്റഭിനേതാക്കൾ.   വിംങ്സ് എന്റർടൈൻമെന്റ് ആന്റ് സിനിമയുടെ ബാനറിൽ സനിൽ കുമാർ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം വിപിൻ ദാസ് നിർവ്വഹിക്കുന്നു.

   നിഖിൽ ജിനൻ, മഹാദേവൻ എന്നിവർ ചേർന്ന് തിരക്കഥ സംഭാഷണമെഴുതുന്നു. ലാലു ലാസർ എഴുതിയ വരികൾക്ക് സജീവ് സ്റ്റാൻലി സംഗീതം പകരുന്നു. എഡിറ്റിംഗ്- റാഷിൻ അഹമ്മദ്, പ്രൊഡക്ഷൻ കൺട്രോളർ- വിനോദ് പറവൂർ, കല- ജസ്റ്റിൻ ആന്റണി, മേക്കപ്പ്- നാഗിൽ അഞ്ചൽ, കോസ്റ്റ്യൂം- അസീസ് പാലക്കാട്, സ്റ്റിൽസ്- വിഷ്ണു ബാലചന്ദ്രൻ, ഡിസൈൻ- യെല്ലോ ടൂത്ത്, വിഎഫ്എക്സ്- നിതീഷ് ഗോപൻ, കളറിസ്റ്റ്- സുജിത് സദാശിവൻ, പി.ആർ.ഒ.- എ. എസ്. ദിനേശ്.

   Summary: An interesting teaser from the movie Baby Sam featuring Mithun Ramesh and Anjali Nair dropped. The teaser has the character of Mithun speaking vociferously for the rights of men, which go least discussed in society
   Published by:user_57
   First published: