ഇന്റർഫേസ് /വാർത്ത /Film / Oruthee teaser | നവ്യയുടെ മടങ്ങിവരവ് ചിത്രം 'ഒരുത്തീ' ടീസർ ശ്രദ്ധേയമാവുന്നു; റിലീസ് ചെയ്ത് ഭാവന

Oruthee teaser | നവ്യയുടെ മടങ്ങിവരവ് ചിത്രം 'ഒരുത്തീ' ടീസർ ശ്രദ്ധേയമാവുന്നു; റിലീസ് ചെയ്ത് ഭാവന

ഒരുത്തീ

ഒരുത്തീ

ഒരു കുടുംബ പശ്ചാത്തലത്തിൽ അതീജീവനത്തിന്റെയും സ്നേഹബന്ധങ്ങളുടെയും കഥ പറയുന്ന സിനിമയാണ് 'ഒരുത്തീ'

  • Share this:

നീണ്ട ഇടവേളക്ക് ശേഷം ശക്തവും വ്യത്യസ്തവുമായ ഒരു കഥാപാത്രമായി നവ്യ നായർ (Navya Nair) തിരിച്ചു വരുന്ന ഒരുത്തീയുടെ (Oruthee) ടീസർ നടി ഭാവന (Bhavana) പുറത്ത് വിട്ടു. വനിതാ ദിനത്തോടനുബന്ധിച്ച്‌ പുറത്തിറങ്ങിയ ടീസറിന് മികച്ച പ്രതികരണമാണ് സമൂഹ മാധ്യമങ്ങളിലും പ്രേക്ഷകർക്കിടയിലും ലഭിക്കുന്നത്.

ബെൻസി പ്രൊഡക്ഷൻസിന്റെ ബാനറിൽ കെ.വി. അബ്ദുൾ നാസർ നിർമ്മിക്കുന്ന, വി.കെ. പ്രകാശ് സംവിധാനവും എസ്. സുരേഷ് ബാബു രചനയും നിർവഹിച്ച 'ഒരുത്തീ' ഒരു കുടുംബ പശ്ചാത്തലത്തിൽ അതീജീവനത്തിന്റെയും സ്നേഹബന്ധങ്ങളുടെയും കഥയാണ് പറയുന്നത്.

മലയാളികളുടെ പ്രിയപ്പെട്ട ബാലാമണിയെ തിരികെ കൊണ്ടുവരുന്ന ഒരുത്തീയുടെ ഇതുവരെ പുറത്തുവിട്ട പാട്ടും ട്രെയ്‌ലറുമെല്ലാം മികച്ച സ്വീകാര്യത ലഭിക്കുകയും സമൂഹ മാധ്യമങ്ങളിൽ ഏറെ കാഴ്ചക്കാരെ സൃഷ്ടിക്കുകയും ചെയ്തു.

ജിംഷി ഖാലിദാണ് ഒരുത്തീയുടെ ഛായാഗ്രഹണം. എഡിറ്റിംഗ് ലിജോ പോളും സംഗീതം ഗോപി സുന്ദറും തകര ബാൻഡുമാണ്. ആലങ്കോട് ലീലാകൃഷ്ണൻ, ഹരി നാരായണൻ, അബ്രു മനോജ് എന്നിവർ ഗാനരചന നിർവഹിച്ചിരിക്കുന്ന ചിത്രത്തിന്റെ പ്രൊഡക്ഷൻ ഡിസൈനർ ജ്യോതിഷ് ശങ്കറാണ്.

നവ്യ നായർക്കൊപ്പം വിനായകൻ, സൈജു കുറുപ്പ് സന്തോഷ് കീഴാറ്റൂർ, അരുൺ നാരായൺ, മുകുന്ദൻ, ജയശങ്കർ, മനു രാജ്, മാളവിക മേനോൻ, ചാലി പാല എന്നിങ്ങനെ ശക്തമായ ഒരു താരനിര തന്നെ അണിനിരക്കുന്നുണ്ട്.

രതീഷ് അമ്പാടി മേക്കപ്പ് കൈകാര്യം ചെയ്യുന്ന ചിത്രത്തിന്റെ വസ്‌ത്രാലങ്കാരം സമീറ സനീഷാണ്. ഡിക്സൺ പോടുതാസ് പ്രൊഡക്ഷൻ കൺട്രോളറും കെ.ജെ. വിനയൻ ചീഫ് അസ്സോസിയേറ്റ് ഡയറക്ടറുമായ 'ഒരുത്തീ' മാർച്ച് 18ന് റിലീസ് ചെയ്യും.


Also read: പൃഥ്വിരാജും പ്രഭാസും ഒന്നിക്കുന്നു; കെജിഎഫ് സംവിധായകന്റെ വമ്പൻ ചിത്രത്തിൽ

പൃഥ്വിരാജും (Prithviraj) തെന്നിന്ത്യൻ താരം പ്രഭാസും (Prabhas) ഒന്നിക്കുന്നു. കെജിഎഫ് സംവിധായകൻ (KGF Director Prashanth Neel) പ്രശാന്ത് നീലിന്റെ പുതിയ ചിത്രം സലാറിലാണ് (Salaar) ഇരുവരും ഒന്നിക്കുന്നത്. പ്രഭാസിനെ നായകനാക്കി പ്രശാന്ത് നീൽ ഒരുക്കുന്ന ചിത്രത്തിൽ പൃഥ്വിരാജും പ്രധാനവേഷത്തിലുണ്ടാവും എന്നതാണ് ആ വിവരം.

ഉടൻ പുറത്തിറങ്ങാനിരിക്കുന്ന രാധേ ശ്യാം എന്ന ചിത്രത്തിന്റെ പ്രചാരണാർത്ഥം കൊച്ചിയിലെത്തിയ പ്രഭാസ് തന്നെയാണ് സലാറിൽ പൃഥ്വിരാജ് അഭിനയിക്കുന്ന കാര്യം അറിയിച്ചത്. ചിത്രത്തിന്റെ ഭാ​ഗമാവാൻ പൃഥ്വിരാജ് സന്നദ്ധനായതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം പ്രചാരണപരിപാടിയിൽ ഒരു ചോദ്യത്തിന് ഉത്തരമായി പറഞ്ഞു.

പ്രഭാസിന്റെ ഇതു സംബന്ധിച്ച പ്രഖ്യാപനം പൃഥ്വിരാജിന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ മാനേജ്മെന്റ് പേജ് ആയ Poffactio തങ്ങളുടെ ഔദ്യോ​ഗിക ഫെയ്സ്ബുക്ക് പേജിൽ പങ്കുവെച്ചിട്ടുണ്ട്. കുരുതി എന്ന ചിത്രത്തിന്റെ പ്രചാരണത്തിന്റെ ഭാ​ഗമായി നടൻ റോഷൻ മാത്യുവുമായി നടത്തിയ സംഭാഷണത്തിൽ താൻ ഒരു വലിയ ചിത്രത്തിന്റെ ഭാ​ഗമാവുന്നുണ്ടെന്നും അതിന്റെ പ്രഖ്യാപനം ഉടനുണ്ടാവുമെന്നും പൃഥ്വിരാജ് പറഞ്ഞിരുന്നു.

First published:

Tags: Navya nair, Oruthee movie