സൗബിന് ഷാഹിറിനെ (Soubin Shahir) നായകനാക്കി സിദ്ധാര്‍ഥ് ഭരതന് (Sidharth Bharathan) സംവിധാനം ചെയ്യുന്ന 'ജിന്നി'ന്റെ (Djinn movie) ടീസർ പുറത്തിറങ്ങി. 'വര്‍ണ്യത്തില്‍ ആശങ്ക' എന്ന സിനിമയ്ക്ക് ശേഷം സിദ്ധാര്‍ഥ് ഭരതന് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. 'കലി'യുടെ രചയിതാവ് രാജേഷ് ഗോപിനാഥനാണ് ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത്. സ്ട്രെയിറ്റ് ലൈന്‍ സിനിമാസിന്റെ ബാനറില്‍ സുധീര്‍ വി.കെ., മനു വലിയവീട്ടിൽ എന്നിവര്‍ ചേര്‍ന്നാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്.
ഛായാഗ്രഹണം ഗിരീഷ് ഗംഗാധരൻ. സൗബിന് ഷാഹിറിനൊപ്പം ഷറഫുദ്ദീന്, ഷൈന്‍ ടോം ചാക്കോ, സാബുമോന്, ജാഫര്‍ ഇടുക്കി, നിഷാന്ത് സാഗര്‍, സുധീഷ്, ശാന്തി ബാലചന്ദ്രന്, ലിയോണ ലിഷോയ്, കെ.പി.എ.സി. ലളിത, ജിലു ജോസഫ്, ബിന്നി റിങ്കി ബെഞ്ചമിന്‍, ബേബി ഫിയോണ എന്നിവര്‍ അഭിനയിക്കുന്നു.
പ്രശാന്ത് പിള്ള സംഗീതം പകരുന്ന പാട്ടുകൾക്ക് ഗാനരചന സന്തോഷ് വര്‍മ്മ, അന്‍വര്‍ അലി എന്നിവർ നിർവഹിക്കുന്നു. എഡിറ്റിംഗ്- ദീപു ജോസഫ്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- ജംനീഷ് തയ്യിൽ, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- സുധീഷ് ഗോപിനാഥൻ, ആർട്ട്- ഗോകുൽ ദാസ്, അഖിൽ രാജ് ചിറയിൽ, കോസ്റ്റ്യൂം- മഷർ ഹംസ, സ്റ്റണ്ട്- മാഫിയ ശശി, ജോളി ബാസ്റ്റിൻ, സൗണ്ട് ഡിസൈൻ- വിക്കി, കിഷൻ, ഓഡിയോഗ്രാഫി- എം.ആർ. രാജകൃഷ്ണൻ, പ്രൊഡക്ഷൻ കൺട്രോളർ- മനോജ് കാരന്തൂർ, സ്റ്റിൽസ്- രോഹിത് കെ. സുരേഷ്, പി.ആർ.ഒ.- മഞ്ജു ഗോപിനാഥ്, ടൈറ്റിൽ ഡിസൈൻ- ഉണ്ണി സെറോ, ഡിസൈന്‍സ്- ഓള്‍ഡ് മങ്ക്സ്.
Also read: പൃഥ്വിരാജും പ്രഭാസും ഒന്നിക്കുന്നു; കെജിഎഫ് സംവിധായകന്റെ വമ്പൻ ചിത്രത്തിൽപൃഥ്വിരാജും (Prithviraj) തെന്നിന്ത്യൻ താരം പ്രഭാസും (Prabhas) ഒന്നിക്കുന്നു. കെജിഎഫ് സംവിധായകൻ (KGF Director Prashanth Neel) പ്രശാന്ത് നീലിന്റെ പുതിയ ചിത്രം സലാറിലാണ് (Salaar) ഇരുവരും ഒന്നിക്കുന്നത്. പ്രഭാസിനെ നായകനാക്കി പ്രശാന്ത് നീൽ ഒരുക്കുന്ന ചിത്രത്തിൽ പൃഥ്വിരാജും പ്രധാനവേഷത്തിലുണ്ടാവും എന്നതാണ് ആ വിവരം.
ഉടൻ പുറത്തിറങ്ങാനിരിക്കുന്ന രാധേ ശ്യാം എന്ന ചിത്രത്തിന്റെ പ്രചാരണാർത്ഥം കൊച്ചിയിലെത്തിയ പ്രഭാസ് തന്നെയാണ് സലാറിൽ പൃഥ്വിരാജ് അഭിനയിക്കുന്ന കാര്യം അറിയിച്ചത്. ചിത്രത്തിന്റെ ഭാഗമാവാൻ പൃഥ്വിരാജ് സന്നദ്ധനായതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം പ്രചാരണപരിപാടിയിൽ ഒരു ചോദ്യത്തിന് ഉത്തരമായി പറഞ്ഞു.
പ്രഭാസിന്റെ ഇതു സംബന്ധിച്ച പ്രഖ്യാപനം പൃഥ്വിരാജിന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ മാനേജ്മെന്റ് പേജ് ആയ Poffactio തങ്ങളുടെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജിൽ പങ്കുവെച്ചിട്ടുണ്ട്. കുരുതി എന്ന ചിത്രത്തിന്റെ പ്രചാരണത്തിന്റെ ഭാഗമായി നടൻ റോഷൻ മാത്യുവുമായി നടത്തിയ സംഭാഷണത്തിൽ താൻ ഒരു വലിയ ചിത്രത്തിന്റെ ഭാഗമാവുന്നുണ്ടെന്നും അതിന്റെ പ്രഖ്യാപനം ഉടനുണ്ടാവുമെന്നും പൃഥ്വിരാജ് പറഞ്ഞിരുന്നു.
Summary: Teaser drops for Djinn movie with Soubin Shahir playing the lead. Sidharth Bharathan is directing the film ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.