• HOME
 • »
 • NEWS
 • »
 • film
 • »
 • Heaven teaser | 'ഒരു സ്ത്രീ വേണ്ടാന്ന് പറഞ്ഞാൽ, അതിനർത്ഥം വേണ്ടാന്ന് തന്നാ'; ഹെവൻ ടീസർ

Heaven teaser | 'ഒരു സ്ത്രീ വേണ്ടാന്ന് പറഞ്ഞാൽ, അതിനർത്ഥം വേണ്ടാന്ന് തന്നാ'; ഹെവൻ ടീസർ

Teaser drops for Suraj Venjaramoodu movie Heaven | 'ജനഗണമന'യിലെ പോലീസ് വേഷത്തിനു ശേഷം സുരാജ് വെഞ്ഞാറമൂട് വീണ്ടും കാക്കിയണിയുന്നു

ഹെവൻ

ഹെവൻ

 • Share this:
  സുരാജ് വെഞ്ഞാറമൂടിനെ (Suraj Venjaramoodu) കേന്ദ്ര കഥാപാത്രമാക്കി ഉണ്ണി ഗോവിന്ദ് രാജ് സംവിധാനം ചെയ്യുന്ന 'ഹെവൻ' ചിത്രത്തിന്റെ ടീസർ റിലീസായി. ദീപക് പരമ്പോൽ, സുദേവ് നായർ, സുധീഷ്, അലൻസിയാർ, പത്മരാജ് രതീഷ്, ജാഫർ ഇടുക്കി, ചെമ്പിൽ അശോകൻ, ശ്രുതി ജയൻ, വിനയ പ്രസാദ്, ആശാ അരവിന്ദ്, രശ്മി ബോബൻ, ആഭിജ ശിവകല, ശ്രീജ, മീര നായർ, മഞ്ജു പത്രോസ്, ഗംഗാ നായർ തുടങ്ങിയവരാണ് മറ്റു പ്രധാന അഭിനേതാക്കൾ.

  'ജനഗണമന' സിനിമയ്ക്ക് കയ്യടി വാരിക്കൂട്ടിയ പോലീസ് വേഷത്തിനു ശേഷം സുരാജ് വെഞ്ഞാറമൂട് വീണ്ടും കാക്കിയണിയുന്നു എന്ന പ്രത്യേകതയും കൂടിയുണ്ട് ഈ സിനിമയ്ക്ക്.

  കട്ട് ടു ക്രിയേറ്റ് പിക്ച്ചേഴ്സിന്റെ ബാനറിൽ എ.ഡി. ശ്രീകുമാർ, രമ ശ്രീകുമാർ, കെ. കൃഷ്ണൻ, ടി.ആർ. രഘുരാജ് എന്നിവർ ചേർന്ന് നിർമിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം വിനോദ് ഇല്ലംപ്പള്ളി നിർവ്വഹിക്കുന്നു. പി.എസ്. സുബ്രഹ്മണ്യൻ തിരക്കഥയെഴുതുന്നു.

  സംഗീതം- ഗോപി സുന്ദർ, എഡിറ്റർ- ടോബി ജോൺ, കല- അപ്പുണ്ണി സാജൻ, മേക്കപ്പ്- ജിത്തു, വസ്ത്രാലങ്കാരം- സുജിത്ത് മട്ടന്നൂർ, സ്റ്റിൽസ്-സേതു, പ്രേംലാൽ പട്ടാഴി, ഡിസൈൻ- ആനന്ദ് രാജേന്ദ്രൻ, അസോസിയേറ്റ് ഡയറക്ടർ- ബേബി പണിക്കർ, ആക്ഷൻ- മാഫിയ ശശി, ഓഡിയോഗ്രഫി- എം.ആർ. രാജാകൃഷ്ണൻ, സൗണ്ട് ഡിസൈൻ- വിക്കി, കിഷൻ, പി.ആർ.ഒ.- ശബരി.  Also read: അമ്മയുടെ തോളൊപ്പമെത്തിയ ആരാധ്യ; കാൻ ചലച്ചിത്ര മേളയ്ക്ക് പോകുന്ന ബച്ചൻ കുടുംബത്തിന്റെ വീഡിയോ വൈറൽ

  ഇനി കാൻ ചലച്ചിത്രമേളയുടെ സമയമാണ്. മെയ് 17 മുതൽ മെയ് 28 വരെ നടക്കുന്ന കാൻ ഫിലിം ഫെസ്റ്റിവലിൽ നിരവധി ബോളിവുഡ് താരങ്ങൾ പങ്കെടുക്കും. ഐശ്വര്യ റായ് ബച്ചൻ (Aishwarya Rai Bachchan), ദീപിക പദുക്കോൺ, ഹിന ഖാൻ, പൂജാ ഹെഗ്‌ഡെ, അദിതി റാവു ഹൈദരി, നയൻതാര എന്നിവരും ഈ പട്ടികയിൽ ഉൾപ്പെടുന്നു. ദീപിക ഇതിനകം കാനിലെത്തിയപ്പോൾ, അഭിഷേക് ബച്ചനും അവരുടെ മകൾ ആരാധ്യ ബച്ചനുമൊപ്പം ഐശ്വര്യ ചലച്ചിത്രമേളയിലേക്ക് പോകുന്നത് കണ്ടു.

  ചൊവ്വാഴ്ച പുലർച്ചെ, മുംബൈ വിമാനത്താവളത്തിൽ കുടുംബം ഫോട്ടോഗ്രാഫർമാരുടെ കണ്ണിൽപ്പെട്ടു. യാത്രയ്‌ക്കായി ഐശ്വര്യ കറുത്ത നിറത്തിലുള്ള എൻസെംബിൾ ധരിച്ചു. ആരാധ്യ പിങ്ക് നിറത്തിലുള്ള ഹൂഡിയും ഒരു ജോടി ഡെനിം പാന്റും ആണ് അണിഞ്ഞത്. നെറ്റിയിൽ നീളൻ തൊടുകുറിയുമായി അഭിഷേക്, നീല ഹൂഡിയും ഒരു ജോഡി ഡെനിം പാന്റും ധരിച്ചെത്തി.

  ആരാധ്യയെ ചേർത്തുപിടിച്ച് ഐശ്വര്യ ക്യാമറകൾക്ക് മുന്നിൽ പോസ് ചെയ്തു. ഇവരുടെ വരവിന്റെ വീഡിയോ ഒരു പാപ്പരാസി ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചു. ആരാധകർ കമന്റ്‌സ് സെക്ഷനിലെത്തി ഐശ്വര്യയെയും അഭിഷേകിനെയും സ്‌നേഹം കൊണ്ട് പൊതിയുക മാത്രമല്ല ചെയ്തത്, അവരുടെ മകൾ ആരാധ്യയെ പ്രശംസിക്കുകയും ചെയ്തു. ഒരു ആരാധകൻ അവരെ 'സുന്ദരി' എന്ന് വിളിച്ചപ്പോൾ, മകൾ എത്ര വേഗത്തിൽ വളർന്നുവെന്ന് മറ്റൊരാൾ ആശ്ചര്യപ്പെട്ടു.
  Published by:user_57
  First published: