• HOME
  • »
  • NEWS
  • »
  • film
  • »
  • Signature teaser | കാടിനകത്തെ കാഴ്ചകളുമായി 'സിഗ്നേച്ചർ'; അട്ടപ്പാടിയുടെ ജീവിതവുമായി ചേർന്ന സിനിമയുടെ ടീസർ

Signature teaser | കാടിനകത്തെ കാഴ്ചകളുമായി 'സിഗ്നേച്ചർ'; അട്ടപ്പാടിയുടെ ജീവിതവുമായി ചേർന്ന സിനിമയുടെ ടീസർ

സിനിമാ താരങ്ങളെക്കൂടാതെ മുപ്പത് ഗോത്രവർഗ്ഗക്കാരും അഭിനയിക്കുന്നുണ്ട്

സിഗ്നേച്ചർ

സിഗ്നേച്ചർ

  • Share this:
    പ്രണയവും പ്രതികാരവും അട്ടപ്പാടിയുടെ (Attappady) ജീവിതവുമായി ഇഴ ചേർത്ത് കഥ പറയുന്ന 'സിഗ്നേച്ചർ' (Signature movie) ഒഫീഷ്യൽ ടീസർ റീലീസായി. മനോജ്‌ പാലോടൻ സംവിധാനം ചെയ്ത 'സിഗ്നേച്ചർ' എന്ന ചിത്രത്തിൽ ടിനി ടോം (Tini Tom), കാർത്തിക് രാമകൃഷ്ണൻ, ആൽഫി പഞ്ഞിക്കാരൻ, ബാലചന്ദ്രൻ ചുള്ളിക്കാട്, ചെമ്പിൽ അശോകൻ, ഷാജു ശ്രീധർ, അഖില, നിഖിൽ, സുനിൽ എന്നിവരെ കൂടാതെ മുപ്പത് ഗോത്രവർഗ്ഗക്കാരും അഭിനയിക്കുന്നുണ്ട്.

    നായകന്റെ അച്ഛനായി അഭിനയിക്കുന്നത് കട്ടേക്കാട് ഊര് മൂപ്പൻ തങ്കരാജ് മാഷാണ്. അദ്ദേഹം എഴുതിയ മുഡുക ഭാഷയിലെ ഒരു പാട്ടും സിനിമയിലുണ്ട്. നാഷണൽ അവാർഡ് ജേതാവ് നഞ്ചിയമ്മ ഈ ചിത്രത്തിൽ പാടി അഭിനയിക്കുന്നുണ്ട്.

    സാഞ്ചോസ് ക്രിയേഷൻസിന്റെ ബാനറിൽ ലിബിൻ പോൾ അക്കര, ജെസ്സി ജോർജ്ജ്, അരുൺ വർഗീസ് തട്ടിൽ എന്നിവർ നിർമിച്ച 'സിഗ്നേച്ചറി'ന്റെ കഥ, തിരക്കഥ, സംഭാഷണം എന്നിവ ഫാദർ ബാബു തട്ടിൽ സി എം ഐ നിർവഹിക്കുന്നു. ക്യാമറ- എസ്. ലോവൽ, എഡിറ്റിംഗ്- സിയാൻ ശ്രീകാന്ത്, പ്രൊഡക്ഷൻ ഡിസൈനർ- നോബിൾ ജേക്കബ്, സംഗീതം- സുമേഷ് പരമേശ്വരൻ, ക്രീയേറ്റീവ് ഡയറക്ടർ- നിസാർ മുഹമ്മദ്‌, ആർട്ട്‌ ഡയറക്ടർ-അജയ് അമ്പലത്തറ, മേക്കപ്പ്- പ്രദീപ്‌ രംഗൻ, വസ്ത്രാലങ്കാരം- സുജിത് മട്ടന്നൂർ, ഗാനരചന- സന്തോഷ്‌ വർമ്മ, തങ്കരാജ് മൂപ്പൻ, സിജിൽ കൊടുങ്ങല്ലൂർ, സ്റ്റിൽസ്- അജി മസ്കറ്റ്, അസോസിയേറ്റ് ഡയറക്ടർ- പ്രവീൺ ഉണ്ണി, സൗണ്ട് ഡിസൈൻ- വിവേക് കെ.എം., അനൂപ് തോമസ്, വിഷ്വൽ എഫക്ടസ്- റോബിൻ അലക്സ്‌, കളറിസ്റ്- ബിലാൽ ബഷീർ, സൗണ്ട് മിക്സിങ്- അംജു പുളിക്കൻ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്- ആന്റണി കുട്ടംപള്ളി, പബ്ലിസിറ്റി ഡിസൈൻ- ആന്റണി സ്റ്റീഫൻ, പി.ആർ.ഒ.- എ.എസ്. ദിനേശ്.



    Also read: ഭാവന തിരിച്ചെത്തുന്ന 'ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്' ചിത്രീകരണം പൂര്‍ത്തിയായി

    ഭാവന മലയാളത്തിലേക്ക് മടങ്ങിയെത്തുന്ന 'ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്' എന്ന ചിത്രത്തിന്റെ ചിത്രീകരണം പൂര്‍ത്തിയായി. ഭാവനയും ഷറഫുദ്ദീനും പ്രധാന വേഷത്തിലെത്തുന്ന ചിത്രമാണ് ന്റിക്കാക്കാക്കൊരു പ്രേമണ്ടാര്‍ന്ന്. കൊടുങ്ങല്ലൂരും പരിസരപ്രദേശങ്ങളിലായി 12 ലൊക്കേഷനുകളിലായിരുന്നു ചിത്രീകരണം. നാല് ഷെഡ്യൂളുകളിലായി 60 ദിവസം കൊണ്ടാണ് ചിത്രീകരണം പൂര്‍ത്തിയാക്കിയത്.

    ബോണ്‍ഹോമി എന്റര്‍ടൈന്‍മെന്റ്‌സിന്റെ ബാനറില്‍ ലണ്ടന്‍ ടാക്കീസുമായി ചേര്‍ന്ന് റെനിഷ് അബ്ദുള്‍ ഖാദര്‍, രാജേഷ് കൃഷ്ണ എന്നിവരാണ് ചിത്രം നിര്‍മ്മിക്കുന്നത്. നവാഗതനായ ആദില്‍ മൈമൂനത്ത് അഷറഫ് ആണ് സംവിധാനം ചെയ്യുന്നത്. അരുണ്‍ റഷ്ദിയാണ് ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത്.

    Summary: Teaser from the movie Signature, narrating the tale of Attappady got unveiled. The film has a few actors from the tribesmen in Attappady. Actor Tini Tom plays a major role
    Published by:user_57
    First published: