'വിധി തീർപ്പിലും, പക തീർപ്പിലും ഒരുപോലെ കുടിയേറിയ ഇരട്ടത്തലയുള്ള ആ ഒറ്റവാക്ക്' എന്ന ആമുഖത്തോടെ പൃഥ്വിരാജ് ചിത്രം 'തീർപ്പ്' ടീസർ (Theerppu teaser). നിരവധി പ്രത്യേകതകളോടെ ഒരുങ്ങുന്ന മൾട്ടി സ്റ്റാർ, ബിഗ് ബഡ്ജറ്റ് ചിത്രമാണിത്.
രതീഷ് അമ്പാട്ട് - മുരളി ഗോപി കൂട്ടുകെട്ട് വലിയ ക്യാൻവാസിൽ ഒരുക്കിയ കമ്മാരസംഭവത്തിനു ശേഷം ഇരുവരും ഒത്തുചേരുന്ന ചിത്രം കൂടിയാണിത്. വൻ വിജയം നേടിയ ലൂസിഫറിനു ശേഷം മുരളി ഗോപിയുടെ തിരക്കഥയിൽ ഒരുങ്ങുന്ന ചിത്രമെന്ന നിലയിലും പ്രത്യേകതയുണ്ട്.
സൈക്കളോജിക്കൽ ത്രില്ലർ ചിത്രമെന്ന് 'തീർപ്പിനെ' വിശേഷിപ്പിക്കാം. പ്രേക്ഷകനെ മുൾമുനയിൽ നിർത്തിയാണ് ചിത്രത്തെ രതീഷ് അമ്പാട്ടും മുരളി ഗോപിയും ചേർന്ന് അവതരിപ്പിക്കുന്നത് എന്ന് അണിയറക്കാർ അവകാശപ്പെടുന്നു. ചരിത്രവും കാലിക പ്രാധാന്യമുള്ള സംഭവങ്ങളുമൊക്കെ ചിത്രത്തിനകമ്പടിയായുണ്ട്. ബോക്സാഫീസ് വിജയത്തിനുള്ള എല്ലാ ഫോർമുലകളും കോർത്തിണക്കിയ ക്ലീൻ എൻ്റെർടൈനർ ആയിരിക്കും സിനിമയത്രെ.
പ്രധാനമായും നാലു കഥാപാത്രങ്ങളെ കേന്ദ്രീകരിച്ചാണ് കഥാപുരോഗതി. പൃഥ്വിരാജ്, ഇന്ദ്രജിത്ത്, സൈജു കുറുപ്പ്, വിജയ് ബാബു എന്നിവരാണ് ഈ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
സിദ്ദിഖ്, ഇഷാ തൽവർ, ലുക്മാൻ, ഷൈജു ശ്രീധർ, അവറാൻ, ശ്രീകാന്ത് മുരളി, അന്നാ റെജി കോശി എന്നിവരും പ്രധാന വേഷങ്ങളിലെത്തുന്നു.
മുരളി ഗോപിയുടേതാണ് ഈ ചിത്രത്തിൻ്റെ സംഗീതം. ഗാനരചന നിർവ്വഹിച്ചിരിക്കുന്നതും മുരളി ഗോപി തന്നെ. ഗോപി സുന്ദറിൻ്റേതാണ് പശ്ചാത്തല സംഗീതം. കെ.എസ്. സുനിലാണ് ഛായാഗ്രാഹകൻ. എഡിറ്റിംഗ് - ദീപു ജോസഫ്, മേക്കപ്പ് - ശ്രീജിത്ത് ഗുരുവായൂർ, കോസ്റ്റ്യും ഡിസൈൻ - സമീറാ സനീഷ്, ചീഫ് അസോസ്സിയേറ്റ് ഡയറക്ടർ - സുനിൽ കാര്യാട്ടുകര,
എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ - വിനയ് ബാബു, പ്രൊഡക്ഷൻ കൺട്രോളർ-ഷിബു ജി. സുശീലൻ, പി.ആർ.ഒ.- വാഴൂർ ജോസ്. അടുത്തു തന്നെ ചിത്രം പ്രദർശനത്തിനെത്തുന്നതാണ്.
Summary: Teaser drops for the movie Theerppu starring Prithviraj Sukumaran, Indrajith Sukumaran, Vijay Babu and Saiju Kurup in the lead roles. Touted to be a psychological thriller, the movie scripted by Murali Gopy is directed by Rathish Ambatഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.