• HOME
 • »
 • NEWS
 • »
 • film
 • »
 • Vellari Pattanam teaser | വെള്ളരിക്കാപ്പട്ടണത്തിന് 'ക്കാ' നഷ്ടമായി; മഞ്ജു- സൗബിൻ സിനിമയുടെ ടീസർ

Vellari Pattanam teaser | വെള്ളരിക്കാപ്പട്ടണത്തിന് 'ക്കാ' നഷ്ടമായി; മഞ്ജു- സൗബിൻ സിനിമയുടെ ടീസർ

Teaser drops for the movie Vellari Pattanam | 'ഇന്ത്യന്‍ രാഷ്ട്രീയം തിളച്ചു തുളുമ്പുമ്പോള്‍ ഒരു പണിയുമെടുക്കാതെ എങ്ങനെ ഇവിടെ ഇരിക്കാന്‍ പറ്റുന്നു' എന്ന് മഞ്ജുവിനോട് സൗബിൻ. കലക്കൻ മറുപടിയും

വെള്ളരിപ്പട്ടണം

വെള്ളരിപ്പട്ടണം

 • Share this:
  'ഇന്ത്യന്‍ രാഷ്ട്രീയം തിളച്ചു തുളുമ്പുമ്പോള്‍ ഒരു പണിയുമെടുക്കാതെ എങ്ങനെ ഇവിടെ ഇരിക്കാന്‍ പറ്റുന്നു' എന്ന ചോദ്യവുമായി വീട്ടിലേക്ക് കയറി വരുന്ന സൗബിന്‍ ഷാഹിറിന്റെ (Soubin Shahir) തുടര്‍ന്നുള്ള ഭീഷണിക്കുള്ള മറുപടിയായി മഞ്ജു വാര്യരുടെ (Manju Warrier) ചോദ്യം: 'എന്തോ...പണയും...' 'പണയുമ്പോ കണ്ടോ...' എന്ന് സൗബിൻ തിരിച്ചും. രസകരമായ നർമ്മനിമിഷങ്ങള്‍ കോര്‍ത്തിണക്കിക്കൊണ്ട് 'വെള്ളരിപ്പട്ടണ'ത്തിന്റെ ഒഫീഷ്യൽ ടീസര്‍ പുറത്തിറങ്ങി.

  മഞ്ജു വാര്യരുടെ സോഷ്യല്‍ മീഡിയ പേജുകളിലൂടെയാണ് ടീസര്‍ റിലീസ് ചെയ്തത്. മഞ്ജുവിനെയും സൗബിനെയും കൂടാതെ കൃഷ്ണശങ്കറും ടീസറില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. വാള്‍പ്പയറ്റു നടത്തുന്ന മഞ്ജുവിന്റെയും സൗബിന്റെയും കാരിക്കേച്ചറുകളായിരുന്നു 'വെളളരിപ്പട്ടണ'ത്തിന്റെ അനൗണ്‍സ്‌മെന്റ് പോസ്റ്ററില്‍ ഉണ്ടായിരുന്നത്. ടീസറില്‍ ഇവരുടെ വാക്പയറ്റാണ് കാണാനാകുക. നര്‍മത്തിന് ഏറെ പ്രധാന്യമുള്ള ചിത്രം ഹൃദ്യമായ കുടുംബപശ്ചാത്തലത്തിലാണ് ഒരുക്കിയിരിക്കുന്നത് എന്നതിന്റെ സൂചന നൽകുന്നതാണ് ടീസര്‍.  ആക്ഷന്‍ ഹീറോ ബിജു, അലമാര, മോഹന്‍ലാല്‍, കുങ്ഫു മാസ്റ്റര്‍ തുടങ്ങിയ സിനിമകള്‍ക്ക് ശേഷം ഫുള്‍ ഓണ്‍ സ്റ്റുഡിയോസ് നിര്‍മ്മിക്കുന്ന 'വെള്ളരിപട്ടണം' മഹേഷ് വെട്ടിയാർ സംവിധാനം ചെയ്യുന്നു. മാധ്യമപ്രവര്‍ത്തകനായ ശരത്കൃഷ്ണ, സംവിധായകൻ മഹേഷ് വെട്ടിയാർ എന്നിവർ ചേര്‍ന്നാണ് ചിത്രത്തിന്റെ രചന നിർവ്വഹിച്ചിരിക്കുന്നത്. മഞ്ജു വാര്യര്‍ക്കും സൗബിന്‍ ഷാഹിറിനും പുറമേ സലിംകുമാര്‍, സുരേഷ്‌ കൃഷ്ണ, കൃഷ്ണ ശങ്കര്‍, ശബരീഷ് വര്‍മ,അഭിരാമി ഭാര്‍ഗവന്‍, കോട്ടയം രമേശ്, മാലാ പാര്‍വതി, വീണ നായര്‍, പ്രമോദ് വെളിയനാട് തുടങ്ങിയവരാണ് 'വെള്ളരിപ്പട്ടണ'ത്തിലെ പ്രധാന അഭിനേതാക്കള്‍.

  സിനിമയുടെ പേര് വെള്ളരിക്കാപ്പട്ടണം എന്നതിൽ നിന്നും വെള്ളരിപ്പട്ടണം എന്ന് മാറിയിരുന്നു. ഇതേ പേരില്‍ മറ്റൊരു ചിത്രം സെന്‍സര്‍ ചെയ്യപ്പെട്ടതുകൊണ്ടാണ് പേരുമാറ്റം.

  അലക്‌സ് ജെ. പുളിക്കൽ ഛായാഗ്രഹണം നിർവഹിക്കുന്നു. എഡിറ്റിങ്- അപ്പു എന്‍. ഭട്ടതിരി. മധു വാസുദേവൻ, വിനായക് ശശികുമാർ എന്നിവരാണ് ഗാനരചയിതാക്കള്‍. സച്ചിന്‍ ശങ്കര്‍ മന്നത്ത് സംഗീതം പകരുന്നു. കല- ജ്യോതിഷ് ശങ്കർ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ബെന്നി കട്ടപ്പന, അസോസിയേറ്റ് ഡയറക്ടർ- ശ്രീജിത് ബി. നായർ, കെ. ജി. രാജേഷ് കുമാർ, പി.ആര്‍.ഒ.- എ.എസ്. ദിനേശ്.

  Summary: Teaser drops for Manju Warrier- Soubin Shahir movie 'Vellari Pattanam'. The film had a change in title as a movie of the same name was also in the making. The movie has been in the news from the beginning for its colourful caricatures featuring lady lead Manju Warrier. The film on a family theme has given equal importance to elements of fun and humour
  Published by:user_57
  First published: