HOME » NEWS » Film » MOVIES TEASER DROPS FOR TSUNAMI MOVIE WITH A CONVERSATION BETWEEN DILEEP AND INNOCENT MM

ഒന്ന് തെളിച്ച് പറയാൻ ദിലീപ്; നിനക്ക് മനസ്സിലാക്കി തരാടാ എന്ന് ഇന്നസെന്റ്; രസകരമായ സുനാമി ടീസർ പുറത്തിറങ്ങി

Teaser drops for Tsunami movie with a conversation between Dileep and Innocent | ദിലീപിന്റെയും ഇന്നസെന്റിന്റെയും സംഭാഷണം ഇതാ

News18 Malayalam | news18-malayalam
Updated: February 20, 2021, 8:06 PM IST
ഒന്ന് തെളിച്ച് പറയാൻ ദിലീപ്; നിനക്ക് മനസ്സിലാക്കി തരാടാ എന്ന് ഇന്നസെന്റ്; രസകരമായ സുനാമി ടീസർ പുറത്തിറങ്ങി
ദിലീപും ഇന്നസെന്റും 'പാപ്പി അപ്പച്ചാ' സിനിമയിൽ
  • Share this:
ദിലീപും ഇന്നസെന്റും തമ്മിൽ ചൂടേറിയ സംഭാഷണമാണ്. ദിലീപിന് ഒരു കാര്യം അറിഞ്ഞേ മതിയാവൂ. എന്നാൽ ഇന്നസെന്റ് അതങ്ങു വിട്ടു പറയാൻ തയാറാവുന്നുമില്ല. സംഗതി സീരിയസ് ആണോ എന്നല്ലേ? അത്ര സീരിയസ് അല്ല, എന്നാലും അത്ര നിസ്സാരവുമല്ല. പുതിയ ചിത്രം 'സുനാമി'യുടെ ടീസറിലാണ് ഇവരുടെ രസകരമായ സംഭാഷണം അടങ്ങിയിരിക്കുന്നത്.

സംവിധായകർ ലാലും ലാൽ ജൂനിയറും ചേർന്ന് സംവിധാനം നിർവഹിക്കുന്ന 'സുനാമി' ഒരു പക്കാ ഫാമിലി എന്റർടൈനറാണ്. ചിത്രത്തിന്റെ രസകരമായ ടീസർ ഇപ്പോൾ പുറത്തിറങ്ങിയിരിക്കുകയാണ്. 123 മ്യൂസിക്സിന്റെ യൂട്യൂബ് ചാനലിലൂടെയാണ് ടീസർ പ്രേക്ഷകരിലേക്ക് എത്തിയിരിക്കുന്നത്. ചിത്രത്തിന്റെ നിർമാണം പാണ്ട ഡാഡ് പ്രൊഡക്ഷൻസിന്റെ ബാനറിൽ അലൻ ആന്റണിയാണ്. ലാൽ തന്നെയാണ് കഥയും തിരക്കഥയും ഒരുക്കിയിരിക്കുന്നത്.

ദിലീപ് ഇന്നസെന്റും തമ്മിലെ സംഭാഷണം ചുവടെ കേൾക്കാം.അലക്‌സ് ജെ പുളിക്കൽ ഛായാഗ്രഹണവും രതീഷ് രാജ് എഡിറ്റിംഗും നിർവഹിക്കുന്ന സുനാമിയുടെ സംഗീതം കൈകാര്യം ചെയ്യുന്നത് യക്സൻ ഗാരി പെരേരയും നേഹ എസ് നായരും ചേർന്നാണ്. പ്രവീൺ വർമയാണ് കോസ്റ്റ്യൂം ഡിസൈൻ. ഇന്നസെന്റ്, മുകേഷ്, അജു വർഗീസ്, ബാലു വർഗീസ്, സുരേഷ് കൃഷ്ണ, ബിനു അടിമാലി, ആരാധ്യ ആൻ, അരുൺ ചെറുകാവിൽ, ദേവി അജിത്, നിഷ മാത്യു, വത്സല മേനോൻ, സിനോജ് വർഗീസ്, സ്മിനു എന്നിങ്ങനെ വലിയൊരു താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. തൃശൂർ, യു സി കോളേജ് എന്നിവിടങ്ങളിലായിട്ടാണ് സുനാമി ചിത്രീകരണം പൂർത്തിയാക്കിയത്. മാർച്ച് 11നാണ് സുനാമി തിയേറ്ററുകളിൽ എത്തുന്നത്.

'ഗോഡ്ഫാദർ' സിനിമയുടെ നാളുകളിൽ ഉരുത്തിരിഞ്ഞ ഒരു സന്ദർഭം വികസിപ്പിച്ച് സിനിമയാക്കി മാറ്റുകയായിരുന്നു.

'ഗോഡ്ഫാദര്‍' ഷൂട്ടിംഗ് നടക്കുന്ന ഒരു ദിവസം ഒഴിവ് സമയത്ത് ഇന്നെസന്റ് പറഞ്ഞ ഒരു കൊച്ചു സംഭവത്തിനെ വികസിപ്പിച്ചെടുത്തതാണ് ഈ സിനിമയുടെ തിരക്കഥ. അന്നു സെറ്റിലുണ്ടായിരുന്ന മുഴുവന്‍ പേരെയും കുടുകുടെ ചിരിപ്പിച്ച ഒരു സംഭവ കഥയാണ് സുനാമി.

"അന്നേ തോന്നിയിരുന്നു, ഇത് സിനിമയാക്കിയാല്‍ ഗംഭീരമായിരിക്കുമെന്ന്. പക്ഷേ എങ്ങനെ ആ ചെറിയ സംഭവത്തെ രസകരമായി പറയാമെന്നുള്ള ഒത്തിരിക്കാലത്തെ ആലോചനയുടെ പൂര്‍ത്തീകരണമാണ് ഈ സിനിമ. മൂലകഥയില്‍ തന്നെ പൊട്ടിച്ചിരിക്കാന്‍ വകയുള്ള ഈ സംഭവം സിനിമയായി ചിന്തിക്കുന്നുവെന്നു പറഞ്ഞപ്പോള്‍ ഏറ്റവും കൂടുതല്‍ പ്രോത്സാഹിപ്പിച്ചതും ഇന്നസെന്റ് തന്നെയാണ്. ഈ സിനിമ ചിരിപ്പിക്കും. നന്നായി തന്നെ ചിരിപ്പിക്കും" തിരക്കഥാകൃത്ത് ലാല്‍ പറഞ്ഞു.

'ഡ്രൈവിംഗ് ലൈസൻസ്' എന്ന സിനിമയ്ക്ക് ശേഷം ലാൽ ജൂനിയർ സംവിധാനം ചെയ്യുന്ന സിനിമ കൂടിയാണ് 'സുനാമി'. ഈ സിനിമയുടെ ലൊക്കേഷനിലായിരുന്നു നടൻ ഇന്നസെന്റിന്റെ പിറന്നാൾ ആഘോഷം. സിനിമയിലെ താരങ്ങൾ ചേർന്നുള്ള ഗാനവും ശ്രദ്ധ നേടിയിരുന്നു.

Summary: Teaser for the movie Tsunami includes a funny over-the-phone talk between actors Dileep and Innocent
Published by: user_57
First published: February 20, 2021, 8:06 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories