• HOME
  • »
  • NEWS
  • »
  • film
  • »
  • Shefeekkinte Santhosham | കൂട്ടപ്രാർത്ഥനയുമായി ഷെഫീക്കും കൂട്ടരും; 'ഷെഫീക്കിന്റെ സന്തോഷം' ടീസർ

Shefeekkinte Santhosham | കൂട്ടപ്രാർത്ഥനയുമായി ഷെഫീക്കും കൂട്ടരും; 'ഷെഫീക്കിന്റെ സന്തോഷം' ടീസർ

ടീസറിൽ ഉണ്ണിക്കൊപ്പം നടൻ ബാലയും

ഷെഫീക്കിന്റെ സന്തോഷം

ഷെഫീക്കിന്റെ സന്തോഷം

  • Share this:
ഷെഫീക്കും സുഹൃത്തുക്കളും നാട്ടുകാരും ഒന്നിച്ചുള്ള പ്രാർത്ഥനയുമായി ഉണ്ണി മുകുന്ദൻ (Unni Mukundan) നായകനാവുന്ന 'ഷെഫീക്കിന്റെ സന്തോഷം' (Shefeekkinte Santhosham) ടീസർ. ടീസറിൽ ഉണ്ണിക്കൊപ്പം നടൻ ബാലയുമുണ്ട് (actor Bala). നവംബർ 25 ആണ് സിനിമയുടെ റിലീസ് തിയതി. നവാഗതനായ അനൂപ് പന്തളം ചിത്രം സംവിധാനം ചെയ്യുന്നു. ദിവ്യ പിള്ള, ആത്മീയ രാജൻ എന്നിവർ നായികാവേഷങ്ങളിലെത്തും.

മേപ്പടിയാനു ശേഷം ഉണ്ണി മുകുന്ദന്‍ നിര്‍മ്മിക്കുന്ന ചിത്രം കൂടിയാണ് 'ഷെഫീക്കിന്‍റെ സന്തോഷം'. ഉണ്ണി മുകുന്ദന്‍ ഫിലിംസിന്‍റെ ബാനറിലാണ് നിര്‍മ്മാണം.




പാറത്തോട് എന്ന ചെറിയ ഗ്രാമത്തിലെ ഒരു സാധാരണ കുടുംബത്തില്‍ നിന്നുള്ള പ്രവാസിയായ ഷെഫീഖ് എന്ന ചെറുപ്പക്കാരന്റെ കഥയാണ് ചിത്രം പറയുന്നത്. മനോജ് കെ. ജയൻ, ദിവ്യ പിള്ള, ബാല, ആത്മീയ രാജൻ, അരുൺ ശങ്കരൻ പാവുമ്പ, ഷഹീൻ സിദ്ദിഖ്, മിഥുൻ രമേശ്, സ്‍മിനു സിജോ, കൃഷ്ണ പ്രസാദ്, ജോർഡി പൂഞ്ഞാർ, അനീഷ് രവി, ഗീതി സംഗീത, ഉണ്ണി നായർ എന്നിവരാണ് ചിത്രത്തിൽ മറ്റ് മുഖ്യ വേഷങ്ങളിൽ എത്തുന്നത്. ഓവർസീസ് അവകാശം ഫാർസ് ഫിലിംസ് സ്വന്തമാക്കി. സൂര്യ ടിവി ആണ് സാറ്റ്ലൈറ്റ് അവകാശം.



ഷാൻ റഹ്‍മാന്‍ ആണ് സം​ഗീത സംവിധാനം. രഞ്ജിൻ രാജ് പശ്ചാത്തല സംഗീതം ഒരുക്കുന്നു. എൽദോ ഐസക് ഛായാ​ഗ്രഹണവും നൗഫൽ അബ്ദുള്ള എഡിറ്റിങ്ങും നിർവഹിക്കുന്നു. ലൈൻ പ്രൊഡ്യൂസർ- വിനോദ് മംഗലത്ത്, മേക്കപ്പ്- അരുണ്‍ ആയൂര്‍, വസ്‍ത്രാലങ്കാരം- അരുണ്‍ മനോഹര്‍, സ്റ്റില്‍സ്- അജി മസ്‍ക്കറ്റ്, അസോസിയേറ്റ് ഡയറക്ടര്‍- രാജേഷ് കെ. രാജൻ. പ്രൊമോഷൻ കൺസൾട്ടന്റ്- വിപിൻ കുമാർ. ഡിസ്ട്രിബൂഷൻ- ഗുഡ് വിൽ എന്റെർറ്റൈന്മെന്റ്സ്. പ്രൊഡക്ഷൻ ഡിസൈനർ- ശ്യാം കാർത്തികേയൻ.

ടീസർ റിലീസിന് മുന്നോടിയായി ഉണ്ണി മുകുന്ദൻ ലൈവിൽ സംസാരിച്ചിരുന്നു. കുടുംബ ചിത്രം ഏവരും തിയേറ്ററിൽ പോയി കാണണം എന്ന് ഉണ്ണി അഭ്യർത്ഥിച്ചു.




Summary: The first teaser for Unni Mukundan's film Shefeekkinte Santhosham features a prayer scenario in which several individuals have gathered at a house for a serious prayer meet. On November 25, Unni Mukundan's second production will be released. Anoop Pandalam, a debut director, is behind the scene. Athmeeya Rajan and Divya Pillai are among the cast members
Published by:user_57
First published: