നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • Morgue teaser | നിഗൂഢതകളുമായി മലയാള ചിത്രം 'മോർഗ്' ടീസർ

  Morgue teaser | നിഗൂഢതകളുമായി മലയാള ചിത്രം 'മോർഗ്' ടീസർ

  നിഗൂഢതകൾ നിറഞ്ഞ രംഗങ്ങളുമായി മലയാള ചിത്രം 'മോർഗ്' ടീസർ പുറത്തിറങ്ങി

  ടീസർ

  ടീസർ

  • Share this:
   നിഗൂഢതകൾ നിറഞ്ഞ രംഗങ്ങളുമായി മലയാള ചിത്രം 'മോർഗ്' ടീസർ പുറത്തിറങ്ങി. വേൾഡ് അപ്പാർട്ട് സിനിമാസിന്റെ ബാനറിൽ സന്ദീപ് ശ്രീധരൻ, ശ്രീരേഖ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന സിനിമയാണ് 'മോർഗ്'. നവാഗതരായ മഹേഷ്, സുകേഷ് എന്നിവർ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്നു.

   പവൻ ജിനോ തോമസ്സ്, ഷാരിഖ് മുഹമ്മദ്, ആരതി കൃഷ്ണ എന്നിവർ പ്രധാന കഥാപാത്രങ്ങളാകുന്ന ഈ ചിത്രത്തിൽ വി.കെ. ബൈജു, രവിശങ്കർ, ദീപു എസ്. സുദേ, കണ്ണൻ നായർ, അക്ഷര, ലിന്റോ, വിഷ്ണു പ്രിയൻ, അംബു, അജേഷ് നാരായണൻ, മുകേഷ് തുടങ്ങിയവരും അഭിനയിക്കുന്നു.

   ഛായാഗ്രഹണം കിരൺ മാറനല്ലൂരും ഷൈൻ തിരുമലയും നിർവ്വഹിക്കുന്നു. ജോ പോൾ എഴുതിയ വരികൾക്ക് എമിൽ മുഹമ്മദ് സംഗീതം പകരുന്നു. ആലാപനം- കിരൺ സുധീർ. എഡിറ്റർ- രാഹുൽ രാജ്.

   പ്രൊഡക്ഷൻ കൺട്രോളർ- ഹരി വെഞ്ഞാറമൂട്, കല- സുവിൻ പുള്ളികുള്ളത്ത്, മേക്കപ്പ്- അനിൽ നേമം, വസ്ത്രാലങ്കാരം- വിജി ഉണ്ണികൃഷ്ണൻ, രേവതി രാജേഷ്, സ്റ്റിൽസ്- സമ്പത്ത് സനിൽ, പരസ്യകല-ഫോട്ടോമാഡി, ചീഫ് അസോസിയേറ്റ് ഡയറക്ടർ- സാനു സജീവൻ, അസോസിയേറ്റ് ഡയറക്ടർ- മുകേഷ് മുരളി, അസോസിയേറ്റ് ക്യാമറമാൻ-വിനീത് കൊയിലാണ്ടി, ആക്ഷൻ- അഷറഫ് ഗുരുക്കള്‍, കൊറിയോഗ്രഫി-അരുൺ നന്ദകുമാർ, സൗണ്ട്- വി.ജി. രാജൻ, പ്രൊജക്ട് ഡിസൈനർ-റാംബോ അനൂപ്, പി.ആർ.ഒ.- എ.എസ്. ദിനേശ്.   Also read: മാത്യൂസ് പാപ്പന്‍ ഐപിഎസ് ആയി സുരേഷ് ഗോപി; 'പാപ്പൻ' മോഷൻ പോസ്റ്റർ റിലീസ് ചെയ്തു

   സുരേഷ് ഗോപിയെ (Suresh Gopi) നായകനാക്കി ജോഷി (Joshiy) സംവിധാനം ചെയ്യുന്ന 'പാപ്പന്‍' (Paappan) എന്ന ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍ സൈന മൂവീസില്‍ റിലീസായി. ചുണ്ടില്‍ ഒരു സിഗററ്റും കത്തിച്ച്‌വെച്ച് ഇരുട്ടിന്റെ മറനീക്കി വെളിച്ചത്തിലേക്ക് എത്തുന്ന 'പാപ്പന്‍' മോഷന്‍ പോസ്റ്റര്‍ വീഡിയോയില്‍ കാണാനാകും. മാസ്സ് ലുക്കിലാണ് സുരേഷ് ഗോപി പോസ്റ്ററില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. തൊട്ടുപുറകിലായി ഗോകുല്‍ സുരേഷ് ഗോപിയെയും കാണാം.

   സംവിധായകന്‍ ജോഷിയും സുരേഷ് ഗോപിയും ഏഴ് വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണ് 'പാപ്പന്‍'. ചിത്രത്തില്‍ മാത്യൂസ് പാപ്പന്‍ ഐപിഎസ് എന്ന കഥാപാത്രത്തെയാണ് സുരേഷ് ഗോപി അവതരിപ്പിക്കുന്നത്. ഗോകുല്‍ സുരേഷും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

   ഏറെ കാലങ്ങള്‍ക്ക് ശേഷം സുരേഷ് ഗോപി പൊലീസ് വേഷത്തിലെത്തുന്ന ചിത്രം കൂടിയാണിത്. സൂപ്പര്‍ ഹിറ്റായ 'പൊറിഞ്ചു മറിയം ജോസി'ന് ശേഷമുള്ള ജോഷിയുടെ ക്രൈം ത്രില്ലർ ചിത്രമാണ് 'പാപ്പന്‍'.
   Published by:user_57
   First published: