• HOME
  • »
  • NEWS
  • »
  • film
  • »
  • Agent teaser | വീണ്ടും പ്രതീക്ഷകൾ ഉണർത്തി മമ്മൂട്ടി; തകർപ്പൻ രംഗങ്ങളുമായി പാൻ-ഇന്ത്യൻ ചിത്രം 'ഏജന്റ്' ടീസർ

Agent teaser | വീണ്ടും പ്രതീക്ഷകൾ ഉണർത്തി മമ്മൂട്ടി; തകർപ്പൻ രംഗങ്ങളുമായി പാൻ-ഇന്ത്യൻ ചിത്രം 'ഏജന്റ്' ടീസർ

Teaser for Mammootty movie Agent has come | വമ്പൻ ബഡ്ജറ്റിൽ ഒരുങ്ങുന്ന ആക്ഷൻ ത്രില്ലർ ചിത്രീകരണത്തിന്റെ അവസാന ഘട്ടത്തിലാണ്

  • Last Updated :
  • Share this:
    തെന്നിന്ത്യൻ സിനിമ പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മെഗാസ്റ്റാർ മമ്മൂട്ടിയും (Mammootty) യുവ നായകൻ അഖിൽ അക്കിനേനിയും (Akhil Akkineni) ഒരുമിക്കുന്ന പാൻ ഇന്ത്യൻ ചിത്രം 'ഏജന്റ്' ടീസർ പുറത്തിറങ്ങി. സ്റ്റൈലിഷ് മേക്കറായ സുരേന്ദർ റെഡ്ഡി സംവിധാനം ചെയ്യുന്ന ചിത്രം തെലുങ്ക്, ഹിന്ദി, തമിഴ്, കന്നഡ, മലയാളം ഭാഷകളിൽ ടീസർ റിലീസ് ചെയ്തിട്ടുണ്ട്. വമ്പൻ ബഡ്ജറ്റിൽ ഒരുങ്ങുന്ന ആക്ഷൻ ത്രില്ലർ ചിത്രീകരണത്തിന്റെ അവസാന ഘട്ടത്തിലാണ്.

    സാക്ഷി വൈദ്യയാണ് അഖിലിന്റെ നായികയായി എത്തുന്നത്. മമ്മൂട്ടി ഒരു പ്രധാന വേഷത്തിൽ എത്തുന്നു എന്നതും ചിത്രത്തിന്റെ പ്രധാന ഹൈലൈറ്റുകളിൽ ഒന്നാണ്. എകെ എന്റർടൈൻമെന്റ്‌സിന്റെയും സുരേന്ദർ 2 സിനിമയുടെയും ബാനറിൽ രാമബ്രഹ്മം സുങ്കര നിർമ്മിക്കുന്ന ചിത്രത്തിന് വക്കന്തം വംശിയാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.

    സെൻസേഷണൽ കമ്പോസർ ഹിപ് ഹോപ് തമിഴയാണ് ചിത്രത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത്. റസൂൽ എല്ലൂർ ഛായാഗ്രഹണം നിർവഹിക്കുന്നു. ദേശീയ അവാർഡ് ജേതാവ് നവീൻ നൂലി എഡിറ്റിംഗും അവിനാഷ് കൊല്ല കലാസംവിധാനവും നിർവ്വഹിക്കുന്നു. അജയ് സുങ്കര, പതി ദീപ റെഡ്ഡി എന്നിവരാണ് ചിത്രത്തിന്റെ സഹ നിർമ്മാതാക്കൾ.

    അഭിനേതാക്കൾ: അഖിൽ അക്കിനേനി, സാക്ഷി വൈദ്യ, മമ്മൂട്ടി, സംവിധാനം: സുരേന്ദർ റെഡ്ഡി, നിർമ്മാണം: രാമബ്രഹ്മം സുങ്കര, സഹ നിർമ്മാതാക്കൾ: അജയ് സുങ്കര, പതി ദീപ റെഡ്ഡി; എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: കിഷോർ ഗരികിപതി, ബാനറുകൾ: എകെ എന്റർടൈൻമെന്റ്സ്, സുരേന്ദർ 2 സിനിമ; തിരക്കഥ: വക്കന്തം വംശി, സംഗീത സംവിധാനം: ഹിപ് ഹോപ് തമിഴ, DOP: റസൂൽ എല്ലൂർ, എഡിറ്റർ: നവീൻ നൂലി, കലാസംവിധാനം: അവിനാഷ് കൊല്ല, പി.ആർ.ഒ.: ശബരി.



    അടുത്തിടെ തിരക്കഥാകൃത്ത് കലൂര്‍ ഡെന്നീസിന്റെ മകൻ ഡീനോ ഡെന്നിസ് തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ആദ്യ ചിത്രത്തില്‍ മെഗാസ്റ്റാര്‍ മമ്മൂട്ടി നായകനാകുന്നു എന്ന് പ്രഖ്യാപിച്ചിരുന്നു. തിയേറ്റർ ഓഫ് ഡ്രീംസിന്റെ ബാനറില്‍ ഡോള്‍വിന്‍ കുര്യാക്കോസ്, ജിനു വി. എബ്രഹാം എന്നിവർ ചേര്‍ന്ന് നിർമ്മിക്കുന്ന ത്രില്ലര്‍ ശ്രേണിയിലുള്ള ഈ ബിഗ് ബഡ്ജറ്റ് ചിത്രത്തിന്റെ ഛായാഗ്രഹണം നിമിഷ് രവി നിർവ്വഹിക്കുന്നു.

    വിചിത്രമായ ടീസറുമായി 'റോഷാക്ക്' എന്ന സിനിമയും പ്രഖ്യാപിച്ചിരുന്നു. 2019ൽ 'കെട്ട്യോളാണ് എന്റെ മാലാഖ' എന്ന ചിത്രത്തിലൂടെ ശ്രദ്ധേയമായ അരങ്ങേറ്റം കുറിച്ച നിസാം ബഷീറാണ് റോഷാക്ക് എന്ന സിനിമ സംവിധാനം ചെയ്യുന്നത്. ഓമനക്കുട്ടൻ, ഇബിലീസ് തുടങ്ങിയ ചിത്രങ്ങളുടെ രചന നിർവഹിച്ച സമീർ അബ്ദുൾ ആണ് ചിത്രത്തിന്റെ തിരക്കഥാകൃത്ത്.

    റോഷാക്കിന്റെ ഷൂട്ടിംഗ് കൊച്ചിയിലും പരിസരങ്ങളിലുമായി പൂർത്തിയായി. കഥയുടെ വിശദാംശങ്ങൾ അണിയറപ്രവർത്തകർ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. ഗ്രേസ് ആന്റണി, ഷറഫുദ്ദീൻ, ജഗദീഷ്, കോട്ടയം നസീർ, ബിന്ദു പണിക്കർ എന്നിവരും ചിത്രത്തിലുണ്ട്.

    Summary: Action packed teaser from the movie Agent is here
    Published by:user_57
    First published: