'യഥാർത്ഥ നായകന്മാർ എല്ലായ്പ്പോഴും തനിച്ചാണ്' എന്ന ആമുഖവുമായി മോഹൻലാലിന്റെ (Mohanlal) പുതിയ ചിത്രം 'എലോൺ' ടീസർ (Alone movie teaser) ട്രെൻഡിംഗ്. മോഹൻലാലിന്റെ പിറന്നാളിനോടനുബന്ധിച്ചാണ് ടീസർ പുറത്തിറക്കിയത്. എക്സ്പെരിമെന്റൽ വൺ-മാൻ ത്രില്ലർ (experimental one-man thriller) വിഭാഗത്തിലെ ചിത്രമാണിത്. യോദ്ധയിലും മറ്റും അടിതടവുകൾ പയറ്റുന്ന നായകന്റെ പ്രേക്ഷകർ കണ്ടതാണ്. മോഹൻലാൽ വെള്ള വസ്ത്രം ധരിച്ച് ആയോധന കലകൾ അവതരിപ്പിക്കുന്ന തരത്തിലാണ് അവതരണം. പിന്നിൽ വോയിസ്ഓവർ കേൾക്കാം.
വീഡിയോ അവസാനിക്കുമ്പോൾ, ചിത്രത്തിന്റെ ഒഫീഷ്യൽ പോസ്റ്റർ തെളിയുന്നു. മോഹൻലാലിനെ ഒറ്റയാൾ പോരാളിയായാണ് ഇത് കാണിക്കുന്നത്. ടീസർ ശരിക്കും ഉദ്വേഗം നിറയ്ക്കുന്നു. ഒപ്പം ശക്തമായ ആഖ്യാനവും പ്രതീക്ഷിക്കാം. ടീസറിൽ കൂടുതൽ വിവരങ്ങൾ വെളിപ്പെടുത്തിയിട്ടില്ല.
ഏറെ നാളുകൾക്കു ശേഷമുള്ള മോഹൻലാൽ- ഷാജി കൈലാസ് കൂട്ടുകെട്ടാണ് ഈ ചിത്രം.
12 വർഷത്തെ ഇടവേളയ്ക്ക് ശേഷം നടനും സംവിധായകനും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം, ചിത്രം റിലീസിനായി ഒരുങ്ങുകയാണ്. OTT റിലീസ് ആണെന്നാണ് റിപ്പോർട്ട്.
രാജേഷ് ജയരാമൻ തിരക്കഥയൊരുക്കിയ ചിത്രത്തിന് അഭിനന്ദൻ രാമാനുജൻ ക്യാമറ ചലിപ്പിക്കുന്നു. ചിത്രം നിർമ്മിച്ചിരിക്കുന്നത് ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ്. നരസിംഹം, ആറാം തമ്പുരാൻ എന്നിവയുൾപ്പെടെ മലയാള സിനിമ കണ്ട എക്കാലത്തെയും വലിയ വാണിജ്യ ഹിറ്റുകളുടെ പിന്നിൽ മോഹൻലാൽ-ഷാജി കൈലാസ് ജോഡിയായിരുന്നു എന്നതും ശ്രദ്ധേയം.
എലോണിന്റെ കഥ രസകരമായി തോന്നിയ കാര്യം മോഹൻലാൽ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. സിനിമയിൽ അധികം താരങ്ങളില്ലാത്തതിനാൽ റിസ്ക് എടുത്ത് സിനിമ നിർമ്മിക്കാനാണ് ടീം തീരുമാനിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സിനിമയുടെ സ്വഭാവത്തെക്കുറിച്ചും അദ്ദേഹം സൂചിപ്പിച്ചു. മറ്റ് അഭിനേതാക്കളെ ചില ഫോൺകോൾ രംഗങ്ങളിലൂടെ വോയ്സ് ഓവറുകളായി അവതരിപ്പിക്കും.
ആദ്യമായി സംവിധാനം ചെയ്യുന്ന 'ബറോസിന്റെ' തിരക്കിലായിരുന്ന മോഹൻലാൽ അടുത്തിടെയാണ് ചിത്രത്തിന്റെ ഡബ്ബിംഗ് ആരംഭിച്ചത്. ചിത്രത്തിന്റെ ഗോവ ഷെഡ്യൂൾ പൂർത്തിയാക്കിയ താരം ഷാജി കൈലാസ് ചിത്രത്തിന്റെ ഡബ്ബിംഗ് ആരംഭിക്കുന്നതിന് മുമ്പ് ബിഗ് ബോസിന്റെ വാരാന്ത്യ എപ്പിസോഡുകൾ ചിത്രീകരിക്കാൻ അദ്ദേഹം മുംബൈയിലേക്ക് പോയിരുന്നു.
Summary: Teaser for Mohanlal movie 'Alone' is trending on YouTube after it was launched on his birthday, May 21. A one-man experimental thriller has Mohanlal- Shaji Kailas team reunite after 12 years. The teaser shows Mohanlal, wearing martial arts outfit, in a meditative state. 'Alone' is expected to be a digital release
Published by:user_57
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.