• HOME
  • »
  • NEWS
  • »
  • film
  • »
  • Neelarathri teaser | ഇന്ത്യയിലെ എല്ലാ ഭാഷകളിലും റിലീസ് ചെയ്യുന്ന 'നീലരാത്രി'; ടീസർ കാണാം

Neelarathri teaser | ഇന്ത്യയിലെ എല്ലാ ഭാഷകളിലും റിലീസ് ചെയ്യുന്ന 'നീലരാത്രി'; ടീസർ കാണാം

Teaser for multi-lingual movie Neelarathri is here | പ്രണയത്തിനും സസ്പെൻസിനും പ്രാധാന്യം നൽകി ഇന്ത്യയിലുള്ള എല്ലാ ഭാഷകളിലുമായി ഒരേ സമയം നിർമ്മിക്കുന്ന ത്രില്ലർ ചിത്രം

നീലരാത്രി

നീലരാത്രി

  • Share this:
    ഭഗത് മാനുവൽ, ഹിമ ശങ്കരി, വൈഗ, വിനോദ് കുമാർ, സുമേഷ് സുരേന്ദ്രൻ, ബേബി വേദിക എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അശോക് നായർ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'നീലരാത്രി' എന്ന ചിത്രത്തിന്റെ ടീസർ ചലച്ചിത്ര താരം സുരാജ് വെഞ്ഞാറമൂട് ഫേസ്ബുക്ക് പേജിലൂടെ റിലീസ് ചെയ്തു.

    പ്രണയത്തിനും സസ്പെൻസിനും പ്രാധാന്യം നൽകി ഇന്ത്യയിലുള്ള എല്ലാ ഭാഷകളിലുമായി ഒരേ സമയം നിർമ്മിക്കുന്ന ഈ ത്രില്ലർ ചിത്രത്തിന്റെ ഛായാഗ്രാഹണം എസ്.ബി. പ്രജിത് നിർവ്വഹിക്കുന്നു.

    ദിലീപ്, സുരാജ് വെഞ്ഞാറമൂട് എന്നിവർ അഭിനയിച്ച 'സവാരിക്കു' ശേഷം അശോക് നായർ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'നീലരാത്രി', WJ പ്രൊഡക്ഷൻസിന്റെ ബാനറിൽ ജോബി മാത്യു നിർമ്മിക്കുന്നു.

    കോ പ്രൊഡ്യൂസർ- ഷിലിൻ ഭഗത്, സംഗീതം- അരുൺ രാജ്, എഡിറ്റർ- സണ്ണി ജേക്കബ്. എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- അഖിൽ സദാനന്ദൻ, അനൂപ് വേണുഗോപാൽ, ലൈൻ പ്രൊഡ്യൂസർ- നോബിൻ വർഗ്ഗീസ്, സിറാജുദ്ദീൻ, മാനുവൽ ലാൽബിൻ, പ്രൊഡക്ഷൻ കൺട്രോളർ- വിനോദ് പറവൂർ, കല- അനീഷ് ഗോപാൽ, മേക്കപ്പ്- രാജീവ് അങ്കമാലി, വസ്ത്രാലങ്കാരം- കുക്കു ജീവൻ, സ്റ്റിൽസ്- രഘു ഇക്കൂട്ട്, ഡിസൈൻ- രമേശ് എം. ചാനൽ, ചീഫ് അസോസിയേറ്റ് ഡയറക്ടർ- പ്രശാന്ത് കണ്ണൂർ, ഫിനാൻസ് കൺട്രോളർ- എം.കെ. നമ്പ്യാർ, ഡി.ഐ.- രഞ്ജിത്ത് രതീഷ്, വി.എഫ്.എക്സ്. - പോംപ്പി, സ്പെഷ്യൽ എഫക്ട്സ്- ആർ.കെ., മിക്സ്- ദിവേഷ് ആർ. നാഥ്, പി.ആർ.ഒ.-എ.എസ്. ദിനേശ്.



    Also read: വക്കീൽ കുപ്പായത്തിൽ ടൊവിനോ തോമസും കീർത്തിയും; 'വാശി' ലിറിക്കൽ ഗാനം പുറത്തിറങ്ങി

    ടൊവിനോ തോമസും (Tovino Thomas) കീർത്തി സുരേഷും (Keerthy Suresh) നായികാ നായകന്മാരാവുന്ന പുതിയ ചിത്രം 'വാശിയിലെ' (Vaashi movie) ലിറിക്കൽ ഗാനം പുറത്തിറങ്ങി. കൈലാസ് മേനോന്റെ സംഗീതത്തിൽ സിത്താര കൃഷ്ണകുമാറും, അഭിജിത് അനിൽകുമാറും ആലപിച്ച ഗാനത്തിന് വരികൾ എഴുതിയിരിക്കുന്നത് വിനായക് ശശികുമാറാണ്. ചിത്രം ജൂൺ 17ന് റിലീസ് ചെയ്യും.

    രേവതി കലാമന്ദിറിന്റെ ബാനറിൽ ജി. സുരേഷ് കുമാർ നിർമ്മിച്ച് വിഷ്ണു രാഘവ് തിരക്കഥയും, സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിന്റെ കഥ ജാനിസ് ചാക്കോ സൈമൺന്റേതാണ്. മേനക സുരേഷ്, രേവതി സുരേഷ് എന്നിവരാണ് കോ പ്രൊഡ്യൂസർമാർ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ - നിതിൻ മോഹൻ, ലൈൻ പ്രൊഡ്യൂസർ - കെ. രാധാകൃഷ്ണൻ.

    അനു മോഹൻ, അനഘ നാരായണൻ, ബൈജു, രമേഷ് കോട്ടയം എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

    Summary: Teaser drops for the movie Neelarathri, touted to be a film from Kerala releasing in all Indian languages. The movie is being simultaneously produced for different languages
    Published by:user_57
    First published: