• HOME
  • »
  • NEWS
  • »
  • film
  • »
  • Varthamanam teaser | വർത്തമാനവുമായി പാർവതി; പുതിയ ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി

Varthamanam teaser | വർത്തമാനവുമായി പാർവതി; പുതിയ ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി

Teaser for Parvathy Thiruvothu movie Varthamanam is here | രാജ്യവിരുദ്ധത അടങ്ങിയിട്ടുണ്ടെന്ന പേരിൽ സെൻസർ ബോർഡ് തള്ളിയ ചിത്രം കേന്ദ്ര സെന്‍സര്‍ ബോര്‍ഡ് റിവൈസിംഗ് കമ്മറ്റിയുടെ അനുമതിയോടെയാണ് റിലീസ് ചെയ്യുന്നത്

വർത്തമാനത്തിൽ പാർവതി

വർത്തമാനത്തിൽ പാർവതി

  • Last Updated :
  • Share this:
    ബെൻസി പ്രൊഡക്ഷൻസിന്റെ ബാനറിൽ ബെൻസി നാസർ, ആര്യാടൻ ഷൌക്കത്ത് എന്നിവർ നിർമ്മിച്ച്, സിദ്ധാർഥ് ശിവ സംവിധാനം ചെയ്യുന്ന വർത്തമാനത്തിന്റെ ഒഫിഷ്യൽ ടീസർ ടൊവിനോ തോമസ് പുറത്തിറക്കി. ചിത്രത്തിനും അണിയറ പ്രവർത്തകർക്കും ആശംസകൾ നേർന്നുകൊണ്ട് ടൊവിനോ തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ ടീസർ പുറത്തിറക്കി.

    ക്യാമ്പസ്‌ രാഷ്ട്രീയത്തിന്റെ പശ്ചാത്തലത്തിൽ സമകാലീന വിഷയങ്ങളെ സൗഹൃദത്തിന്റെയും ബന്ധങ്ങളുടെയും മേമ്പൊടിയോടെയാണ് വർത്തമാനം അവതരിപ്പിക്കുന്നത്. പുറത്തിറങ്ങിയ ടീസർ വളരെ ചുരുങ്ങിയ സമയം കൊണ്ട് തന്നെ കൈകാര്യം ചെയ്യുന്ന വിഷയത്തിന്റെ പ്രാധാന്യം കൊണ്ട് പ്രേക്ഷകർക്കിടയിലും മാധ്യമങ്ങളിലും ശ്രദ്ധ നേടിക്കഴിഞ്ഞു. വർത്തമാനം സെൻസർ ബോർഡിന്റെ U/A സർട്ടിഫിക്കറ്റ് നേടിയിരുന്നു.

    • പാർവതി തിരുവോത്തും കൂടെ സീയൂ സൂണിനു ശേഷം റോഷന്‍ മാത്യുവും വേഷമിടുന്ന ചിത്രം വർത്തമാനത്തിന്റെ ടീസർ പുറത്തിറങ്ങി. ആര്യാടന്‍ ഷൗക്കത്ത് എഴുതി, സിദ്ധാർഥ് ശിവ സംവിധാനം ചെയ്യുന്ന സിനിമയുടെ ടീസർ ടൊവിനോ തോമസ് പുറത്തിറക്കി.

    • ബെൻസി പ്രൊഡക്ഷൻസിന്റെ ബാനറിൽ ബെൻസി നാസർ, ആര്യാടൻ ഷൌക്കത്ത് എന്നിവർ നിർമ്മിച്ച്‌ സിദ്ധാർഥ ശിവ സംവിധാനം ചെയ്യുന്ന വർത്തമാനം ഫെബ്രുവരി 19ന് തീയേറ്ററുകളിലേക്കെത്തും




    റഫീഖ് അഹമ്മദ്‌ എഴുതിയ വരികൾക്ക് പണ്ഡിറ്റ്‌ രമേശ്‌ നാരായണൻ, ഹിഷാം അബ്ദുൽ വഹാബ് എന്നിവർ സംഗീതം സംവിധാനം നിർവഹിച്ചിരിക്കുന്നു. ബിജി ബാൽ ആണ് പശ്ചാത്തല സംഗീതം നിർവഹിച്ചിരിക്കുന്നത്. സിനിമയുടെ നിർമ്മാതാക്കളിൽ ഒരാളായ ആര്യാടൻ ഷൌക്കത്ത് തന്നെയാണ് തിരക്കഥ ചെയ്തിരിക്കുന്നത്.

    ഛായാഗ്രാഹണം അളകപ്പൻ നാരായൺ, എഡിറ്റിംഗ് ഷമീർ മുഹമ്മദ്‌, പ്രൊഡക്ഷൻ കണ്ട്രോൾ ഡിക്സൺ പോടുത്താസ് എന്നിവരും കൈകാര്യം ചെയ്തിരിക്കുന്നു. പാർവതി തിരുവോത്ത്‌, റോഷൻ മാത്യു എന്നിവർ കൂടാതെ സിദ്ധിഖ്, സുധീഷ്, ഡെയ്‌ൻ ഡേവിസ്, നിർമൽ പാലാഴി തുടങ്ങി ഒരു നീണ്ട താരനിര തന്നെ ചിത്രത്തിന്റെ ഭാഗമായുണ്ട്. ഓൾഡ് മോങ്ക്സ് ആണ് വർത്തമാനത്തിന്റെ പരസ്യകല കൈകാര്യം ചെയ്യുന്നത്. 2021 ഫെബ്രുവരി 19 ന് വർത്തമാനം തിയറ്ററുകളിൽ എത്തും.

    വർത്തമാനവും വിവാദവും

    രാജ്യവിരുദ്ധത അടങ്ങിയിട്ടുണ്ടെന്ന പേരിൽ സെൻസർ ബോർഡ് തള്ളിയ ചിത്രം കേന്ദ്ര സെന്‍സര്‍ ബോര്‍ഡ് റിവൈസിംഗ് കമ്മറ്റിയുടെ അനുമതിയോടെയാണ് റിലീസ് ചെയ്യുന്നത്. ഫൈസാ സൂഫിയ എന്ന ഗവേഷക വിദ്യാര്‍ത്ഥിനിയുടെ വേഷം അവതരിപ്പിക്കുന്നത് പാര്‍വതിയാണ്. കേരളം, ഡൽഹി, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിലായി രണ്ടു ഷെഡ്യൂളിലാണ് 'വര്‍ത്തമാനം' ഷൂട്ടിംഗ് പൂർത്തിയാക്കിയത്.

    പാർവതി തിരുവോത്തിന്റെ ചിത്രങ്ങൾ

    പാർവതി നായികാ വേഷം ചെയ്ത ഏറ്റവും ഒടുവിലത്തെ ചിത്രം 'ഉയരെ' ആണ്. അതിനു ശേഷം വൈറസ്, ഹലാൽ ലവ് സ്റ്റോറി തുടങ്ങിയ സിനിമകളിൽ അഭിനയിച്ചു. സാഹിത്യകാരൻ ഉറൂബ് രചിച്ച 'രാച്ചിയമ്മ'യെ അടിസ്ഥാനപ്പെടുത്തി അതേ പേരിൽ ഒരുങ്ങുന്ന ചിത്രത്തിലും പാർവതി നായികയാണ്. ഈ ചിത്രം പ്രഖ്യാപിക്കുകയും വളരെ വ്യത്യസ്തമായ ഫസ്റ്റ് ലുക്ക് പുറത്തിറക്കിയിരിക്കുകയുമാണ്.
    Published by:user_57
    First published: