• HOME
  • »
  • NEWS
  • »
  • film
  • »
  • Soumya Menon | മലയാള താരം സൗമ്യ മേനോൻ തെലുങ്കിൽ; പുതിയ ചിത്രം 'ലെഹരായി' ടീസർ

Soumya Menon | മലയാള താരം സൗമ്യ മേനോൻ തെലുങ്കിൽ; പുതിയ ചിത്രം 'ലെഹരായി' ടീസർ

Teaser for Soumya Menon movie Leharaayi released | സൗമ്യ മേനോന്റെ ഏറ്റവും പുതിയ തെലുങ്ക് ചിത്രമായ 'ലെഹരായി'യുടെ ടീസർ റിലീസായി

ലെഹരായി

ലെഹരായി

  • Last Updated :
  • Share this:
    മലയാളി മനസ്സുകളിൽ ചെറിയ സമയത്തിനുള്ളിൽ ഇടം നേടിയ നായികയാണ് സൗമ്യ മേനോൻ (Soumya Menon). താരമിപ്പോൾ മലയാളത്തിന് പുറമേ തെലുങ്ക്, കന്നഡ ചിത്രങ്ങളിലും സജീവമായിരിക്കുകയാണ്. സൗമ്യ മേനോന്റെ ഏറ്റവും പുതിയ തെലുങ്ക് ചിത്രമായ 'ലെഹരായി'യുടെ ടീസർ റിലീസായി. ചിത്രത്തിൽ സൗമ്യയുടെ നായകനായി തെലുങ്ക് താരം രഞ്ജിത്ത് അഭിനയിക്കുന്നു.

    എസ്.എൽ.എസ് മൂവീസിന്റെ ബാനറിൽ ബേക്കേം വേണുഗോപാൽ, മഡ്‌ഡിറെഡ്ഢി ശ്രീനിവാസ് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന 'ലെഹരായി' സംവിധാനം ചെയ്തിരിക്കുന്നത് രാമകൃഷ്ണ പരമഹംസയാണ്. പറുചുരി നരേഷ് ആണ് ചിത്രത്തിൻ്റെ തിരക്കഥ നിർവഹിച്ചിരിക്കുന്നു. രാമജോഗൈ ശാസ്ത്രി, കാസർള ശ്യാം, ശ്രീമണി, ഉമ മഹേഷ്‌, പാണ്ടു തനൈരു എന്നിവരുടെ വരികൾക്ക് സംഗീതം നൽക്കുന്നത് ഗാന്റടി കൃഷ്ണയാണ്.

    എം.എൻ. ബാൽറെഡ്‌ഡിയാണ് ചിത്രത്തിന്റെ ക്യാമറ നിർവ്വഹിച്ചിരിക്കുന്നത്. എഡിറ്റർ: പ്രാവിൻ പുടി, സ്റ്റണ്ട്സ്: ശങ്കോർ, കൊറിയോഗ്രാഫർസ്: അജയ് സായി, വെങ്കട്ട് ദീപ്. കൂടാതെ കന്നഡയിൽ റിലീസ്സിനൊരുങ്ങി നിൽക്കുന്ന 'ഹണ്ടർ' എന്ന ചിത്രവും, തെലുങ്കിൽ രണ്ടക്ഷര ലോകം, ടാക്സി, ടൈറ്റിൽ അനൗൺസ് ചെയാത്ത മറ്റൊരു മൂവി, മലയാളത്തിൽ ശലമോൻ എന്നിവയാണ് പുറത്തിറങ്ങാനുള്ള പുതിയ ചിത്രങ്ങൾ. വാർത്ത പ്രചരണം: പി. ശിവപ്രസാദ്.



    Also read: Dear Vaappi | സ്വപ്നങ്ങൾ തുന്നിച്ചേർക്കുന്ന ബഷീറും മകൾ ആമിറയുമായി 'ഡിയർ വാപ്പി'

    ക്രൗൺ ഫിലിംസിന്റെ ബാനറിൽ ഷാൻ തുളസീധരൻ രചനയും സംവിധാനവും നിർവ്വഹിക്കുന്ന 'ഡിയർ വാപ്പി' (Dear Vaappi) എന്ന പുതിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ചിത്രത്തിൻ്റെ ഷൂട്ടിങ്ങിന് ഇന്ന് തുടക്കം കുറിച്ചു.

    ഒരു തുന്നൽക്കാരനായി എത്തുന്ന ലാലിനൊപ്പം (Lal) 'തിങ്കളാഴ്ച നിശ്ചയം' ഫെയിം അനഘ നാരായണനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിൽ മണിയന്‍പിള്ള രാജു, നിരഞ്ജ് മണിയന്‍പിള്ള രാജു, ജഗദീഷ്, ശ്രീരേഖ, അപ്പുണ്ണി ശശി, നിര്‍മല്‍ പാലാഴി, ഉണ്ണി രാജ, സുനില്‍ സുഖദ, ചെമ്പില്‍ അശോകന്‍, സാവിത്രി ശ്രീധരന്‍, ബാലന്‍ പാറക്കല്‍, നീന കുറുപ്പ്, അഭിറാം, രഞ്ജിത്ത് ശേഖര്‍, രാകേഷ് മുരളി, ജയകൃഷ്ണന്‍ എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ബി .കെ. ഹരിനാരായണന്‍, മനു മഞ്ജിത്ത് എന്നിവരുടെ വരികള്‍ക്ക് സംഗീതം പകരുന്നത്
    കൈലാസ് മേനോന്‍ ആണ്. പാണ്ടികുമാര്‍ ഛായാഗ്രഹണവും, പ്രവീണ്‍ വര്‍മ്മ വസ്ത്രാലങ്കാരവും നിര്‍വഹിക്കുന്നു.
    Published by:user_57
    First published: