ഗോകുലം മൂവീസിന്റെ ബാനറിൽ ഗോകുലം ഗോപാലൻ നിർമിക്കുന്ന സണ്ണി വെയ്ൻ നായകനാകുന്ന ‘പിടികിട്ടാപ്പുള്ളി’ എന്ന സിനിമയുടെ ടീസർ റിലീസായി. സണ്ണി വെയ്ൻ, അഹാന കൃഷ്ണകുമാർ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജിഷ്ണു ശ്രീകണ്ഠൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം അൻജോയ് സാമുവൽ നിർവ്വഹിക്കുന്നു. ചിത്രം ഓഗസ്റ്റ് 27ന് ജിയോ സിനിമയിൽ റിലീസ് ചെയ്യും.
ബൈജു സന്തോഷ്, ഷൈജു കുറുപ്പ്, ലാലും അലക്സ്, മേജർ രവി, അനൂപ് രമേശ്, കൊച്ചു പ്രേമൻ, കണ്ണൻ പട്ടാമ്പി, ചെമ്പിൽ അശോകൻ, ശശി കലിംഗ, മെറീന മൈക്കിൽ, പ്രവീണ തുടങ്ങിയവരാണ് മറ്റു പ്രധാന താരങ്ങൾ.
സുമേഷ് വി. റോബിൻ തിരക്കഥയും സംഭാഷണവുമെഴുതുന്നു. വിനായക് ശശികുമാറിന്റെ വരികൾക്ക് പി.എസ്. ഹരി സംഗീതം പകരുന്നു. എഡിറ്റർ- ബിബിൻ പോൾ സാമുവൽ, കോ പ്രൊഡ്യൂസർ- വി.സി. പ്രവീൺ, ബൈജു ഗോപാലൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- കൃഷ്ണമൂർത്തി, സുധാകർ ചെറുകുറു, പ്രൊഡക്ഷൻ കൺട്രോളർ- ബിനു മുരളി. കല- ശ്രീകുമാർ കരിക്കൂട്ട്, മേക്കപ്പ്- റോണക്സ് സേവ്യർ, വസ്ത്രാലങ്കാരം- ധന്യ ബാലകൃഷ്ണൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ- രാകേഷ് കെ. രാജൻ, അസോസിയേറ്റ് ഡയറക്ടർ- എം.എസ്. നിതിൻ, ആക്ഷൻ- ജോളി ബാസ്റ്റിൻ, സ്റ്റിൽസ്- ജിയോ മുരളി, പരസ്യകല- ഷിബിൻ സി. ബാബു, പ്രൊഡക്ഷൻ മാനേജർ- റിയാസ് പട്ടാമ്പി, വാർത്താ പ്രചരണം- എ.എസ്. ദിനേശ്.
Also read: പടവീടൻ നമ്പിയായി സുദേവ് നായർ; 'പത്തൊൻപതാം നൂറ്റാണ്ടിലെ' ക്യാരക്റ്റർ പോസ്റ്റർ പുറത്തിറങ്ങി
വിനയൻ സംവിധാനം ചെയ്യുന്ന ചിത്രമായ 'പത്തൊൻപതാം നൂറ്റാണ്ടിൽ' നിന്നും നടൻ സുദേവ് നായരുടെ ക്യാരക്റ്റർ പോസ്റ്റർ പുറത്തിറങ്ങി. സിജു വിത്സൺ, അന്യഭാഷാ നായിക കയാദു ലോഹർ എന്നിവരാണ് നായികാനായകന്മാർ. ആറാട്ടുപുഴ വേലായുധപ്പണിക്കർ എന്ന ചരിത്ര കഥാപാത്രത്തെയാണ് സിജു അവതരിപ്പിക്കുക. തിരുവിതാംകൂർ സേനയിലെ രണ്ടാം പടനായകൻ പടവീടാൻ നമ്പി എന്ന വേഷം ചെയ്യുന്നത് നടൻ സുദേവ് നായരാണ്. സിനിമയിലെ സുദേവന്റെ ക്യാരക്റ്റർ പോസ്റ്റർ പുറത്തിറങ്ങി.
പോസ്റ്റർ പുറത്തിറക്കിക്കൊണ്ട് സംവിധായകൻ കുറിച്ച വാക്കുകൾ ചുവടെ:
"സുദേവ് നായർ അവതരിപ്പിക്കുന്ന കഥാപാത്രം പടവീടൻ നമ്പി തിരുവാതാംകൂർ സേനയിലെ രണ്ടാം പടനായകനാണ്. തന്റെ അധികാരത്തിൻെറ ഗർവ്വ് സാധാരണക്കാരന്റെ പുറത്ത് അടിച്ചേൽപ്പിക്കാൻ ശ്രമിക്കുന്ന ചില ഉദ്യോഗസ്ഥരുടെ താൻപ്രമാണിത്വം ഏതു കാലഘട്ടത്തിലും ഉള്ളതാണല്ലോ? തീണ്ടലും തൊടീലും ഒക്കെ നില നിന്നിരുന്ന പത്തൊൻപതാം നൂറ്റാണ്ടിൻെറ മദ്ധ്യ കാലത്ത് ജീവിച്ച അത്തരം ഒരു പട്ടാള മേധാവിയായിരുന്നു പടവീടൻ നമ്പി.
പക്ഷേ അയാളുടെ അഹങ്കാരത്തെയും ഒൗദ്യോഗിക ഗർവ്വിനേയും തെല്ലു പോലും കൂസാതെ എതിരിട്ടു നിന്ന ഒരു പോരാളി അന്നുണ്ടായിരുന്നു... അതാണ് ആറാട്ടു പുഴ വേലായുധപ്പണിക്കർ... അധികാരത്തിൻെറ ശക്തികൊണ്ടും അസാമാന്യ കായികബലം കൊണ്ടും ആരോടും ആജ്ഞാപിച്ചു മാത്രം ശീലിച്ച ഒരു അസാധാരണ വ്യക്തിയായിരുന്നു പടവീടൻ നമ്പി.. നമ്പിയും വേലായുധനും തമ്മിൽ ഏറ്റു മുട്ടിയപ്പോഴൊക്കെ ഒരു യുദ്ധകാഹളം അന്നാട്ടിൽ മുഴങ്ങിയിരുന്നു... സുദേവ് അതിമനോഹരമാക്കിയിരിക്കുന്നു പടവീടൻ നമ്പിയേ..."
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.