നിരഞ്ജ് മണിയൻപിള്ള രാജു (Niranj Maniyanpillai Raju), അപ്പാനി ശരത് (Appani Sarath) എന്നിവർ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ‘കാക്കിപ്പട’ (Kakkipada) എന്ന ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി. സമകാലീന സംഭവങ്ങളുമായി വളരെ ബന്ധമുള്ള ചിത്രമാണ് ‘കാക്കിപ്പട’. ‘പ്ലസ് ടു’, ‘ബോബി’ എന്നീ ചിത്രങ്ങൾക്കു ശേഷം ഷെബി ചൗഘട് കഥയെഴുതി സംവിധാനം ചെയ്ത ‘കാക്കിപ്പട’ എസ്.വി. പ്രൊഡക്ഷൻസിന്റെ ബാനറിൽ ഷെജി വലിയകത്താണ് നിർമിക്കുന്നത്.
Also read: ‘അബ്രാം ഖുറേഷി ഇൻ മൊറോക്കോ’! മോഹൻലാലിന്റെ ചിത്രം പങ്കുവച്ച് ആന്റണി പെരുമ്പാവൂർ; വൈറല്‍
പൂർണ്ണമായും ത്രില്ലർ മൂഡിൽ അവതരിപ്പിക്കുന്ന ഈ ചിത്രം തെളിവെടുപ്പിനായി കൊണ്ടുവരുന്ന ഒരു പ്രതിക്കൊപ്പം സഞ്ചരിക്കേണ്ടി വരുന്ന എട്ട് ആംഡ് പൊലീസ് ഉദ്യോഗസ്ഥരുടെ കഥ പറയുന്നു. പോലീസുകാരുടെയും പ്രതിയുടെയും മാനസിക അവസ്ഥയും ആ നാടിനോടും സംഭവിച്ച ക്രൈമിനോടുമുള്ള സമീപനവും വ്യത്യസ്തമായ രീതിയില്‍ പറയുന്ന സിനിമ കൂടിയാണ് കാക്കിപ്പട. പോലീസ്സ് അന്വേഷണത്തെ തുടര്‍ന്ന് കുറ്റവാളിയെ പിടി കൂടുന്ന സ്ഥിരം കഥകളില്‍ നിന്ന് വ്യത്യസ്തമായി, കുറ്റവാളിയില്‍ നിന്ന് പോലീസ്സുകാരിലേക്കുള്ള അന്വേഷണത്തിന്റെ സഞ്ചാരമാണ് ‘കാക്കിപ്പട’.
കുടുംബ പ്രേക്ഷകര്‍ക്ക് ഒരു ക്രിസ്തുമസ്സ് വിരുന്നായി അവതരിപ്പിക്കുന്ന ഈ ചിത്രത്തില്‍ നിരഞ്ജ് മണിയൻ പിള്ള രാജു, അപ്പാനി ശരത്, ആരാധിക, സുജിത് ശങ്കർ, മണികണ്ഠൻ ആചാരി, ജയിംസ് ഏല്യാ, സജിമോൻ പാറയിൽ, വിനോദ് സാക് (രാഷസൻ ഫെയിം) സൂര്യാ അനിൽ, പ്രദീപ്, ഷിബുലാബാൻ, മാലാ പാർവ്വതി, എന്നിവരും നിരവധി പുതുമുഖങ്ങളും അണിനിരക്കുന്നു.
തിരക്കഥ, സംഭാഷണം- ഷെബി ചൗഘട്, ഷെജി വലിയകത്ത്. ഛായാഗ്രഹണം- പ്രശാന്ത് കൃഷ്ണ, സംഗീതം – ജാസി ഗിഫ്റ്റ്, എഡിറ്റിംഗ്- ബാബു രത്നം, കലാസംവിധാനം- സാബുറാം, മേക്കപ്പ്- പ്രദീപ് രംഗൻ, കോസ്റ്റ്യും ഡിസൈൻ- ഷിബു പരമേശ്വരൻ, നിശ്ചല ഛായാഗ്രഹണം- അജി മസ്ക്കറ്റ്, നിർമ്മാണ നിർവ്വഹണം- എസ്. മുരുകൻ, പി.ആർ.ഒ.- വാഴൂർ ജോസ്, മഞ്ജു ഗോപിനാഥ്, മാർക്കറ്റിംഗ്- റെക്സ് ജോസഫ്, ഷാ ഷബീർ (ഒപ്പുലന്റ് പ്രൊമോട്ടർസ് അല്ലിയാൻസ്). ചിത്രം ക്രിസ്തുമസ് റിലീസ് ആയി തിയേറ്ററുകളിൽ എത്തും.
Summary: Teaser from Malayalam film ‘Kakkipada’ has been released. It includes a discussion on how the state is run. Shebi Chowghad is the director
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.