നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • സംവിധായകൻ നിസ്സാറിന്റെ തമിഴ് ചിത്രം 'കളേഴ്സ്' ടീസർ പുറത്തിറങ്ങി

  സംവിധായകൻ നിസ്സാറിന്റെ തമിഴ് ചിത്രം 'കളേഴ്സ്' ടീസർ പുറത്തിറങ്ങി

  Teaser from the movie Colors is out | 'സുദിനം' എന്ന ചിത്രത്തിലൂടെ സംവിധായകനായ നിസ്സാറിന്റെ ഇരുപത്തിയാറാമത്തെ ചിത്രമാണ് 'കളേഴ്സ് '

  കളേഴ്സ് ടീസർ

  കളേഴ്സ് ടീസർ

  • Share this:
   മലയാള സംവിധായകന്‍ നിസ്സാര്‍ ഒരുക്കുന്ന ആദ്യ തമിഴ് ചിത്രം 'കളേഴ്സ്' എന്ന സിനിമയുടെ ടീസർ നടന്‍ സേതുപതി തന്റെ ഫേസ്ബുക് പേജിലൂടെ പുറത്തിറക്കി. മലയാളത്തിൽ ശ്രദ്ധേയമായ 'ത്രീ മെൻ ആർമി', 'അച്ഛൻ രാജാവ്, അപ്പൻ ജേതാവ്', 'പടനായകൻ' തുടങ്ങിയ ജനപ്രിയ ചിത്രങ്ങൾ സമ്മാനിച്ച സംവിധായകനാണ് നിസാർ.   'സുദിനം' എന്ന ചിത്രത്തിലൂടെ സംവിധായകനായ നിസ്സാറിന്റെ ഇരുപത്തിയാറാമത്തെ ചിത്രമാണ് 'കളേഴ്സ് '. റാം കുമാര്‍, വരലക്ഷ്മി ശരത്കുമാര്‍, ഇനിയ, വിദ്യാ പിള്ള എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നിസ്സാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മൊട്ട രാജേന്ദ്രന്‍, ദേവന്‍, തലെെവാസല്‍ വിജയ്, വെങ്കിടേഷ്, ദിനേശ് മോഹന്‍, മദന്‍ കുമാര്‍, രാമചന്ദ്രന്‍ തിരുമല, അഞ്ജലി ദേവി, തുളസി ശിഖാമണി, ബേബി ആരാധ്യ തുടങ്ങിയവരും അഭിനയിക്കുന്നു.

   ലെെം ലെെറ്റ് പിക്ച്ചേഴ്സിന്റെ ബാനറില്‍ അജി ഇടിക്കുള നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം സജന്‍ കളത്തില്‍ നിര്‍വ്വഹിക്കുന്നു. പ്രസാദ് പാറപ്പുറം തിരക്കഥയും സംഭാഷണവുമെഴുതുന്നു. വെെരഭാരതി എഴുതിയ വരികള്‍ക്ക് എസ്.പി. വെങ്കിടേഷ് സംഗീതം പകരുന്നു. എക്സിക്യൂട്ടീവ് പ്രൊഡ്യുസര്‍-ജിയ ഉമ്മന്‍.
   Published by:meera
   First published:
   )}