• HOME
  • »
  • NEWS
  • »
  • film
  • »
  • Mahaveeryar teaser | വ്യത്യസ്ത ലുക്കിൽ നിവിൻ പോളി; 'മഹാവീര്യർ' ടീസർ ശ്രദ്ധനേടുന്നു

Mahaveeryar teaser | വ്യത്യസ്ത ലുക്കിൽ നിവിൻ പോളി; 'മഹാവീര്യർ' ടീസർ ശ്രദ്ധനേടുന്നു

Teaser of Nivin Pauly movie Mahaveeryar gaining attention | ത്രസിപ്പിക്കുന്ന രംഗങ്ങളുമായി 'മഹാവീര്യർ' ടീസർ

മഹാവീര്യർ ടീസർ

മഹാവീര്യർ ടീസർ

  • Share this:
    ഇതുവരെയും കാണാത്ത ലുക്കിൽ ഏറെ പ്രതീക്ഷകളുമായി നിവിൻ പോളി (Nivin Pauly) വേഷമിടുന്ന 'മഹാവീര്യർ' ടീസർ (Mahaveeryar teaser) പുറത്തിറങ്ങി. പോളി ജൂനിയർ പിക്ചർസ്‌, ഇന്ത്യൻ മൂവി മേക്കർസ് എന്നീ ബാനറുകളിൽ നിവിൻ പോളി, പി.എസ്. ഷംനാസ് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന, എബ്രിഡ് ഷൈൻ (Abrid Shine) സംവിധാനം ചെയ്യുന്ന 'മഹാവീര്യർ' വിസ്മയ കാഴ്ചകൾ തരുമെന്ന് ഉറപ്പിച്ച മട്ടിലാണ് ടീസർ.

    നിവിൻ പോളി, ആസിഫ് അലി, ലാൽ, ലാലു അലക്സ്, സിദ്ധിഖ്, ഷാൻവി ശ്രീവാസ്തവ, വിജയ് മേനോൻ, മേജർ രവി, മല്ലിക സുകുമാരൻ, സുധീർ കരമന, കൃഷ്ണ പ്രസാദ്, പത്മരാജ് രതീഷ്, സുധീർ പറവൂർ, കലാഭവൻ പ്രജോദ്, പ്രമോദ് വെളിയനാട്, ഷൈലജ പി. അമ്പു തുടങ്ങിയവർ മുഖ്യ വേഷങ്ങളിലെത്തുന്ന ചിത്രത്തിൽ മറ്റു പ്രമുഖ താരങ്ങളും അണിനിരക്കുന്നു.

    എം. മുകുന്ദന്റെ കഥയ്ക്ക് തിരക്കഥയൊരുക്കി ചലച്ചിത്ര ഭാഷ്യം നൽകിയിരിക്കുന്നത് എബ്രിഡ് ഷൈനാണ്. ടൈം ട്രാവലും ഫാന്റസിയും കോടതിയും നിയമ വ്യവഹാരങ്ങളും മുഖ്യ പ്രമേയമായിരിക്കുന്ന ചിത്രം, നർമ്മ - വൈകാരിക മുഹൂർത്തങ്ങൾക്കും പ്രാധാന്യം നൽകിയിരിക്കുന്നു.



    മഹാവീര്യർ പോലെ വ്യത്യസ്തവും അതുല്യവുമായ ഒരു സിനിമ ചെയ്യാൻ തനിക്കും നിവിനും ആദ്യമായി അവസരം ലഭിച്ചതിനെക്കുറിച്ച് ആസിഫ് ഒരു പത്രസമ്മേളനത്തിൽ പറഞ്ഞിരുന്നു. എബ്രിഡ് ഷൈൻ ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. അദ്ദേഹത്തിന്റെ പ്രോജക്ടുകളിൽ എപ്പോഴും പുതുമയുള്ള എന്തെങ്കിലും ഉണ്ടെന്ന് താരം പറഞ്ഞു. മറ്റൊരാളുടെ തിരക്കഥയിൽ ഷൈൻ ആദ്യമായി സംവിധാനം ചെയ്യുന്നു എന്നതും ഈ ചിത്രത്തിന്റെ പ്രത്യേകതയാണ്.

    ചിത്രത്തിന്റെ പ്രമേയത്തെക്കുറിച്ച് സംസാരിക്കുമ്പോൾ, അത് കൈകാര്യം ചെയ്യുന്ന ആശയം വളരെ സവിശേഷവും വ്യതിരിക്തവുമാണെന്ന് താരം പറഞ്ഞു. ഇന്ന് മലയാളത്തിൽ അത്തരമൊരു ചിത്രം ചെയ്യാൻ പോലും കഴിയുമോ എന്ന കാര്യം തന്നെ ആശ്ചര്യപ്പെടുത്തുന്നു. ഈ സിനിമയുടെ നിർമ്മാണത്തിന് പിന്നിൽ വളരെയധികം പരിശ്രമം നടന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. താൻ അവതരിപ്പിക്കുന്ന കഥാപാത്രത്തോടുള്ള ആവേശവും അദ്ദേഹം പ്രകടിപ്പിച്ചു.

    സംസ്ഥാന അവാർഡ് ജേതാവായ ചന്ദ്രു സെൽവരാജ് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്ന ചിത്രത്തിന് ഇഷാൻ ചാബ്ര സംഗീതവും പശ്ചാത്തല സംഗീതവും ഒരുക്കിയിരിക്കുന്നു.

    ചിത്രസംയോജനം- മനോജ്‌, ശബ്ദ മിശ്രണം- വിഷ്ണു ഗോവിന്ദ്, ശ്രീ ശങ്കർ, കലാ സംവിധാനം- അനീസ് നാടോടി, വസ്ത്രാലങ്കാരം -ചന്ദ്രകാന്ത്, മെൽവി ജെ., ചമയം- ലിബിൻ മോഹനൻ, മുഖ്യ സഹസംവിധാനം - ബേബി പണിക്കർ, പി.ആർ.ഒ. - എ.എസ്. ദിനേശ്.
    Published by:user_57
    First published: