നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • Bramam teaser | ശങ്കറിന്റെയും മേനകയുടേയും ഗാനവുമായി പൃഥ്വിരാജിന്റെ 'ഭ്രമം' ടീസർ പുറത്തിറങ്ങി

  Bramam teaser | ശങ്കറിന്റെയും മേനകയുടേയും ഗാനവുമായി പൃഥ്വിരാജിന്റെ 'ഭ്രമം' ടീസർ പുറത്തിറങ്ങി

  Teaser of Prithviraj movie Bramam is out | വ്യത്യസ്ത അവതരണവുമായി പൃഥ്വിരാജ് ചിത്രം 'ഭ്രമം' ടീസർ

  'ഭ്രമം' ടീസറിൽ നിന്നും

  'ഭ്രമം' ടീസറിൽ നിന്നും

  • Share this:
   പൃഥ്വിരാജ്, ഉണ്ണി മുകുന്ദൻ, മംമ്ത മോഹദാസ് എന്നിവർ പ്രധാന കഥാപാത്രങ്ങളാവുന്ന മലയാള ചിത്രം 'ഭ്രമം' ടീസർ പുറത്തിറങ്ങി. തീർത്തും വ്യത്യസ്തമായി ശങ്കർ, മേനക എന്നിവർ അനശ്വരമാക്കിയ 'ശരത്കാല സന്ധ്യ, കുളിർതൂകി നിന്നു' എന്ന ഗാനത്തിൽ നിന്നുമാണ് ടീസറിന്റെ തുടക്കം. 'കാണുന്നതൊന്നും വിശ്വസിക്കരുത്' എന്ന് ക്യാപ്‌ഷൻ നൽകിക്കൊണ്ടാണ് ടീസറിന്റെ തുടക്കം.

   കാഴ്ചവൈകല്യമുള്ള നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത് പൃഥ്വിരാജ് ആണ്.

   ചിത്രം ഒക്ടോബർ മാസം ഏഴിന് ആമസോൺ പ്രൈം വഴി പുറത്തിറങ്ങും. രവി കെ. ചന്ദ്രന്‍ ഛായാഗ്രഹണവും സംവിധാനവും നിര്‍വ്വഹിക്കുന്ന പുതിയ ചിത്രമാണ് 'ഭ്രമം'. ബോളിവുഡ് ചിത്രം 'അന്ധാധുൻ' മലയാളം പതിപ്പ് കൂടിയാണ് ഈ ചിത്രം.   എ.പി. ഇന്റര്‍നാഷണലിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന ഈ ചിത്രത്തില്‍ ശങ്കര്‍, ജഗദീഷ്, സുധീര്‍ കരമന, രാശി ഖന്ന, സുരഭി ലക്ഷ്മി, അനന്യ എന്നിവരാണ് മറ്റു പ്രമുഖ താരങ്ങൾ. തിരക്കഥയും, സംഭാഷണവും ശരത് ബാലന്‍.

   2018ൽ പുറത്തിറങ്ങിയ ബോളിവുഡ് ചിത്രത്തിൽ തബു, ആയുഷ്മാൻ ഖുറാന, രാധിക ആപ്‌തെ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
   Published by:user_57
   First published: