• HOME
  • »
  • NEWS
  • »
  • film
  • »
  • Puliyattam | മറ്റൊരു ഓണക്കാലവും പുലികളിയും; സുധീർ കരമന, മീര നായർ ചിത്രം 'പുലിയാട്ടം' ടീസർ

Puliyattam | മറ്റൊരു ഓണക്കാലവും പുലികളിയും; സുധീർ കരമന, മീര നായർ ചിത്രം 'പുലിയാട്ടം' ടീസർ

പ്രധാന കഥാപാത്രങ്ങളായി സുധീർ കരമന, മീര നായർ

'പുലിയാട്ടം' ടീസർ

'പുലിയാട്ടം' ടീസർ

  • Last Updated :
  • Share this:
    സുധീർ കരമന (Sudheer Karamana), മീര നായർ (Meera Nair) എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സന്തോഷ് കല്ലാട്ട് തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന 'പുലിയാട്ടം' (Puliyattam) എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ടീസർ റീലീസായി. മിഥുൻ എം. ദാസ്, ദീപു നാവായികുളം, ജയരാജ് മിത്ര, ശിവ,സുമാ ദേവി തുടങ്ങിയവരാണ് മറ്റഭിനേതാക്കൾ. സെവൻ മാസ്റ്റേഴ്സ് പ്രൊഡക്ഷൻസിന്റെ ബാനറിൽ സാജു അബ്ദുൽ ഖാദർ നിർമിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം റഷീദ് അഹമ്മദ് നിർവ്വഹിക്കുന്നു.

    റഫീക്ക് അഹമ്മദിന്റെ വരികൾക്ക് വിനീഷ് മണി സംഗീതം പകരുന്നു. ആലാപനം- മഞ്ജരി, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ- ആനന്ദ് മേനോൻ, ബിജു എം., രാജേഷ് മാരാത്ത്, പ്രൊഡക്ഷൻ കൺട്രോളർ- മുജീബ് ഒറ്റപ്പാലം, എഡിറ്റർ- സച്ചിൻ സത്യ, സംഗീതം ആൻഡ് ബിജിഎം- വിനീഷ് മാണി, ചീഫ് അസോസിയേറ്റ് ഡയറക്ടർ- രവി വാസുദേവ്, സൗണ്ട്- ഗണേഷ് മാരാർ, കല- വിഷ്ണു നെല്ലായ, മേക്കപ്പ്- മണികണ്ഠൻ മാറത്തകര, കോസ്റ്റ്യൂം- സുകേഷ് താനൂർ, സ്റ്റിൽസ്- പവൻ തൃപ്രയാർ, ഡി.ഐ.- ലീല മീഡിയ, വിഎഫ്എക്സ് ആൻഡ് ടൈറ്റിൽ- വാസുദേവൻ കൊരട്ടിക്കര, സവിഷ് അള്ളൂർ, പി.ആർ.ഒ.- എ.എസ്. ദിനേശ്.



    Also read: Lovefully Yours Veda | കലാലയ ജീവിതത്തിന്റെ കഥയുമായി ശ്രീനാഥ് ഭാസി, രജിഷ വിജയൻ, ഗൗതം വാസുദേവ മേനോൻ എന്നിവരുടെ 'ലവ് ഫുള്ളി യുവേഴ്സ് വേദ'

    കലാലയ ജീവിതത്തിന്റെ വർണ്ണാഭമായ ലോകം വരച്ചിടുന്ന ഒരു മുഴു നീള ക്യാമ്പസ് ചിത്രമായ 'ലവ് ഫുള്ളി യുവേഴ്സ് വേദ' (Lovefully Yours Veda) എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ മമ്മൂട്ടി, മഞ്ജു വാര്യർ, പൃഥ്വിരാജ്, കുഞ്ചാക്കോ ബോബൻ തുടങ്ങിയവർ തങ്ങളുടെ ഫേസ്ബുക്ക് പേജിലൂടെ റിലീസ് ചെയ്തു. നവാഗതനായ പ്രഗേഷ് സുകുമാരൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ശ്രീനാഥ് ഭാസി, രജിഷ വിജയൻ, ഗൗതം വാസുദേവ മേനോൻ, വെങ്കിടേഷ്, അനിഖ സുരേന്ദ്രൻ, രഞ്ജിത് ശേഖർ, ചന്തുനാഥ്, അർജുൻ അശോക്, ഷാജു ശ്രീധർ, ശരത് അപ്പാനി, നിൽജ കെ. ബേബി, ശ്രുതി ജയൻ തുടങ്ങിയവർ അഭിനയിക്കുന്നു.

    ആർ ടു എന്റർടൈയ്മെന്റിന്റെ ബാനറിൽ രാധാകൃഷണൻ കല്ലായിൽ, റുവിൻ വിശ്വം എന്നിവർ ചേർന്ന് നിർമ്മിച്ചിരിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ടോബിൻ തോമസ് നിർവഹിക്കുന്നു.

    ഒരു ക്യാമ്പസ് കാലഘട്ടത്തെ പുനഃസൃഷ്ടിച്ച് കലാലയത്തിന്റെ സൗഹൃദങ്ങളുടേയും, പ്രണയത്തിന്റെയും, വിദ്യാർത്ഥി രാഷ്ട്രീയത്തിന്റെയും ഗൃഹാതുരമായ അദ്ധ്യായങ്ങളിലൂടെ സഞ്ചരിക്കുന്ന ഈ ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ബാബു വൈലത്തൂർ എഴുതുന്നു.

    റഫീക്ക് അഹമ്മദ്, രതി ശിവരാമൻ, ധന്യ സുരേഷ് മേനോൻ എന്നിവരുടെ വരികൾക്ക് രാഹുൽ രാജ് സംഗീതം പകരുന്നു.

    Summary: Teaser of Puliyatam movie rekindles another Onam season
    Published by:user_57
    First published: