പ്രേക്ഷകരെ ഏറെ ആകാഷയോടെ കാത്തിരിക്കുന്ന രജനികാന്ത് ചിത്രമാണ് അണ്ണാത്തെ. ഇപ്പോഴിതാ ചിത്രത്തിന്റെ ടീസര്‍ പുറത്തുവിട്ടിരിക്കുകയാണ്. രജനികാന്ത് ആരാധകരെ ഒട്ടും നിരാശനല്കാത്ത് ചിത്രമെന്നു തന്നെയാണ് ടീസര്‍ കാണുമ്പോള്‍ മനസിലാകുന്നത്. രജനികാന്തിനെ കേന്ദ്ര കഥാപാത്രമാക്കി സിരുത്തൈ ശിവ സംവിധാനം ചെയ്യുന്ന ചിത്രമാണ് അണ്ണാത്തെ.
സിനിമയുമായി ബന്ധപ്പെട്ട ഫോട്ടോകള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായിരുന്നു. രജനികാന്ത് ചിത്രം 'അണ്ണാത്തെ' ദീപാവലി റിലീസായി ഈ വര്‍ഷം തന്നെ തിയേറ്ററുകളിലെത്തും.
ഡിസംബര്‍ മാസത്തില്‍ ക്രൂ അംഗങ്ങള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനു പിന്നാലെ സിനിമയുടെ ചിത്രീകരണം നിര്‍ത്തിവച്ചിരുന്നു. ഹൈദരാബാദില്‍ ഷൂട്ടിംഗ് നടക്കവെയാണ് കോവിഡ് ബാധ സെറ്റിനെ ബാധിച്ചത്. ഡിസംബര്‍ പതിനാലിനാണ് അണ്ണാത്തെയുടെ ചിത്രീകരണം ഹൈദരാബാദിലെ രാമോജി ഫിലിം സിറ്റിയില്‍ ആരംഭിച്ചത്.
ശിവ സംവിധാനം ചെയ്യുന്ന ചിത്രം ഒരു ഫാമിലി-ആക്ഷന്‍ ഡ്രാമ സിനിമയായാവും പുറത്തിറങ്ങുക. പടയപ്പാ, അരുണാചലം തുടങ്ങിയ സിനിമകളില്‍ കണ്ടുപരിചയിച്ച രജനികാന്തിനെ ഒരിക്കല്‍ക്കൂടി കാണാനുള്ള അവസരം കൂടിയാവും ഇത്.
എ.ആര്. മുരുഗദോസ് സംവിധാനം ചെയ്ത 'ദര്‍ബാര്‍' എന്ന ചിത്രത്തിലാണ് ഏറ്റവും ഒടുവിലായി രജനി നായകവേഷം ചെയ്തത്. ഈ ചിത്രം ബോക്സ് ഓഫീസില്‍ ഹിറ്റ് ആയില്ല. നവംബര്‍ നാലാണ് റിലീസ് തിയതി.
Also Read-Rajinikanth | സൂപ്പര്‍സ്റ്റാറിന്റെ പ്രണയജോഡിയായി ലേഡി സൂപ്പര്‍സ്റ്റാര്‍; അണ്ണാത്തെയിലെ ഗാനം പുറത്തിറങ്ങിദര്ബാറിന് ശേഷം രജനികാന്ത്-നയന്‍താര ജോഡികള്‍ ഒരിക്കല്‍ കൂടി ഒന്നിക്കുന്ന സിനിമയാണിത്. എസ് പി ബാലസുബ്രഹ്മണ്യമാണ് ചിത്രത്തിലെ ആദ്യ ഗാനം ആലപിച്ചത്. ഇതിഹാസ ഗായകന് രജനി ചിത്രത്തിന് വേണ്ടി ആലപിച്ച ഗാനം വന്‍ ഹിറ്റാകുകയും ചെയ്തു.
സണ്‍ പിക്ചേഴ്സ് നിര്‍മ്മിക്കുന്ന സിനിമയില്‍ ഖുശ്ബു, മീന, കീര്‍ത്തി സുരേഷ്, പ്രകാശ് രാജ്, സൂരി എന്നിവര്‍ മുഖ്യവേഷങ്ങള്‍ അവതരിപ്പിക്കും.
വിശ്വാസം സിനിമയ്ക്ക് വേഷം ശിവ- സംഗീത സംവിധായകന് ഡി. ഇമ്മന്‍ കൂട്ടുകെട്ട് ഒരിക്കല്‍ക്കൂടി കൈകോര്‍ക്കുന്ന സിനിമകൂടിയാണിത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.