നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • film
  • »
  • No Way Out movie | 'നോ വേ ഔട്ട്'; രമേഷ് പിഷാരടി ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി

  No Way Out movie | 'നോ വേ ഔട്ട്'; രമേഷ് പിഷാരടി ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി

  Teaser of Ramesh Pisharody movie No Way Out got released | സർവൈവൽ ത്രില്ലർ മൂഡിൽ ഒരുങ്ങുന്ന ചിത്രം പൂർണമായും എറണാകുളത്താണ് ചിത്രീകരിച്ചത്

  'നോ വേ ഔട്ട്'

  'നോ വേ ഔട്ട്'

  • Share this:
   രമേഷ് പിഷാരടി (Ramesh Pisharody) കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന 'നോ വേ ഔട്ടിന്റെ' (No Way Out) ടീസർ പുറത്തിറങ്ങി. ഷൂട്ടിംഗ് പൂർത്തിയായ ചിത്രം സംവിധാനം ചെയ്യുന്നത് നവാഗതനായ നിധിൻ ദേവീദാസ് ആണ്. ചിത്രത്തിന്റെ കഥയും നിധിന്റേതാണ്.

   പുതിയ നിർമാണ കമ്പനിയായ റിമൊ എന്റർടൈൻമെന്റ്സിന്റെ ബാനറിൽ റിമോഷ് എം.എസ്. ആണ് ചിത്രം നിർമ്മിക്കുന്നത്.

   സർവൈവൽ ത്രില്ലർ മൂഡിൽ ഒരുങ്ങുന്ന ചിത്രം പൂർണമായും എറണാകുളത്താണ് ചിത്രീകരിച്ചത്.

   ധർമ്മജൻ ബോൾഗാട്ടി, ബേസിൽ ജോസഫ്, രവീണ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു.

   ചിത്രത്തിന്റെ ഛായാഗ്രഹണം- വർഗീസ് ഡേവിഡ്, എഡിറ്റർ- കെ.ആർ. മിഥുൻ, സംഗീതം- കെ.ആർ. രാഹുൽ, ചീഫ് അസോസിയേറ്റ് ഡയറക്ടർ- ആകാശ് രാംകുമാർ, കലാ സംവിധാനം- ഗിരീഷ് മേനോൻ, വസ്ത്രാലങ്കാരം- സുജിത് മട്ടന്നൂർ, മേക്കപ്പ്- അമൽ ചന്ദ്രൻ, കൊറിയോഗ്രഫി- ശാന്തി മാസ്റ്റർ, സംഘട്ടനം- മാഫിയ ശശി, പ്രോഡക്ഷൻ കൺട്രോളർ- വിനോദ് പറവൂർ. സ്റ്റിൽസ്- ശ്രീനി മഞ്ചേരി, ഡിസൈൻസ്- കറുപ്പ്, പി.ആർ.ഒ.- മഞ്ജു ഗോപിനാഥ്.   Also read: ലാലേട്ടൻ ഫസ്റ്റ്; അനന്തന്റെ മോൻ ഇപ്പോഴും നാടുവാഴി തന്നെ എന്ന് ക്യാപ്‌ഷൻ

   നടൻ മോഹൻലാലിൻറെ (Mohanlal) ഫിറ്റ്നസ് പ്രിയത്തിന് ആമുഖം ആവശ്യമില്ല. കൃത്യമായി ജിം പരിശീലനവും മറ്റുമായി 60 വയസ്സ് പിന്നിട്ടപ്പോഴും പ്രേക്ഷകരുടെ പ്രിയ ലാലേട്ടൻ സിനിമയ്ക്കകത്തും പുറത്തും മാസ്സും ക്‌ളാസും നിലനിർത്തുന്നു. ഏറ്റവും പുതിയ വീഡിയോയിൽ സൈക്കിൾ ചവിട്ടി (cycling) റോഡ് റേസിംഗ് ട്രാക്ക് ആക്കുന്ന ലാലേട്ടനെ പ്രേക്ഷകർക്ക് കാണാം. ഒപ്പം സുഹൃത്ത് സമീർ ഹംസയുമുണ്ട്. സമീറിനെ പിന്നിലാക്കി മുന്നേറുന്ന മോഹൻലാൽ ആണ് വീഡിയോയിൽ. സമീർ തന്നെയാണ് വീഡിയോ ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്തതും.

   'നാടുവാഴികൾ' സിനിമയിൽ മോഹൻലാലും സുഹൃത്തുക്കളും ചേർന്ന് ബൈക്ക് ഓടിച്ചു പോകുന്ന രംഗം ചിത്രീകരിച്ച രാവിൻ പൂന്തേൻ തേടും പൂങ്കാറ്റേ... എന്ന് തുടങ്ങുന്ന ഗാനമാണ് അകമ്പടി. 'അനന്തന്റെ മോൻ ഇപ്പോഴും നാടുവാഴി തന്നെ' എന്നാണ് ക്യാപ്‌ഷൻ.

   പ്രിയദർശൻ ചിത്രത്തിൽ ബോക്സിംഗ് ചാമ്പ്യനായി മോഹൻലാൽ വേഷമിടുന്നുണ്ട്.

   മോഹൻലാൽ ഗുസ്തിയിൽ പരിശീലനം നേടിയയാളാണ്. 1977 ലും 1978 ലും കേരള സ്റ്റേറ്റ് റെസ്ലിംഗ് ചാമ്പ്യൻഷിപ്പ് വിജയിയായിരുന്നു ലാൽ. ജീവിതത്തിൽ ഗുസ്തി ചാമ്പ്യയനായ മോഹൻലാൽ സിനിമയിലും ആ റോൾ കൈകാര്യം ചെയ്തിട്ടുണ്ട്. 1985ൽ ജെ. വില്യംസ് സംവിധാനം ചെയ്ത 'ജീവന്റെ ജീവൻ' എന്ന ചിത്രത്തിൽ മോഹൻലാലിൻറെ കഥാപാത്രമായിരുന്നു അത്. കൂടാതെ ചില ചിത്രങ്ങളിൽ മോഹൻലാലിൻറെ ഹോബിയായി ബോക്സിംഗ് കടന്നു വന്നിട്ടുണ്ട്. 'സുഖമോ ദേവി' എന്ന സിനിമ ഒരുദാഹരണം. പ്രിയദർശൻ-മോഹൻലാൽ സ്പോർട്സ് ചിത്രം 2022 ൽ ആരംഭിക്കുമെന്നാണ് റിപ്പോർട്ട്.

   Summary: Teaser of Ramesh Pisharody movie 'No Way Out' got released
   Published by:user_57
   First published:
   )}