• HOME
  • »
  • NEWS
  • »
  • film
  • »
  • അട്ടപ്പാടിയിലെ മധുവിന്റെ ഓർമ്മയിലെത്തുന്ന 'ആദിവാസി: ദി ബ്ലാക്ക് ഡെത്ത്' സിനിമയുടെ ടീസർ പുറത്തിറങ്ങി

അട്ടപ്പാടിയിലെ മധുവിന്റെ ഓർമ്മയിലെത്തുന്ന 'ആദിവാസി: ദി ബ്ലാക്ക് ഡെത്ത്' സിനിമയുടെ ടീസർ പുറത്തിറങ്ങി

അപ്പാനി ശരത്തിനെ പ്രധാന കഥാപാത്രമാക്കി ഒരുക്കുന്ന സിനിമയാണ് 'ആദിവാസി : ദി ബ്ലാക്ക് ഡെത്ത്'

'ആദിവാസി: ദി ബ്ലാക്ക് ഡെത്ത്' ടീസർ

'ആദിവാസി: ദി ബ്ലാക്ക് ഡെത്ത്' ടീസർ

  • Share this:
    'മ് മ് മ് (സൗണ്ട് ഓഫ് പെയിന്‍)' എന്ന സിനിമയ്ക്ക് ശേഷം, അപ്പാനി ശരത്തിനെ പ്രധാന കഥാപാത്രമാക്കി അതേ ടീം ഒന്നിക്കുന്ന 'ആദിവാസി : ദി ബ്ലാക്ക് ഡെത്ത്' (Aadhivaasi: The Black Death) എന്ന സിനിമയുടെ ഒഫീഷ്യൽ ടീസർ റിലീസായി.

    ഏരീസ് ഗ്രൂപ്പിന്റെ ബാനറില്‍ സംവിധായകനും കവിയുമായ ഡോ. സോഹന്‍ റോയ് നിര്‍മ്മിക്കുന്ന ചിത്രം സംവിധായകന്‍ വിജീഷ് മണി സംവിധാനം ചെയ്യുന്നു. മനുഷ്യ മനസ്സാക്ഷിയെ ഏറെ വേദനപ്പിച്ച മധുവിന്റെ മരണം ആദ്യമായ് വെള്ളിത്തിരയിലേക്ക് എത്തുകയാണ് 'ആദിവാസി'യിലൂടെ.
    ചിത്രത്തില്‍ ശരത് അപ്പാനിയോടൊപ്പം ആദിവാസി കലാകാരന്‍മാരും അണിനിരക്കുന്നുണ്ട്.

    വിശപ്പും, വര്‍ണ്ണ വിവേചനവും, പരിസ്ഥിതി പ്രശ്‌നങ്ങളും, കാലാവസ്ഥ വ്യതിയാനവും ഇതിവൃത്തമാവുന്ന ചിത്രത്തിന്റെ പ്രൊഡക്ഷന്‍ ഹൗസ് അനശ്വര ചാരിറ്റബിള്‍ ട്രസ്റ്റ് ആണ്.

    പി. മുരുഗേശ്വരന്‍ ഛായാഗ്രാഹണം നിര്‍വ്വഹിക്കുന്നു. എഡിറ്റിങ്ങ്- ബി. ലെനിന്‍, സംഭാഷണം- എം. തങ്കരാജ്, ഗാനരചന- ചന്ദ്രന്‍ മാരി, ക്രിയേറ്റീവ് കോണ്‍ടിബൂട്ടര്‍- രാജേഷ് ബി., പ്രോജക്റ്റ് കോ-ഓര്‍ഡിനേറ്റര്‍- ബാദുഷ, ലൈന്‍-പ്രൊഡ്യൂസർ- വിഹാന്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- മാരുതി ക്രിഷ്, ആര്‍ട്ട് ഡയറക്ടര്‍- കൈലാഷ്, മേക്കപ്പ്- ശ്രീജിത്ത് ഗുരുവായൂര്‍, കോസ്റ്റ്യൂമര്‍- ബുസി ബേബി ജോണ്‍, പി.ആർ.ഒ.- എ.എസ്. ദിനേശ്.



    Also read: 'ഇങ്ങനെ ദ്രോഹം ചെയ്യല്ലട്ടോ'; 'ഹൃദയം' കണ്ട ആരാധകന്റെ പ്രതികരണം; മറുപടിയുമായി വിനീത് ശ്രീനിവാസൻ

    വിനീത് ശ്രീനിവാസന്റെ (Vineeth Sreenivasan) സംവിധാനത്തിൽ പ്രണവ് മോഹൻലാൽ (Pranav Mohanlal) പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന 'ഹൃദയം' (Hridayam) വിജയകരമായി പ്രദർശനം തുടരുകയാണ്. വിനീതിനെയും പ്രണവിനെയും അഭിനന്ദിച്ച് ഒട്ടേറെ ആരാധകരാണ് സമൂഹ മാധ്യമങ്ങളിലടക്കം രംഗത്ത് വന്നത്. ഇതിനിടെ ഹൃദയം കണ്ട ഒരു ആരാധകന്റെ പ്രതികരണവും ഇതിന് വിനീതിന്റെ മറുപടിയും വൈറലായിരിക്കുകയാണ്.

    "ചേട്ടാ ഒരുമാതിരി പടം എടുത്തു വെച്ചു ഇങ്ങനെ ദ്രോഹം ചെയ്യല്ലട്ടോ? മനുഷ്യന്റെ പൈസ കളയാൻ വേണ്ടി മെനകെട്ടു ഇറങ്ങിയേക്കുകയാണോ? ഇന്ന് രണ്ടാം തവണ...ഹൃദയം", എന്നായിരുന്നു ആരാധകന്റെ രസകരമായ കമന്റ്. പിന്നാലെ മറുപടിയുമായി വിനീതും എത്തി. ചിരിക്കുന്ന സ്മൈലിയും കൈ തൊഴുന്ന സിംപലുമാണ് വിനീത് കമന്റായി നൽകിയത്.

    ആരാധകർ കാത്തിരുന്ന ചിത്രം ജനുവരി 21നാണ് തിയറ്ററുകളിൽ എത്തിയത്. കോവിഡ് വർധിച്ചു വരുന്ന സാഹചര്യത്തിലും റിലീസുമായി മുന്നോട്ട് പോകാൻ അണിയറപ്രവർത്തകർ തീരുമാനിക്കുകയായിരുന്നു. കേരളത്തിന് പുറത്തും റിലീസായ ചിത്രത്തിന് മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിക്കുന്നത്. കേരളത്തിൽ അഞ്ച് ജില്ലകള്‍ സി കാറ്റഗറിയിൽ വന്നതോടെ ഇവിടങ്ങളിൽ തിയറ്ററുകൾ അടഞ്ഞുകിടക്കുന്നത് ഒട്ടേറെ ആരാധകരെ നിരാശരാക്കി. ‌ഓസ്ട്രേലിയയില്‍ 34 സ്ക്രീനുകളിലും ന്യൂസിലന്‍ഡില്‍ 21 സ്ക്രീനുകളിലും ഹൃദയം പ്രദര്‍ശനം ആരംഭിച്ചിട്ടുണ്ട്.

    Summary: Teaser for the movie 'Aadhivaasi: The Black Death', a movie commemorating mob-lynching victim Madhu,  released
    Published by:user_57
    First published: