നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • film
    • »
    • സിനിമ സ്റ്റൈലിൽ ഒരു 'കളർ പടം'; ഹ്രസ്വചിത്രത്തിന്റെ ടീസർ പുറത്തിറക്കി

    സിനിമ സ്റ്റൈലിൽ ഒരു 'കളർ പടം'; ഹ്രസ്വചിത്രത്തിന്റെ ടീസർ പുറത്തിറക്കി

    അശ്വിൻ ജോസും, മമിത ബൈജുവും വേഷമിടുന്ന 'കളർ പടം' ടീസർ പുറത്തിറങ്ങി

    കളർ പടം

    കളർ പടം

    • Share this:
      മലയാള സിനിമയിലെ യുവ അഭിനേതാക്കളായ അശ്വിൻ ജോസും, മമിത ബൈജുവും ഒരുമിക്കുന്ന 'കളർ പടം' (Colour Padam) എന്ന ഫാമിലി കോമഡി എൻ്റർടെയ്നർ ഷോർട്ട് ഫിലിമിന്റെ ടീസർ ചലച്ചിത്ര താരങ്ങൾ തങ്ങളുടെ ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം പേജുകളിലൂടെ റിലീസ് ചെയ്തു.

      കോമഡിക്കും റൊമാൻസിനും ഒരുപോലെ പ്രാധാന്യം കൊടുത്ത് കൊണ്ടുള്ള ഈ എൻ്റർടെയ്നർ സംവിധാനം ചെയ്തിരിക്കുന്നത് നഹാസ് ഹിദായത്ത് ആണ്. നഹാസിന്റെ തന്നെ കോവിഡിന്റെ പശ്ചാത്തലത്തിൽ ഒരുക്കിയ റൊമാന്റിക്കൽ ഷോർട്ട് ഫിലിം '14 days of love' ശ്രദ്ധേയമായിരുന്നു. യൂട്യൂബിൽ 12 മില്യൺ കാഴ്ചക്കാരുമായി മുന്നേറിക്കൊണ്ടിരിക്കുന്ന ഈ ചിത്രത്തിന്റെ ആഘോഷം തീരുന്നതിന് മുന്നേയാണ് മറ്റൊരു എൻ്റർടെയ്നറുമായി ഈ യുവ സംവിധായകൻ വീണ്ടും എത്തുന്നത്.

      ചലച്ചിത്ര സംവിധായകനും നടനുമായ ബേസിൽ ജോസഫിന്റെ ഒപ്പം സംവിധാന സഹായിയായി പ്രവർത്തിച്ച ആളാണ് നഹാസ് ഹിദായത്ത്.

      വിനീത് ശ്രീനിവാസനാണ് ഈ ചിത്രത്തിന് വേണ്ടി ഗാനം ആലപിച്ചിരിക്കുന്നത്.

      ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് വിഷ്ണു പ്രസാദ്. മ്യൂസിക് - ജോയൽ ജോൺസ് , ലിറിക്‌സ് - ടിറ്റോ പി. തങ്കച്ചൻ, എഡിറ്റർ - അജ്മൽ സാബു, ഡി ഐ -ഡോൺ ബി. ജോൺസ്, പി.ആർ.ഒ. - ആതിര ദിൽജിത്ത്.

      ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക്‌ പോസ്റ്റർ പുറത്തിറങ്ങിയിരുന്നു.

      നിർമ്മാണരംഗത്തേക്ക് ചുവട് വെക്കുന്ന ബ്ലോക്‌ബസ്റ്റർ ഫിലിംസിന്റെ ആദ്യ ഡിജിറ്റൽ നിർമ്മാണ സംരംഭം ആണ് ഈ ചിത്രം. അശ്വിനെയും മമിതയെയും കൂടാതെ അഭിനേതാക്കളായ മിഥുൻ വേണുഗോപാൽ, അഞ്ചു മേരി തോമസ് പ്രണവ്, അനിൽ നാരായണൻ, റിഗിൽ, ജോർഡി പൂഞ്ഞാർ എന്നിവർ മറ്റു പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്തിരിക്കുന്നു.

      ചിത്രം അടുത്തയാഴ്ച്ച ബ്ലോക്ക്ബസ്റ്റർ ഫിലിംസിന്റെ യൂട്യൂബ് ചാനലിലൂടെ മലയാളത്തിലെ മുൻനിര താരങ്ങൾ റിലീസ് ചെയ്യുന്നതാണ്.



      Also read: ദുൽഖറിന്റെ 'കുറുപ്പ്' നവംബറിൽ; തീയറ്റർ റിലീസെന്ന് സൂചന

      ദുൽഖർ സൽമാന്റെ കുറുപ്പ് നവംബറിൽ റിലീസിനെന്ന് സൂചന. ചിത്രം ഒടിടി റിലീസാണെന്ന് നേരത്തെ വാർത്തകൾ വന്നിരുന്നുവെങ്കിലും കേരളത്തിൽ ഒക്ടോബർ 25ന് തീയറ്ററുകൾ തുറക്കുന്ന സാഹചര്യത്തിൽ കുറുപ്പ് തീയറ്ററുകളിൽ തന്നെ പ്രദർശനത്തിനെത്തുമെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. ഇന്ത്യക്ക് പുറത്തും ചിത്രം റിലീസ് ചെയ്യും.

      കുപ്രസിദ്ധ പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിന്റെ ജീവിതത്തെ ആസ്പദമാക്കി ശ്രീനാഥ് രാജേന്ദ്രൻ സംവിധാനം ചെയ്ത ചിത്രമാണ് കുറുപ്പ്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലാണ് കുറുപ്പ് പ്രേക്ഷകരിലേക്കെത്തുക. ദുൽഖറിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ബജറ്റിൽ ഒരുങ്ങുന്ന ചിത്രത്തിന്റെ മുടക്കുമുതൽ 35 കോടിയാണ്.

      ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള വേഫറെർ ഫിലിംസും എം സ്റ്റാർ എന്റർടൈൻമെന്റ്സും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. കേരളം, അഹമ്മദാബാദ്, ബോംബെ, ദുബായ്, മാംഗ്ളൂർ, മൈസൂർ എന്നിവിടങ്ങളിലായി ആറ് മാസത്തോളമാണ് കുറുപ്പിന്റെ ചിത്രീകരണം നീണ്ടത്.
      Published by:user_57
      First published:
      )}