The Front Row Productions ന്റെ ബാനറില്‍ നവാഗതനായ ബിബിന്‍ കൃഷ്ണ എഴുതി, സംവിധാനം ചെയ്തു അനൂപ് മേനോന് കേന്ദ്ര കഥാപാത്രമായി എത്തുന്ന 21 ഗ്രാംസ് എന്ന ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങി.
'Seat-Edge' ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ വിഭാഗത്തില്‍പ്പെടുന്ന ചിത്രത്തില്‍ പ്രേക്ഷകര്‍ക്ക് സ്ഥിര-പരിചിതമല്ലാത്ത പുതിയൊരു ഘടനയാണ് കഥ പറയാനായി ഉപയോഗിച്ചിരിക്കുന്നത്.
ക്രൈംബ്രാഞ്ച് ഡിവൈഎസ്പി നന്ദകിഷോര്‍ എന്ന കഥാപാത്രത്തെയാണ് അനൂപ് മേനോന് അവതരിപ്പിക്കുന്നത്. അനൂപ് മേനോന് പുറമേ ലിയോണ ലിഷോയ്, രഞ്ജിത്ത്, രഞ്ജി പണിക്കര്‍, ലെന, അനു മോഹന്‍, മാനസ രാധാകൃഷ്ണന്, നന്ദു, ശങ്കര്‍ രാമകൃഷ്ണന്, പ്രശാന്ത് അലക്സാണ്ടര്‍, ചന്തുനാഥ്, മറീന മൈക്കിള്‍, വിവേക് അനിരുദ്ധ് തുടങ്ങിയ വലിയൊരു താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്.
'ബ്രോ ഡാഡി' എന്ന ചിത്രത്തിന് ശേഷം ദീപക് ദേവ് സംഗീതം നല്കുന്ന ചിത്രംകൂടിയാണിത്. വിനായക് ശശികുമാര്‍ എഴുതി കെ എസ് ഹരിശങ്കര്‍ ആലപിച്ച് പുറത്തിറങ്ങാനിരിക്കുന്ന ചിത്രത്തിലെ ഗാനത്തിന്റെ ടീസര്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായതിന് പിന്നാലെയാണ് ചിത്രത്തിന്റെ ടീസറുമായി അണിയറക്കാര്‍ രംഗത്തെത്തിയിരിക്കുന്നത്.
ജിത്തു ദാമോദര്‍, അപ്പു എന്‍ ഭട്ടതിരി എന്നിവര്‍ യഥാക്രമം ഛായാഗ്രഹണവും എഡിറ്റിങ്ങും നിര്‍വഹിക്കുന്ന ചിത്രത്തില്‍ 'മാലിക്' എന്ന ചിത്രത്തിലൂടെ ഈ വര്‍ഷത്തെ സംസ്ഥാന അവാര്‍ഡ് കരസ്ഥമാക്കിയ സന്തോഷ് രാമന് ആണ് പ്രൊഡക്ഷന്‍ ഡിസൈനര്‍. വസ്ത്രലങ്കാരം- സുജിത്ത് മട്ടന്നൂര്‍, മേക്കപ്പ്- പ്രദീപ് രംഗന്, പ്രോജക്ട് ഡിസൈനര്‍- നോബിള്‍ ജേക്കബ്, പിആര്‍ഒ- വാഴൂര്‍ ജോസ്, ആതിര ദില്‍ജിത്ത്.
Published by:Jayesh Krishnan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.