• HOME
  • »
  • NEWS
  • »
  • film
  • »
  • Thrayam movie | മലയാളത്തിൽ നിയോ നോയര്‍; സണ്ണി വെയ്ന്‍, ധ്യാന്‍ ശ്രീനിവാസന്‍ ചിത്രം 'ത്രയം' റിലീസിന്

Thrayam movie | മലയാളത്തിൽ നിയോ നോയര്‍; സണ്ണി വെയ്ന്‍, ധ്യാന്‍ ശ്രീനിവാസന്‍ ചിത്രം 'ത്രയം' റിലീസിന്

Teaser of Thrayam movie unveiled | 'ത്രയം' ടീസർ പുറത്തിറങ്ങി

ത്രയം

ത്രയം

  • Last Updated :
  • Share this:
    സണ്ണി വെയ്ന്‍ (Sunny Wayne), ധ്യാന്‍ ശ്രീനിവാസന്‍ (Dhyan Sreenivasan) എന്നിവര്‍ ആദ്യമായി ഒന്നിക്കുന്ന 'ത്രയം' (Thrayam movie) എന്ന ചിത്രം റീലീസിനൊരുങ്ങുകയാണ്. ചിത്രത്തിന്റെ ടീസര്‍ ഏപ്രില്‍ 5ന് റിലീസ് ചെയ്തു. അജിത് വിനായക ഫിലിംസിന്റെ ബാനറില്‍ വിനായക അജിത് ആണ് ചിത്രം നിര്‍മിക്കുന്നത്. നവാഗതനായ സജിത്ത് ചന്ദ്രസേനന്‍ ആണ് നിയോ-നോയിർ ജോണറില്‍ വരുന്ന ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.

    ധ്യാന്‍ ശ്രീനിവാസന്‍, സണ്ണി വെയ്ന്‍, അജു വര്‍ഗീസ്, ഡെയ്ന്‍ ഡെവിസ്, നിരഞ്ജന്‍ മണിയന്‍പിള്ള രാജു, രാഹുല്‍ മാധവ്, ചന്ദുനാഥ്, കാര്‍ത്തിക് രാമകൃഷ്ണന്‍, ഷാലു റഹീം, ഗോപി കൃഷ്ണ കെ. വര്‍മ്മ (തിരികെ ഫെയിം), പ്രീതി, ശ്രീജിത്ത് രാവി, സുരഭി സന്തോഷ്, അനാര്‍ക്കലി മരയ്ക്കാര്‍, നിരഞ്ജന അനൂപ്, ഡയാന ഹമീദ്, വിവേക് അനിരുദ്ധ്, ഷാമില്‍ കെ.എസ്. എന്നിവരാണ് മറ്റ് അഭിനേതാക്കൾ.



    'ഗോഡ്‌സ് ഓണ്‍ കണ്‍ട്രി' എന്ന ചിത്രത്തിന് ശേഷം അരുണ്‍ കെ. ഗോപിനാഥ് തിരക്കഥയും സംഭാഷണവും നിര്‍വഹിക്കുന്ന ഈ ചിത്രത്തിന് ക്യാമറ ചലിപ്പിക്കുന്നത് ജിജു സണ്ണി ആണ്. അരുണ്‍ മുരളീധരന്‍ ആണ് സംഗീത സംവിധാനം. സജീവ് ചന്ദിരൂര്‍ ആണ് പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍.

    ചിത്രത്തിന്റെ എഡിറ്റിംഗ് കൈകാര്യം ചെയ്തിരിക്കുന്നത് രതീഷ് രാജ് ആണ്. ഡോൺ മാക്സ് ആണ് ചിത്രത്തിന്റെ ടീസറും ട്രെയ്‌ലർ കട്ടും നിര്‍വഹിച്ചിരിക്കുന്നത്. പി.ആർ.ഒ. - എ.എസ്. ദിനേശ്, ആതിര ദിൽജിത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററിന് വലിയ സ്വീകാര്യതയാണ് ലഭിച്ചിരുന്നത്.

    'EITHER YOU RUN THE DAY OR THE DAY RUNS YOU' എന്ന ടാഗ് ലൈനോട് കൂടിയാണ് ചിത്രത്തിന്റെ ഓരോ പോസ്റ്ററും പുറത്തു വന്നിരിക്കുന്നത്. ഒറ്റ ദിവസം നടക്കുന്ന ഒരു കൂട്ടം ആളുകളുടെ കഥയാണ് 'ത്രയം' എന്ന സിനിമയുടെ പ്രതിപാദ്യം.
    Published by:user_57
    First published: