• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

കട്ട കലിപ്പ് പൊലീസുകാരനായി ടൊവിനോ; തീപാറുന്ന ടീസറുമായി കൽക്കി

Teaser of Tovino movie Kalki is out | ദാക്ഷണ്യമില്ലാതെ എതിരാളികളെ ഇടിച്ചു വീഴ്‌ത്തുന്ന പോലീസിന്റെ വേഷമാണ് ടൊവിനോ ചെയ്യുന്നത്

news18india
Updated: July 13, 2019, 7:25 PM IST
കട്ട കലിപ്പ് പൊലീസുകാരനായി ടൊവിനോ; തീപാറുന്ന ടീസറുമായി കൽക്കി
കൽക്കിയിൽ ടൊവിനോ
news18india
Updated: July 13, 2019, 7:25 PM IST
കട്ടക്കലിപ്പൻ പോലീസുകാരന്റെ അവതാരമായി ടൊവിനോ തോമസ് എത്തുന്ന കൽക്കിയുടെ ടീസർ പുറത്തിറങ്ങി. ഇൻസ്‌പെക്ടർ ബൽറാമുമായി താരതമ്യം ചെയ്യപ്പെട്ട് തുടങ്ങിയ ചിത്രം വാക്കു പാലിക്കും എന്ന് തന്നെയാണ് ടീസർ നൽകുന്ന ഉറപ്പും. ദാക്ഷണ്യമില്ലാതെ എതിരാളികളെ ഇടിച്ചു വീഴ്‌ത്തുന്ന പോലീസിന്റെ വേഷമാണ് ടൊവിനോ ചെയ്യുന്നത്. കേവലം ഒരു മിനിറ്റ് പോലും ദൈർഘ്യം ഇല്ലാത്ത ടീസറിൽ നിന്നും സിനിമയുടെ മൂഡ് എന്തെന്ന് കൃത്യമായി മനസ്സിലാക്കാം. അടുത്തതായി ടൊവിനോ തോമസിന്റെതായി തിയേറ്ററിൽ എത്താനായിരിക്കുന്ന ചിത്രമാണ് കൽക്കി. ഓഗസ്റ്റ് മാസമാണ് റിലീസ്.

പ്രവീണ്‍ പ്രഭാരം സംവിധാനം ചെയ്യുന്ന ചിത്രം സുവിന്‍ കെ. വര്‍ക്കി, പ്രശോഭ് കൃഷ്ണ എന്നിവര്‍ ചേര്‍ന്നു നിര്‍മ്മിക്കുന്നു. ഷൂട്ടിംഗ് പുരോഗമിക്കുകയാണ്. സോഷ്യൽ മീഡിയ വഴി പ്രചരിച്ച ടൊവിനോയുടെ പ്രത്യേക തരം മീശയുള്ള, താടിയില്ലാത്ത ലുക് വൻ ഹിറ്റായിക്കഴിഞ്ഞു.



കുഞ്ഞിരാമായണം, എബി എന്നി ഹിറ്റ് ചിത്രങ്ങള്‍ക്കു ശേഷം ലിറ്റില്‍ ബിഗ് ഫിലിംസിന്റെ ബാനറില്‍ പുറത്തിറങ്ങുന്ന ചിത്രമാണ് കൽക്കി. സെക്കന്റ് ഷോ, കൂതറ, തീവണ്ടി എന്നി ചിത്രങ്ങളുടെ ചീഫ് അസോസിയേറ്റായിരുന്ന പ്രവീണ്‍ പ്രഭാരത്തിന്റെ കന്നി സംവിധാന സംരംഭം കൂടിയാണ്. രചന സുജിന്‍ സുജാതന്‍, പ്രവീണ്‍ പ്രഭാറാം; ക്യാമറ ഗൗതം ശങ്കര്‍, എഡിറ്റര്‍ രഞ്ജിത്ത് കൂഴൂര്‍, വിതരണം സെന്‍ട്രല്‍ പിക്‌ച്ചേഴ്‌സ് റിലീസ്.

First published: July 13, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...