ദീർഘകാലം കാമുകിയായിരുന്ന നടി സുബുഹി ജോഷിയുമായുള്ള വിവാഹ നിശ്ചയം പിൻവലിക്കേണ്ട സാഹചര്യത്തെപ്പറ്റി കൊമേഡിയൻ സിദ്ധാർഥ് സാഗർ തുറന്ന് സംസാരിക്കുന്നു. 2018 നവംബറിലായിരുന്നു വിവാഹ നിശ്ചയ ചടങ്ങ്. ആറ് മാസത്തിനുള്ളിൽ ബന്ധത്തിലെ വിള്ളൽ സമ്മതിച്ച് ഇരുവരും ഇതിൽ നിന്നും പിൻവാങ്ങിയിരിക്കുകയാണ്. സിദ്ധാർത്ഥിന്റെ പക്കൽ നിന്നുമുണ്ടായ ശാരീരിക പീഡനം ആണ് സുബുഹിയുടെ ആരോപണമെന്ന് റിപ്പോർട്ട്.
സുബുഹിയും സിദ്ധാർഥും
റിപ്പോർട്ടിൽ സുബുഹി പറയുന്നതിതാണ്. "ഞങ്ങൾ 2016ൽ പിരിഞ്ഞു. അതിന് കാരണം അമ്മ എന്നായിരുന്നു അയാൾ പറഞ്ഞത്. യഥാർത്ഥത്തിൽ കുഴപ്പം അയാളുടെ പെരുമാറ്റവും, മനോഭാവവുമാണ്. ഈ ബന്ധം നിലനിർത്താൻ ഞാൻ എന്നാൽ കഴിവത് ചെയ്തു. പക്ഷെ ചെറിയ കാര്യങ്ങളിൽ പോലും അയാൾ ക്ഷമ നശിച്ചു ക്ഷുഭിതനാവുന്നു. വാക്കുകൾ കൊണ്ടല്ലാതെ ചില നേരങ്ങളിൽ അയാൾ എനിക്ക് നേരെ പലപ്പോഴും കയ്യുയർത്തിയിരുന്നു. ചില സാമ്പത്തിക പ്രശ്നങ്ങൾ അയാളെ അലട്ടിയിരുന്നു. മാർച്ചിൽ എന്നെ തല്ലിയ ശേഷം ഞാൻ പോലീസുമായി ബന്ധപ്പെട്ടിരുന്നു. എന്നാൽ കരഞ്ഞു കൊണ്ട് ക്ഷമ യാചിച്ച അയാളെ വെറുതെ വിടാൻ ഞാൻ പോലീസിനോട് പറഞ്ഞു. അതൊരു വലിയ തെറ്റായി പോയി എന്ന് ഞാൻ തിരിച്ചറിയുന്നു," സുബുഹി പറയുന്നു.
2016ലെ വേർപിരിയലിന് ശേഷം ഇരുവരും വീണ്ടും ഒത്തു ചേർന്നിരുന്നു. സുബുഹി സിദ്ധാർത്ഥിനൊപ്പം പോകാൻ തീരുമാനിച്ചതോടെയാണ് ആ കൂടിച്ചേരൽ സാധ്യമായത്. ശേഷം അടുത്ത സുഹൃത്തുക്കളെയും കൂട്ടി ഇവർ ഒരു വിവാഹ നിശ്ചയം സംഘടിപ്പിച്ചെങ്കിലും ഇതിൽ സിദ്ധാർത്ഥിന്റെ മാതാപിതാക്കളെ ക്ഷണിച്ചിരുന്നില്ല.
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.