• HOME
 • »
 • NEWS
 • »
 • film
 • »
 • Telugu cinema | തെലുങ്ക് പടം ഒ.ടി.ടിയിൽ കാണണമെങ്കിൽ റിലീസ് കഴിഞ്ഞ് എത്ര നാൾ കാത്തിരിക്കണം? തീരുമാനവുമായി നിർമ്മാതാക്കൾ

Telugu cinema | തെലുങ്ക് പടം ഒ.ടി.ടിയിൽ കാണണമെങ്കിൽ റിലീസ് കഴിഞ്ഞ് എത്ര നാൾ കാത്തിരിക്കണം? തീരുമാനവുമായി നിർമ്മാതാക്കൾ

തീരുമാനവുമായി തെലുങ്ക് സിനിമാ നിർമ്മാതാക്കൾ

തെലുങ്ക് സിനിമ

തെലുങ്ക് സിനിമ

 • Last Updated :
 • Share this:
  തെലുങ്ക് സിനിമകൾ (Telugu movies) തിയേറ്ററിൽ റിലീസ് ചെയ്ത് എട്ട് ആഴ്ചകൾക്ക് ശേഷം OTT പ്ലാറ്റ്‌ഫോമുകളിൽ റിലീസ് ചെയ്യാൻ ടോളിവുഡ് നിർമ്മാതാക്കൾ ഏകകണ്ഠമായി തീരുമാനിച്ചു. ഇക്കാര്യം പ്രഖ്യാപിക്കുകയും, OTT പ്ലാറ്റ്ഫോം ഉടമകളുമായി കരാർ ഉണ്ടാക്കാൻ തീരുമാനിച്ചതായി നിർമ്മാതാവ് ദിൽ രാജു പങ്കുവെച്ചു.

  വ്യാഴാഴ്ച ഹൈദരാബാദിൽ ഫിലിം ചേംബർ സംഘടിപ്പിച്ച വാർത്താ സമ്മേളനത്തിൽ സിനിമാ ഷൂട്ടിംഗ് മുടങ്ങിയതുമായി ബന്ധപ്പെട്ട വിവിധ വിഷയങ്ങൾ ദിൽ രാജു വിശദമായി ചൂണ്ടിക്കാട്ടി. നിലവിലുള്ള പ്രശ്‌നങ്ങൾക്ക് പരിഹാരം കാണാനും, ഇതുമായി ബന്ധപ്പെട്ട് തുടർച്ചയായ ചർച്ചകൾ നടത്താനും, കർമപദ്ധതി നടപ്പാക്കുന്നതിലെ പുരോഗതി പങ്കുവെക്കാനും ഉദ്ദേശിക്കുന്നതായി അദ്ദേഹം പറഞ്ഞു. സിനിമാ നിർമ്മാണച്ചെലവ് കുറയ്ക്കുന്നതിനായി മൂവി ആർട്ടിസ്റ്റ് അസോസിയേഷനുമായി (MAA) കരാർ ഉണ്ടാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

  സിനിമാ പ്രേക്ഷകർക്ക് മിതമായ നിരക്കിൽ ടിക്കറ്റും ലഘുഭക്ഷണവും ലഭ്യമാക്കണമെന്ന നിർമ്മാതാക്കളുടെ അഭ്യർത്ഥനയോട് മൾട്ടിപ്ലക്സുകളുടെ മാനേജ്മെന്റ് അനുകൂലമായി പ്രതികരിച്ചതായി ദിൽ രാജു പറഞ്ഞു. എന്നിരുന്നാലും, എക്സിബിറ്റർമാരുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം വെർച്വൽ പ്രിന്റ് ഫീ (വി.പി.എഫ്.) ചാർജുകളെക്കുറിച്ചുള്ള അന്തിമ തീരുമാനം കൈക്കൊള്ളുമെന്നും നിർമ്മാതാവ് കൂട്ടിച്ചേർത്തു.

  അതേസമയം, സിനിമയുടെ ചിത്രീകരണം പുനഃരാരംഭിക്കുമെന്ന അഭ്യൂഹങ്ങൾ അദ്ദേഹം തള്ളിക്കളഞ്ഞു. ചില പ്രശ്‌നങ്ങൾക്ക് പരിഹാരം കാണുകയാണെന്നും അതിനാൽ എല്ലാ പ്രശ്‌നങ്ങളും പരിഹരിച്ച ശേഷം ഷൂട്ടിംഗ് പുനഃരാരംഭിക്കുന്നതിനെ കുറിച്ച് അറിയിക്കുമെന്നും ദിൽ രാജു വ്യക്തമാക്കി.

  ഷൂട്ടിംഗ് ഉടൻ പുനഃരാരംഭിക്കുമെന്ന് ചില വാർത്താ പോർട്ടലുകൾ റിപ്പോർട്ട് ചെയ്തതിന് പിന്നാലെയാണ് വിശദീകരണം. തെലുങ്ക് ചലച്ചിത്ര വ്യവസായം നേരിടുന്ന പ്രശ്‌നങ്ങൾക്ക് പരിഹാരം കാണുന്നതിനായി തെലുങ്ക് ഫിലിം പ്രൊഡ്യൂസേഴ്‌സ് ഗിൽഡ് അംഗങ്ങൾ ഇക്കാര്യത്തിൽ തീരുമാനമെടുത്തതിനെത്തുടർന്ന് ഓഗസ്റ്റ് 1 മുതൽ ഷൂട്ടിംഗ് നിലച്ച അവസ്ഥയാണ്.

  മറ്റ് ദക്ഷിണേന്ത്യൻ സിനിമാ മേഖലകൾ മാത്രമല്ല, ബോളിവുഡും ടോളിവുഡ് നിർമ്മാതാക്കളുടെ തീരുമാനങ്ങൾക്കായി ആകാംക്ഷയോടെ കാത്തിരിക്കുകയാണെന്നും നിർമ്മാതാവ് പരാമർശിച്ചു.

  ഫിലിം ചേംബർ പ്രസിഡന്റ് ബാസി റെഡ്ഡി, ജനറൽ സെക്രട്ടറി ദാമോദര പ്രസാദ്, പ്രൊഡ്യൂസേഴ്‌സ് കൗൺസിൽ പ്രസിഡന്റ് സി. കല്യാൺ, സെക്രട്ടറി ടി. പ്രസന്നകുമാർ, സംവിധായകൻ തേജ, നിർമ്മാതാക്കളായ 'ശ്രാവന്തി' കിഷോർ, അഭിഷേക് നാമ, ആർ.കെ., ആനി രവി തുടങ്ങിയവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

  Summary: Tollywood producers have taken a unanimous decision to release the films on the OTT platforms only eight weeks after their theatrical release. Producer Dil Raju announced the same and shared that they have also decided to make an agreement with the OTT platform owners. Addressing the media conference organised by the film chamber in Hyderabad on Thursday, Dil Raju elaborately pointed at various issues related to stalling of movie shoots
  Published by:user_57
  First published: