• HOME
  • »
  • NEWS
  • »
  • film
  • »
  • കോടികളുടെ വാഗ്ദാനം, വേണ്ടെന്നു വച്ച് 'തല'

കോടികളുടെ വാഗ്ദാനം, വേണ്ടെന്നു വച്ച് 'തല'

വിശ്വാസം സിനിമയിലെ തൂക്കുദുരെയുടെ തൂവെള്ള മുണ്ട് വലിയ സ്റ്റൈൽ സ്റ്റെയിറ്റ്മെന്റ് ആയി മാറിയിരിക്കുകയാണ്

  • Share this:
    വിശ്വാസം, അതല്ലേ എല്ലാം? എന്നാൽ പിന്നെ ആ വിശ്വാസം കാത്തു സൂക്ഷിക്കുന്നതല്ലേ അതിന്റെയൊരു നീതി? തല അജിത്തിന്റെ പ്രതികരണമാണിവിടെ വിഷയം. വിശ്വാസം സിനിമയിലെ നായകൻ തൂക്കുദുരെയുടെ തൂവെള്ള മുണ്ട് തല ഫാൻസിന്റെ ഇടയിൽ എന്ന് തന്നെയല്ല സകല സിനിമാ പ്രേമികളുടെയും ഇടയിൽ വലിയ സ്റ്റൈൽ സ്റ്റെയിറ്റ്മെന്റ് ആയി തന്നെ മാറിയിരിക്കുകയാണ്. അപ്പോഴാണ് തമിഴ് നാട്ടിലെ പ്രമുഖ ധോത്തി നിർമ്മാതാക്കൾ തങ്ങളുടെ പരസ്യത്തിനായി തലയെ സമീപിച്ചത്. തലയാരാ മോൻ? കോടികളുടെ വാഗ്‌ദാനത്തോട് രണ്ടാമതൊന്ന് ആലോചിക്കാതെ തല 'നോ' പറഞ്ഞു. പരസ്യങ്ങളോട് തലയ്ക്കു തീരെ പ്രിയമില്ല, അത്രതന്നെ.

    Sunny Leone in Malayalam: സണ്ണി നൃത്തം ചെയ്യും, മമ്മൂട്ടിക്കൊപ്പം

    തലയുടെ വിശ്വാസം ഇതിനോടകം തന്നെ വാർത്തകളിൽ ഇടം നേടിക്കഴിഞ്ഞു. ആദ്യ ദിനം തല മലർത്തിയടിച്ചത് സാക്ഷാൽ തലൈവരെയാണ്. ആദ്യ ദിവസം രജനികാന്ത് ചിത്രം പേട്ടയെക്കാൾ കൂടുതൽ ബോക്സ് ഓഫീസിൽ കളക്ഷൻ നേടിയിരുന്നു വിശ്വാസം. 27 വർഷത്തെ രജനിയുടെ എതിരില്ലാത്ത റെക്കോർഡ് ഭേദിച്ചായിരുന്നു ഈ വരവ്. നയൻതാരയാണ് അജിത്തിന്റെ നായിക.

    ഇതിനും മുൻപ് തലൈവരുടെ ചിത്രത്തെ മലർത്തിയടിക്കാൻ സാധിച്ചത് ഉലക നായകൻ കമൽ ഹാസനാണ്. 1992 ഒക്ടോബർ 25ന് തേവർ മകൻ രജനി ചിത്രം പാണ്ടിയനെക്കാളും മികച്ച നിലയിലായിരുന്നു ബോക്സ് ഓഫീസിൽ ആദ്യ ദിനം. ആ ചരിത്രം വീണ്ടും രേഖപ്പെടുത്തിയ ദിവസമായിരുന്നു 2019 ജനുവരി 10 എന്ന വിശ്വാസവവും, പേട്ടയും ഒന്നിച്ചു തിയേറ്ററുകളിലെത്തിയ നാൾ. എന്നാൽ തല അജിത്തിനെ സംബന്ധിച്ചും ഇത് വിജയപരമ്പരയാണ്. 2014 ചിത്രം വീരം വിജയ് പടം ജില്ലയേക്കാൾ മികച്ച നിലയിലായിരുന്നു ആദ്യ ദിനം തിയേറ്ററുകളിലെ പ്രകടനം. 2015 ലും അതാവർത്തിച്ചു. കമൽ ചിത്രം തൂങ്കാവനം അജിത്തിന്റെ വേതാളത്തോളം വന്നില്ല.

    First published: